city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള; അഞ്ചാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 27/11/2016) ചെര്‍ക്കള ബേവിഞ്ച വളവില്‍ തോക്കുചൂണ്ടി അഞ്ചുകോടിയോളം രൂപ കവര്‍ന്ന കേസിലെ അഞ്ചാംപ്രതിയെ കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. മട്ടന്നൂര്‍ പഴശികടപ്പുറം നടുക്കണ്ടിപറമ്പില്‍ നൗഷാദിനെ(36) യാണ് ശനിയാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് സി ഐ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

2016 ഓഗസ്റ്റ് 20നാണ് തലശ്ശേരിയില്‍ താമസക്കാരനും മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയുമായ ഗണേശന്റെ കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം അഞ്ചുകോടിയോളം വരുന്ന കുഴല്‍പ്പണം കൊള്ളയടിച്ചത്. ഈ കേസില്‍ നേരത്തെ കൂത്തുപറമ്പ് പാലത്തുങ്കരയിലെ കെ മൃദുല്‍(23), കൂത്തുപറമ്പ് മൂരിയാട് കുനിയില്‍ പി സായൂജ്(23), മട്ടന്നൂര്‍ ഇല്ലംമൂലയിലെ വി റിന്‍ഷാദ്(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം റിമാന്‍ഡിലാണ്.

നൗഷാദിനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. കവര്‍ച്ച ചെയ്ത പണത്തില്‍ നിന്നും തനിക്ക് പത്തുലക്ഷം രൂപയാണ് ലഭിച്ചതെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു.എന്നാല്‍ സംഭവത്തില്‍ പോലീസ് കേസെടുക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തതോടെ തുക സംഘത്തലവന് തിരിച്ചുനല്‍കിയതായും നൗഷാദ് പറഞ്ഞു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തനിക്ക് ലഭിച്ച പണത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ നൗഷാദ് ഏതോ ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിച്ചതായാണ് വിവരം. അതിനിടെ അക്രമിസംഘത്തില്‍പ്പെട്ട കണ്ണൂര്‍ സ്വദേശി റഫേലിനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന.
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള; അഞ്ചാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Related News:
ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസില്‍ അഞ്ചാം പ്രതിയെ ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും

ചെര്‍ക്കളയില്‍ സ്വര്‍ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസിലെ ഒരു പ്രതി മട്ടന്നൂരില്‍ പിടിയില്‍

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: അറസ്റ്റിലായ മൃദുലിനു പിന്നാലെ മറ്റു രണ്ടുപേരെയും പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം; 10 പ്രതികളില്‍ പിടിയിലായത് മൂന്ന് പേര്‍ മാത്രം

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: നേരിട്ട് പങ്കാളികളായ രണ്ട് പേര്‍ അറസ്റ്റില്‍; പണത്തിന് വേണ്ടി കൂത്തുപറമ്പ് മേഖലകളില്‍ റെയ്ഡ്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്‌നാട്ടില്‍

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

Keywords:  Kasaragod, Kerala, Police, custody, Cherkala, Police investigation, Cherakala money loot: accused in police custody.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia