city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

കാസര്‍കോട്: (www.kasargodvartha.com 23/08/2016) ചെര്‍ക്കള ദേശീയ പാതയില്‍ ബേവിഞ്ച വളവിന് സമീപം എര്‍ട്ടിക കാറില്‍ റിറ്റ്‌സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷണം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കി. ജ്വല്ലറി ഉടമയുടെ ഡ്രൈവറും തലശ്ശേരി കൂത്തുപറമ്പ് സ്വദേശിയുമായ പ്രജീഷിന്റെയും മറ്റു രണ്ടുപ്രതികളുടെയും മൊബൈല്‍ നമ്പര്‍ എടുത്ത് കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഫോണിലേക്ക് പ്രതികള്‍ ബന്ധപ്പെടുകയോ പ്രതികള്‍ പരസ്പരം ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മനസിലായത്. പക്ഷേ പ്രതികളെ കുറിച്ചുള്ള വ്യക്തമായ തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കൂത്തുപറമ്പില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് പോലീസിന് തെളിവ് ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് അറിയുന്നത്.

പൂനെ, തലശ്ശേരി എന്നിവിടങ്ങളില്‍ ശാരദ ജ്വല്ലറി വര്‍ക്‌സ് കട നടത്തുന്ന പൂനെ സ്വദേശി വികാസിന്റെ പണമാണ് ഡ്രൈവര്‍ പ്രജീഷിന്റെ ഒത്താശയോടെ അഞ്ചംഗ സംഘം കൊള്ളയടിച്ചത്. പ്രതികളെ കണ്ടെത്താന്‍ പോലീസ് തലശ്ശേരി കൂത്തുപറമ്പ് ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരികയാണ്. ജ്വല്ലറി വര്‍ക്‌സ് ഉടമ വികാസ് സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കി കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജ്വല്ലറികളില്‍ എത്തിക്കുന്നയാളാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് കുഴല്‍പണ ഇടപാട് കൂടി ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

1.50 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടതാണെന്നാണ് ജ്വല്ലറി ഉടമയുടെ ജോലിക്കാരനായ പൂനെ സ്വദേശി ഗണേശ് (22) പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൊള്ളയടിക്കപ്പെട്ട പണം കൊണ്ടുപോയ എര്‍ട്ടിക കാര്‍ ഇതുവരെ ജ്വല്ലറി ഉടമ പോലീസില്‍ ഹാജരാക്കിയിട്ടില്ല. വാഹനം ജ്വല്ലറി ഉടമ പൂനെയിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് പോലീസിനെ അറിയിച്ചിട്ടുള്ളത്. കാറിന്റെ രഹസ്യ അറകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടതെങ്കിലും ബാഗില്‍ സൂക്ഷിച്ചിരുന്ന ഒന്നര കോടി രൂപ കൊള്ളയടിച്ചുവെന്നാണ് പരാതിയില്‍ ജ്വല്ലറി ജീവനക്കാരന്‍ പറഞ്ഞിരിക്കുന്നത്. ജ്വല്ലറി ജീവനക്കാരന്‍ ഗണേഷില്‍ നിന്നും വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തോക്കുചൂണ്ടിയാണ് കവര്‍ച്ചയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രതികള്‍ ഉപയോഗിച്ചത് കളിത്തോക്കാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവം നടന്നത് ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചു മണിയോടെയാണ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള പരാതിയെത്തുന്നത് ഓഗസ്റ്റ് 15നാണ്. 2.80 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് വാക്കാല്‍ ജ്വല്ലറി ഉടമ പോലീസില്‍ അറിയിച്ചത്. എന്നാല്‍ പരാതി നല്‍കിയപ്പോള്‍ ഇത് 1.50 കോടി മാത്രമായി ചുരുങ്ങി. ആകെ കുഴഞ്ഞുമറിഞ്ഞ ഈ കേസില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും കൊള്ളയടിക്കപ്പെട്ട പണം കള്ളപ്പണമാണെങ്കില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

പണം കൊള്ളയടിക്കപ്പെട്ടതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് കാസര്‍കോട് ഡി.വൈ.എസ്.പി ഓഫീസിലാണ് ജ്വല്ലറിയുടമയും സംഘവും പരാതിയുമായി ആദ്യമെത്തിയത്. പിന്നീട് ഡിവൈഎസ്പി അന്വേഷണത്തിനായി വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ അടുക്കലേക്ക് ജ്വല്ലറി ഉടമയെ അയക്കുകയായിരുന്നു. അവിടെയെത്തിയ ജ്വല്ലറി ഉടമയും സംഘവും പരാതിയില്ലാതെ പ്രശ്‌നം പരിഹരിച്ച് തരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസ് ഇവരുടെ ആവശ്യത്തിന് വഴങ്ങിയില്ല. പരാതി നല്‍കിയാല്‍ കേസെടുത്തു അന്വേഷിക്കാമെന്നും അല്ലാത്ത ഒത്തുതീര്‍പ്പിന് പോലീസിനെ കിട്ടില്ലെന്നുമാണ് ജ്വല്ലറി ഉടമയെ അറിയിച്ചത്. പോലീസ് സ്‌റ്റേഷനില്‍ നിന്നും പരാതി നല്‍കാതെ തിരിച്ചുപോയ ജ്വല്ലറി ഉടമയും സംഘവും പിന്നീട് തലശ്ശേരി കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ഭരണകക്ഷിയിലെ ഒരു നേതാവിന്റെ സാന്നിധ്യത്തില്‍ മൂന്ന് പ്രതികളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും നഷ്ടപ്പെട്ട മുഴുവന്‍ പണവും നല്‍കാത്തതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച പൊളിയുകയും ജ്വല്ലറി ഉടമയുടെ നിര്‍ദേശ പ്രകാരം പണം നഷ്ടപ്പെട്ട കാറിലുണ്ടായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ ഗണേശനെ കൊണ്ട് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും പണം തട്ടലിന്റെ യഥാര്‍ത്ഥ കഥയും മനസിലാകുമെന്നും പോലീസ് പറഞ്ഞു. പണം തട്ടിയെടുത്ത സംഭവത്തില്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പോലീസ് സൂചിപ്പിച്ചു. സൂത്രധാരന്‍ ജ്വല്ലറി ഉടമയുടെ ഡ്രൈവര്‍ പ്രജീഷാണെന്നും പോലീസ് ഉറപ്പാക്കി. ഒളിവില്‍പോയ പ്രജീഷിനെയും മറ്റു രണ്ടുപ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നുമാണ് പോലീസ് പറയുന്നത്.
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

Related News: 

Keywords:  Kasaragod, Kerala, Mobile Phone, Cheating, Fake Gun, Cherkala, Police, Cherkala looting case: Accused did not use mobile phones.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL