city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: നേരിട്ട് പങ്കാളികളായ രണ്ട് പേര്‍ അറസ്റ്റില്‍; പണത്തിന് വേണ്ടി കൂത്തുപറമ്പ് മേഖലകളില്‍ റെയ്ഡ്

കാസര്‍കോട്: (www.kasargodvartha.com 17.09.2016) ചെര്‍ക്കള ദേശീയ പാതയില്‍നിന്നും എര്‍ടിക കാറില്‍ റിട്‌സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച കേസില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരെ കേസ് അന്വേഷിക്കുന്ന വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റുചെയ്തു. എന്നാല്‍ അറസ്റ്റിലായ പ്രതികളുടെ പേരുവിവരം കേസന്വേഷണത്തെ ബാധിക്കുന്നതിനാല്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. പ്രതികളെ ശനിയാഴ്ച വൈകിട്ടോടെ മുഖം മൂടി ധരിച്ച് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

കൊള്ളയടിച്ച പണത്തിനും മറ്റുതെളിവിനുംവേണ്ടി പോലീസ് കൂത്തുപറമ്പ്, തലശ്ശേരി ഭാഗങ്ങളില്‍ വ്യാപകമായ റെയ്ഡ് നടത്തിവരികയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ആണ് പൂനെയിലും തലശേരിയിലുമായി ജ്വല്ലറി വര്‍ക്‌സ് കട നടത്തുന്ന പൂനെ സ്വദേശി വികാസ് എന്നയാളുടെ കോടികള്‍ ക്വട്ടേഷന്‍ സംഘം തോക്കുചൂണ്ടി കവര്‍ച്ചചെയ്തത്. പൂനെയില്‍നിന്നും തലശേരിയിലേക്ക് എര്‍ടിക കാറില്‍ കൊണ്ടുപോവുകയായിരുന്ന ഹവാല പണമാണ് ദേശീയ പാതയില്‍ അഞ്ചംഗംസംഘം തോക്കുചൂണ്ടി കൊള്ളയടിച്ചത്.

ആദ്യം 2.88 കോടി രൂപ കൊള്ളയടിച്ചുവെന്ന് അറിയിച്ച ജ്വല്ലറി ഉടമ കേസില്ലാതെ പണം കണ്ടെത്തിത്തരണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ഇതിന് തയ്യാറാകാതെ വന്നതോടെ ചില ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ജ്വല്ലറി ഉടമ നേരിട്ട് മറ്റൊരു സംഘത്തെ പണം കണ്ടെത്താന്‍ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ ജ്വല്ലറി ഉടമയെ കബളിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി പോലീസില്‍ എത്തിയത്.

ഒന്നരക്കോടി രൂപ കൊള്ളയടിച്ചുവെന്നാണ് ജ്വല്ലറി ഉടമയുടെ വലംകയ്യും ജോലിക്കാരനുമായ ഗണേഷ് പോലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫുട്‌ബോള്‍ താരമായ കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍ കെ മൃദുലി (23) നെ അറസ്റ്റുചെയ്തിരുന്നു. കൂത്തുപറമ്പ് സ്വദേശി റെനില്‍, കൂത്തുപറമ്പിലെ സൂരജ്, മറ്റൊരു ഫുട്‌ബോള്‍ താരം ടുട്ടു തുടങ്ങിയവരെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. ജ്വല്ലറി വര്‍ക്‌സ് ഉടമയുടെ കാര്‍ ഡ്രൈവറായ തലശേരി സ്വദേശി പ്രജീഷാണ് പണംകൊണ്ടുവരുന്ന വിവരം ക്വട്ടേഷന്‍ സംഘത്തിന് ചോര്‍ത്തിക്കൊടുത്തത്.

കേസില്‍ പണംകൊണ്ടുവന്ന പ്രജീഷും പ്രതിയാകുമെന്നാണ് പോലീസ് പറയുന്നത്. ഇതുകൂടാതെ കൊള്ളയ്ക്ക് ചുക്കാന്‍പിടിച്ച തലശേരിയിലെ രാഷ്ട്രീയ പിന്‍ബലമുള്ള അഞ്ചുപേരും കേസില്‍ പ്രതികളാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍കഴിയുന്ന കൊടുംകുറ്റവാളിയുടെ ക്വട്ടേഷന്‍ സംഘമാണ് ഹൈവേ കൊള്ളയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ മൃദുലിനേയും ഇപ്പോള്‍ അറസ്റ്റിലായ രണ്ട് പ്രതികളേയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.

കൊള്ളയ്ക്ക് ഉപയോഗിച്ച റിട്‌സ് കാര്‍ ഉള്‍പെടെ മറ്റു രണ്ടുംകാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Related News:
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: നേരിട്ട് പങ്കാളികളായ രണ്ട് പേര്‍ അറസ്റ്റില്‍; പണത്തിന് വേണ്ടി കൂത്തുപറമ്പ് മേഖലകളില്‍ റെയ്ഡ്

Keywords:  Highway robbery: 2 arrested, Kasaragod, Kerala, Robbery, cash, High-Court, Cherkala, arrest, Police, Koothuparamb, Car, Vidya Nagar.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL