city-gold-ad-for-blogger

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്

കാസര്‍കോട്: (www.kasargodvartha.com 31/08/2016) ചെര്‍ക്കളയില്‍ എര്‍ടിക കാറില്‍ റിറ്റ്‌സ് കാറിടിച്ച് കോടികളുടെ കൊള്ളനടത്തിയ കേസില്‍ പ്രതികളായ കൂത്തുപറമ്പിലെ രണ്ടുപേരുടെ വീട്ടില്‍ പോലീസ് ഒരേസമയം റെയ്ഡ് നടത്തി. കൂത്തുപറമ്പിലെ റെനില്‍, സായൂജ് എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കേസന്വേഷിക്കുന്ന വിദ്യാനഗര്‍ സി.ഐയുടെ ചുമതല വഹിക്കുന്ന ആദൂര്‍ സി.ഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ചവരെ നീണ്ടുനിന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ടുട്ടുവിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. പോലീസ് തേടുന്ന പ്രതികള്‍ തമിഴ്‌നാട്ടിലെ ഈറോഡ്, സേലം ഭാഗത്തുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തമിഴ്‌നാട്ടില്‍ പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

അതിനിടെ നേരത്തെ അറസ്റ്റിലായ മൃദുലിനെ തിരിച്ചറിയല്‍പരേഡ് നടത്തുന്നതിനായി കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയുടെ തിരിച്ചറിയല്‍പരേഡ് കാസര്‍കോട് സബ്ജയിലില്‍വെച്ച് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്തുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് പോലീസിന്റെ അപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്


Related News:
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്‌നാട്ടില്‍

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി


ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

Keywords: Kasaragod, Accuse, Car, Investigation, CI, Police, Raid, Arrest, Court, Case, Money snatching case: raid in accused's house.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia