city-gold-ad-for-blogger

ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; മെയ് 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം

കാസര്‍കോട്: (www.kasargodvartha.com 12/02/2016) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്താന്‍ സി ബി ഐ കോടതിയായ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ കമനീഷ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് നേരത്തെ ഹൈക്കോടതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍കൂടി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. മെയ് 27ന് അന്വേഷണ നടപടികള്‍ സംബന്ധിച്ചുള്ള വിശദമായ റിപോര്‍ട്ട് കോടതിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പുനരന്വേഷണം ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ സി എ അഹ്മദ് ഷാഫി ചെമ്പരിക്ക നല്‍കിയ ഹര്‍ജിയിലാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. വെള്ളിയാഴ്ച രാവിലെ ഓപ്പണ്‍ കോര്‍ട്ടില്‍ കേസ് പരിഗണനയ്ക്ക് വന്നിരുന്നു. പുനരന്വേഷണം കോടതി അംഗീകരിച്ചെങ്കിലും ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉച്ചയ്ക്കുശേഷമാണ് ഉണ്ടായത്. അഹ്മദ് ഷാഫിക്കുവേണ്ടി ഷൈജന്‍ സി ജോര്‍ജാണ് ഹാജരായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ അഡ്വ. സി കെ സജീവ് ആണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരായത്. കോടതിയുടെ ഉത്തരവ് ഇനിയും ലഭിച്ചിട്ടില്ലെന്നും രണ്ട് കാര്യങ്ങളെകുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നുമാണ് കോടതി നേരത്തെ വാദത്തിനിടയില്‍ പറഞ്ഞതെന്നും അഡ്വ. സി കെ സജീവന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

നേരത്തെ ഖാസിയുടെ മരുമകന്‍ ഷാഫി ഹാജി ദേളിയും കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റിയും ഖാസി സംയുക്ത സമരസമിതിയും പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വിചാരണ കോടതിയെ കക്ഷികള്‍ക്ക് സമീപിക്കാമെന്നും അവിടെനിന്നും നീതി ഉറപ്പാക്കാനായില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാമെന്നും നിര്‍ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. ഖാസി സ്വയം മരിച്ചതാണെന്ന സി ബി ഐ വാദം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മരണം സംബന്ധിച്ച് സി ബി ഐ നിരത്തിയ വാദങ്ങളില്‍ വ്യക്തതയില്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

ഒരുകിലോമീറ്ററോളം ദൂരെയുള്ള പാറക്കെട്ടില്‍ അനാരോഗ്യമുള്ള ഖാസിക്ക് എത്താന്‍ കഴിയില്ലെന്നായിരുന്നു ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകര്‍ വാദിച്ചത്. സി ബി ഐയുടെ റിപോര്‍ട്ടില്‍ ഖാസി തലേദിവസം പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചിരുന്നതായും 45 പടികള്‍ താണ്ടിയാണ് ഖാസി അവിടെ എത്തിയതെന്നും അതുകൊണ്ടുതന്നെ ചെമ്പരിക്ക കടുക്കക്കല്ലില്‍ ഖാസിക്ക് സ്വയം എത്തിച്ചേരാന്‍ കഴിയുമെന്നുമുള്ള വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞു. മുസ്ലിം വിശ്വാസ പ്രമാണങ്ങള്‍ മുറുകെപിടിക്കുന്ന പണ്ഡിതന്‍ ഒരിക്കലും സ്വയം മരിക്കാനുള്ള വഴി തേടില്ലെന്ന വാദവും കോടതി അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ സി ബി ഐയോട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വാദം സ്ഥാപിക്കാന്‍ സി ബി ഐ ഉന്നയിക്കുന്ന നിഗമനങ്ങള്‍ അശാസ്ത്രീയമാണെന്ന വാദമാണ് ഹരജിക്കാരന്‍ കോടതി മുന്‍പാകെ ഉന്നയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളും രോഗവും മൂലം ഖാസി സ്വയം മരിച്ചതാണെന്ന നിഗമനത്തോടെയാണു 2013 ല്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് കോടതിക്ക് റിപോര്‍ട്ട് സമര്‍പിച്ചത്. 2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്. ലോക്കല്‍ പോലിസും ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്ന് ആക്ഷേപമുയര്‍ന്നപോഴാണ് സര്‍ക്കാര്‍ അന്വേഷണം സി ബി ഐക്ക് വിട്ടത്.

വിധി പകര്‍പ്പുകിട്ടാത്തതിനാല്‍ കോടതിയുടെ നിര്‍ദേശം സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമായിട്ടില്ലെന്ന് വാദി ഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
ഖാസിയുടെ മരണം: കോടതി പുനരന്വേഷണം പ്രഖ്യാപിച്ചു; സി ബി ഐയുടെ വാദം തള്ളി; മെയ് 27ന് അന്വേഷണ നടപടികളെകുറിച്ച് റിപോര്‍ട്ട് നല്‍കണം

ഖാസിയുടെ ദുരൂഹ മരണം: 'നീതി തരൂ' സമര സംഗമം 28ന്





ഖാസിയുടെ മരണം: കുടുംബം യോഗംചേര്‍ന്ന് ബഹുജന കണ്‍വെന്‍ഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു; കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തും


ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് നേതൃയോഗം

ഖാസിയുടെ മരണം: ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് എന്‍.വൈ.എല്‍

ഖാസി കേസ്: ഐ.ബി ഉദ്യോഗസ്ഥന്‍ കാസര്‍കോട്ട്; 26 നു നേതാക്കളുടെ സംയുക്ത യോഗം



ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റി നിയമ നടപടികള്‍ ശക്തമാക്കുന്നു; കക്ഷി ചേര്‍ന്നവരോട് പിന്മാറാന്‍ ആവശ്യപ്പെടും

ഖാസിയുടെ മരണം: കേസ് ആം ആദ്മി പാര്‍ട്ടി ഏറ്റെടുക്കുന്നു; 22ന് നിരാഹാരം; നിയമ സഹായത്തിന് പ്രശാന്ത് ഭൂഷണ്‍



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia