ഖാസിയുടെ മരണം: നാഷണല്‍ യൂത്ത്‌ലീഗ് ധര്‍ണ 10ന്
Dec 8, 2014, 12:03 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2014) മംഗളൂരു - ചെമ്പരിക്ക ഖാസിയും പ്രമുഖ മതപണ്ഡിതനുമായ സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് രണ്ടാംഘട്ട സമര പോരാട്ടത്തിന്റെ ഭാഗമായി നാഷണല്‍ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ധര്‍ണ നടത്തുന്നു. ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമര ചോട്ടില്‍ നടക്കുന്ന ധര്‍ണ നാഷണല്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ - സാമൂഹിക നേതാക്കളായ നാരായണന്‍ പെരിയ (എന്‍ഡോസള്‍ഫാന്‍ ആക്ഷന്‍ കമ്മിറ്റി), ഇബ്രാഹിം ജെഡിയാര്‍ (എസ്.കെ.എസ്.എസ്.എഫ്), മണികണ്ഠന്‍ (ഡി.വൈ.എഫ്.ഐ), റസാഖ് കോട്ടക്കുന്ന് (എസ്.എസ്.എഫ്), അബ്ബാസ് മുതലപ്പാറ (തൃണമുല്‍), സുരേഷ് ബാബു (എ.ഐ.വൈ.ഫ്), അബ്ദുല്‍ഖാദര്‍ (സോളിഡാരിറ്റി), മൊയ്തീന്‍ കൊല്ലംപാടി (എം.വൈ.എല്‍), താജുദ്ദീന്‍ ചേരങ്കൈ (ലീഗല്‍ അതോറിറ്റി), കെ.വി. മുഹമ്മദ്കുഞ്ഞി (INOHRP), അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി) തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് നാഷണല്‍ യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാലും ജനറല്‍ സെക്രട്ടറി നൗഷാദ് എരിയാലും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Qazi death, C.M Abdulla Maulavi, INL, Dharna, Kerala.
Advertisement: