city-gold-ad-for-blogger

ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് നേതൃയോഗം

കാസര്‍കോട്: (www.kasargodvartha.com 26.12.2014) സി.എം. ഉസ്താദിന്റെ ദുരൂഹ മരണം സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന് കീഴൂര്‍ ചെമ്പരിക്ക മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിംലീഗ്, സമസ്ത, യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗം ആവശ്യപ്പെട്ടു.

അന്വേഷണം നടത്തിയ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും, മരണം നടന്ന ദിവസം ഉണ്ടായ പല സംഭവങ്ങളുടെ അന്വേഷണം പാതിവഴിയില്‍ നിര്‍ത്തിയിരുന്നതായും യോഗം വിലയിരുത്തി.

എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, എ. ഹമീദ് ഹാജി, എം.എ ഖാസിം മുസ്ല്യാര്‍, എം. അബ്ദുല്ല മുഗു, മൊയ്തീന്‍ കൊല്ലമ്പാടി, ശാഫി ഹാജി കട്ടക്കാല്‍, എ.കെ.എം. അഷ്‌റഫ്, അഡ്വ. സി.എന്‍. ഇബ്രാഹിം, ടി.ഡി കബീര്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, കെ.ബി.എം. ശരീഫ്, പി.എച്ച്. ഹാരിസ് തൊട്ടി, സി.എല്‍. റഷീദ് ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, കെ. അഹമ്മദ് മൗലവി, സിദ്ദീഖ് നദ്‌വി ചേരൂര്‍, ടി.ഡി അഹ്മ്മദ്, അന്‍വര്‍ കോളിയടുക്കം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഖാസിയുടെ ദുരൂഹ മരണം: പുനരന്വേഷണം വേണമെന്ന് നേതൃയോഗം

Keywords : Kasaragod, Kerala, Qazi death, Police, Investigation, Muslim league, Samastha, SKSSF, Youth League, Leader, Meeting, CM Abdulla Maulavi. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia