city-gold-ad-for-blogger

ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം

കാസര്‍കോട്: (www.kasargodvartha.com 11/11/2015) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണ കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ഖാസിയുടെ കുടുംബാംഗങ്ങള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.എം അബ്ദുല്ല മൗലവിയുടെ പിതാവ് പരേതനായ സി മുഹമ്മദ്കുഞ്ഞി മുസ്‌ലിയാരുടെ കുടുംബ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന സ്വിലത്തു റഹ് മ കുടുംബ സംഗമത്തിലാണ് പുനരന്വേഷണ ആവശ്യം കുടുംബാംഗങ്ങള്‍ പ്രമേയത്തിലൂടെ ഉന്നയിച്ചത്.

സി.എം അബ്ദുല്ല മൗലവിയുടെ വിയോഗം കുടുംബത്തിന് മാത്രമല്ല, നാടിനും പൊതുസമൂഹത്തിനും, സഹോദര മതസ്ഥര്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചത്. ദുരൂഹ മരണം നടന്നിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ ഞെട്ടലില്‍ നിന്നും പൊതു സമൂഹം ഇത് വരെ മോചിതരായിട്ടില്ല. തുടക്കം മുതല്‍ തന്നെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ചില ശക്തികള്‍ ശ്രമിച്ചിരുന്നു. ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും, ഒടുവില്‍ സിബിഐയും നല്‍കിയ റിപോര്‍ട്ടുകളിലെ നിഗമനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല.

ചില ഗൂഢ ശക്തികളുടെ കൈകടത്തലുകളും, പ്രേരണകളും ഈ കേസിനെ വഴി തെറ്റിക്കാന്‍ കാരണമായിട്ടുണ്ട്. സിബിഐ എന്ന സംവിധാനത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ അംഗീകരിക്കുന്നു. എന്നാല്‍ കേസന്വേഷണം നടത്തിയ സിബിഐ ടീമിലെ ചില ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ തെറ്റിദ്ധരിപ്പിക്കുന്ന റിപോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുന്നു. റിപോര്‍ട്ടിലെ നിഗമനങ്ങളും അതിനു വേണ്ടി അവലംബിച്ച വിഷയങ്ങളും സത്യ വിരുദ്ധവും, ദുരുദ്ദേശപരവുമാണ്.

സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പുനരന്വേഷണം വേണം. ഇതിന് വേണ്ട നീക്കങ്ങള്‍ നടത്താന്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉള്‍പെടെയുള്ള മത സംഘടനകളോടും, ബന്ധപ്പെട്ട ആക്ഷന്‍ കമ്മിറ്റികളോടും, മറ്റു സാമൂഹ്യ - രാഷ്ട്രീയ സംഘടനകളോടും കുടുംബ സംഗമം അഭ്യര്‍ഥിച്ചു.

ഇത്രയും കാലം ഈ കേസ് മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടി ഇടപെട്ട സമസ്ത, എസ്‌കെഎസ്എസ്എഫ്, കീഴൂര്‍ സംയുക്ത ജമാഅത്ത്, ആക്ഷന്‍ കമ്മിറ്റികള്‍ എന്നിവര്‍ക്ക് സ്വിലത്തു റഹ് മ കുടുംബ സംഗമം നന്ദി രേഖപ്പെടുത്തി. സംഗമത്തില്‍ സംബന്ധിക്കാനായി ഗള്‍ഫിലുണ്ടായിരുന്ന ഖാസി കുടുംബാംഗങ്ങളും നാട്ടിലെത്തിയിരുന്നു.

കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസിയും, സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ ത്വാഖ അഹമ്മദ് അല്‍ അസ്ഹരി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.എം ഉബൈദ് മൗലവി അധ്യക്ഷനായി. സിദ്ദീഖ് നദ്‌വി ചേരൂര്‍, സിഎം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് സഅദി, യൂസഫ് ബാഖവി, അഹമ്മദ് ഫൈസി തുരുത്തി, അബ്ദുല്ല മൗലവി ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, മജീദ് ചെമ്പരിക്ക, ഇ അബ്ദുല്ല കുഞ്ഞി, ശംസുദ്ദീന്‍ ചെമ്പരിക്ക തുടങ്ങിയവര്‍ സംസാരിച്ചു.

ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം

ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
ഖാസിയുടെ ദുരൂഹ മരണം: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണം- ഖാസി കുടുംബം
Keywords :  Kasaragod, Kerala, Qazi Death, Family, Case, Investigation, Family-meet,  CM Abdulla Maulavi,  Qazi case: Family meet demands re inquiry.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia