ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്നാട്ടില്‍
Aug 30, 2016, 17:53 IST
കാസര്‍കോട്: (www.kasargodvartha.com 30/08/2016) ചെര്‍ക്കള ബേവിഞ്ച വളവില്‍ വെച്ച് എര്‍ടിക കാറില്‍ റിറ്റ്സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച കേസില്‍ സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ പൂനെയില്‍ നിന്നും കാസര്‍കോട്ടെത്തിച്ചു. കാര്‍ കേസ് അന്വേഷിക്കുന്ന വിദ്യാനഗര്‍ സി.ഐയുടെ ചുമതല വഹിക്കുന്ന ആദൂര്‍ സി.ഐ സിബിതോമസും സംഘവും വിരലടയാള വിദഗ്ദരുടെ സഹായത്തോടെ പരിശോധിച്ചു.
കാറിന്റെ സെയ്ഡ് ഡോര്‍ കുത്തിപ്പൊളിച്ച നിലയിലാണ്. ഡോറിന്റെ അരികിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കൊള്ളയടിക്കപ്പെട്ടത്. അതിനിടെ കൊള്ളസംഘത്തില്പെട്ട തലശ്ശേരി കൂത്തുപറമ്പ് സ്വദേശികളായ റെനിലും കൂട്ടുപ്രതി ഫുട്ബോള്‍ താരം ടുട്ടുവും തമിഴ്നാട്ടിലുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
കേസിലെ ഒരു പ്രതി കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍.കെ മൃദുലി (23)നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മൃദുല്‍ റിമാന്‍ഡിലാണ്. മൃദുലിനെ തിരിച്ചറിയല്‍പരേഡ് നടത്തുന്നതിന് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍പരേഡിന് ശേഷം മൃദുലിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും. മൃദുലിന് 20 ലക്ഷം രൂപയാണ് ഓപറേഷനില്‍ പങ്കാളിയായതിന് ലഭിച്ചത്. ഈ പണവും കണ്ടെടുക്കേണ്ടതുണ്ട്.
Related News:
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി
ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം
സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

Keywords: Kasaragod, Kerala, Car, Cherkala, cash, Football, arrest, Police, Cherkala, Accused, Football player, Arrested, Cherkala looting case: Police to approach court for accused, Money snatching case: Ertiga car brought to Kasaragod.