city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 17/09/2016) ചെര്‍ക്കള ദേശീയപാതയില്‍ എര്‍ടിക കാറില്‍ റിറ്റ്‌സ് കാറിടിച്ച് കോടികള്‍ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായതോടെ കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മട്ടന്നൂര്‍, കൂത്തുപറമ്പ് ഭാഗങ്ങളിലെ വന്‍ സ്രാവുകളാണെന്ന് വ്യക്തമായി. ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു. എല്ലാവരുടെയും വീടുകള്‍ രമ്യഹര്‍മ്യങ്ങളായിരുന്നു. ഇവര്‍ക്കൊന്നും തന്നെ ഇത്തരമൊരു കൊള്ളയുടെ ആവശ്യകത തന്നെ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

എന്നിട്ടും കൊള്ളയ്ക്ക് പ്രവര്‍ത്തിച്ചത് പോലീസിനെ ശരിക്കും അമ്പരപ്പിച്ചു. കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഈ വമ്പന്‍ സ്രാവുകളാണ് ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അതിനിടെ കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍.കെ. മൃദുലി (23)നെ പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം നടത്തിയ തിരിച്ചറിയല്‍പരേഡില്‍ പരാതിക്കാരന്‍ പൂനെ സ്വദേശി ഗണേശ് തിരിച്ചറിഞ്ഞു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് സബ്ജയിലില്‍ വെച്ചായിരുന്നു തിരിച്ചറിയല്‍പരേഡ് നടന്നത്.

ഇതോടെ പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. മൃദുലിനെ ബംഗളൂരുവിലെ കാന്റീന്‍ നവീകരിക്കുന്നതിന് കൊള്ളയടിച്ച പണത്തില്‍ നിന്നും 20 ലക്ഷം രൂപ നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ശനിയാഴ്ച അറസ്റ്റിലായ കൂത്തപറമ്പ് സ്വദേശി സായൂജ് (23), മട്ടന്നൂര്‍ സ്വദേശി റംഷാദ് (22) എന്നിവരെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസന്വേഷണത്തെ ബാധിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായില്ല. കേസില്‍ മൊത്തം എട്ടു പ്രതികളാണുള്ളതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അഞ്ചു പേര്‍ നേരിട്ട് പങ്കാളികളായവരും മറ്റുള്ളവര്‍ ആസൂത്രണം ചെയ്തവരാണെന്നുമാണ് പോലീസ് പറയുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരു കൊടുംക്രിമിനലിന്റെ സംഘത്തില്‍പെട്ട ക്വട്ടേഷന്‍ സംഘമാണ് ഹൈവേ കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്.

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു


ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പ്ലാനിംഗിന് പിന്നില്‍ വന്‍ സ്രാവുകള്‍, മൃദുലിനെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു

Related News:

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്


ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്‌നാട്ടില്‍

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം

Keywords:  Kasaragod, Kerala, Cherkala, Cheating, Police, Investigation, Robbery, cash, High-Court, Cherkala, arrest, Police, Koothuparamb, Car, Vidya Nagar, Cherkala Money looting case, Cherkala money looting case: accused identified.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL