city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

കൂക്കാനം റഹ് മാന്‍ / നടന്നുവന്ന വഴികളിലൂടെ തിരിഞ്ഞു നോട്ടം (ഭാഗം 65)

(www.kasargodvartha.com 15.08.2018) ദരിദ്രകുടുംബത്തില്‍ പിറന്ന ഞാന്‍ ജീവിതത്തിന്റെ തീവ്രത അറിഞ്ഞു വളര്‍ന്നവനാണ്. അമ്മാവന്മാരുടെ സംരക്ഷണത്തിലായതിനാല്‍ സ്‌നേഹ വാത്സല്യങ്ങള്‍ നുകരുവാനും കഴിഞ്ഞില്ല. പ്രൈമറി ക്ലാസു മുതല്‍ അമ്മാവന്‍ നടത്തുന്ന കടയില്‍, ചായ ഉണ്ടാക്കുന്ന ജോലിയും, കടയില്‍ നിന്ന് സാധനങ്ങള്‍ എടുത്തുകൊടുക്കുന്ന ജോലിയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ കിട്ടുന്ന സമയത്താണ് സ്‌കൂള്‍ പഠിത്തം. പ്രൈമറി ക്ലാസുകളില്‍ ഹാജര്‍ പോരാത്തതിന് എ.ഇ.ഒ.വിന്റെ കണ്ടോനേഷന്‍ ഉത്തരവിന് കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. എസ്.എസ്.എല്‍.സി. വരെ പഠിച്ചത് ഇമ്മാതിരിയുള്ള ബാലവേല ചെയ്തിട്ടു തന്നെ.

ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

കോളജ് പഠനകാലത്ത് അത്ര പ്രയാസപ്പെടേണ്ടി വന്നില്ല. കാസര്‍കോട് കോളജിലാണ് പഠിച്ചിരുന്നത്. വീട്ടില്‍ നിന്ന് അകലെയായതിനാല്‍ പൂര്‍ണ്ണ സ്വാതന്ത്രം കിട്ടി. പഠനച്ചെലവ് നിറവേറ്റുന്നതില്‍ നിന്ന് അമ്മാവന്മാര്‍ അല്പാല്പമായി പിന്തിരിയാന്‍ തുടങ്ങി. കോഴ്‌സ് പൂര്‍ത്തിയാക്കാതിരിക്കാനും പറ്റില്ല. ഉമ്മ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഉള്ള സ്വര്‍ണ്ണം വിറ്റും, വളര്‍ത്തുന്ന കന്നുകാലികളെ വിറ്റും എന്റെ പഠനത്തിനുള്ള തുക സ്വരൂപിക്കേണ്ടി വന്നു.

അധ്യാപക ജോലിയില്‍ പ്രവേശിച്ചപ്പോഴും കുടുംബ ബാധ്യത എന്റെ തലയിലായി. ഉമ്മയുടെ ആഗ്രഹപ്രകാരം വളരെ ചെറുപ്പത്തിലേ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ബാധ്യത ഏറിവന്നു. കിട്ടുന്ന ശമ്പളം കൊണ്ട് ഇരുതല മുട്ടിക്കാന്‍ പറ്റാത്ത അവസ്ഥ. ട്യൂഷന്‍ മുഖേന കുറച്ച് വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞു. അതുകൊണ്ടൊന്നും പ്രശ്‌നം പരിഹൃദമാവുന്നില്ല. എന്റെ കുടുംബകാര്യങ്ങളും മറ്റും കൃത്യമായി അറിയുന്ന സഹപ്രവര്‍ത്തകനായ അന്തരിച്ച കീനേരി രാഘവന്‍ മാസ്റ്റര്‍ ഒരു നിര്‍ദ്ദേശം വെച്ചു. എല്‍.ഐ.സി ഏജന്‍സി എടുത്താല്‍ മോശമല്ലാത്ത വരുമാനം ഉണ്ടാക്കാന്‍ പറ്റുമെന്നായിരുന്നു അദ്ദേഹം ഉപദേശിച്ചത്.

അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടാണെന്ന് തോന്നുന്നു. ഒരു എല്‍.ഐ.സി. ഡവലപ്പ്‌മെന്റ് ഓഫീസര്‍ (അദ്ദേഹം അന്തരിച്ചു, പേരും മറന്നുപോയി.) എന്നെ വന്നുകണ്ടു. അദ്ദേഹത്തിന്റെ വാചാലതയില്‍ ഞാന്‍ വീണു. എന്തു സഹായവും ചെയ്തുതരാമെന്ന് അദ്ദേഹം വാക്കുതന്നു.  ഏജന്‍സി എന്റെ പേരില്‍ എടുക്കാന്‍ പറ്റില്ല. തൊഴില്‍രഹിതയായ ഭാര്യയുടെ പേരില്‍ എടുക്കാമെന്നു നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ചെയ്തു. പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത സൂഹൃത്തുക്കളെയും ബന്ധുജനങ്ങളെയും സമീപിച്ചു. അവരൊക്കെ നിരാശപ്പെടുത്താതെ പോളിസി എടുക്കാന്‍ തയ്യാറായി. പോളിസിയോടുള്ള താല്‍പര്യം കൊണ്ടല്ല, എന്നെ സഹായിക്കാനുള്ള സ്‌നേഹം മൂലമാണ് പലരും പോളിസി എടുത്തത്.

ഏജന്‍സി പണി മോശമല്ലാത്ത രീതിയില്‍ മുന്നോട്ടുപോയി. ഭാര്യക്കും താല്‍പര്യം ഉണ്ടായി. പയ്യന്നൂര്‍ ബ്രാഞ്ച് ഓഫിസില്‍ തുക അടക്കാന്‍ പോകാനും കമ്മീഷന്‍ തുക കൈപ്പറ്റാനും അവള്‍ക്ക് ഉത്സാഹമായി. പോളിസിയില്‍ ചേര്‍ക്കാനുള്ള വ്യക്തികളെ കണ്ടെത്താന്‍ ഞാന്‍ തന്നെ ഇറങ്ങണം. അപ്പണി ശ്രീമതിക്കാവില്ല. മോശമല്ലാത്ത കമ്മീഷന്‍ പ്രതിമാസം കിട്ടുമ്പോള്‍ അല്പം മനസ്സമാധാനം തോന്നി. അതില്‍ പിടിച്ചു നില്‍ക്കാന്‍ മോഹം തോന്നി.

ഈ രംഗത്തു മൂന്നാലുവര്‍ഷം പിടിച്ചു നിന്നു. വ്യക്തികളെക്കണ്ട് അവരെക്കൊണ്ടു സമ്മതിപ്പിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. സഹപ്രവര്‍ത്തകരെയും, ഒന്നിച്ച് പഠിച്ച് ജോലിനേടിയവരെയും മിക്കവാറും സമീപിച്ചു കഴിഞ്ഞു. ആരും നിരാശപ്പെടുത്തിയിട്ടില്ല. നോക്കാം, പിന്നെപ്പറയാം, ആലോചിക്കട്ടെ എന്നിങ്ങനെ സമാശ്വാസ വാക്കുകള്‍ പറഞ്ഞ് ഒഴിവാക്കും. അത്തരക്കാരെ വീണ്ടും കാണും. ചിലര്‍ വലയില്‍ വീഴും. ചില ആളുകള്‍ പഴയ പല്ലവി തന്നെ ആവര്‍ത്തിക്കും.

ഞങ്ങള്‍ ഒപ്പം പഠിച്ചവരാണ്. ഹൈസ്‌കൂള്‍ അധ്യാപകനായി സര്‍വ്വീസില്‍ കയറിയ വ്യക്തിയാണ്. നല്ല പ്രതീക്ഷയോടെയാണ് പ്രസ്തുത വ്യക്തിയെ സമീപിച്ചത്. ഒരേ ക്ലാസിലിരുന്ന് പഠിച്ചവര്‍ക്ക് പരസ്പരം കാര്യങ്ങള്‍ അറിയാനും സഹകരിക്കാനും മനസ്സുണ്ടാകുമെന്നാണ് പൊതുധാരണ. മാത്രമല്ല ഞങ്ങള്‍ രണ്ടുപേരും ഒരു ക്ലബ്ബിലെ അംഗങ്ങളുമാണ്. ഇത്രയൊക്കെ അടുപ്പമുള്ളതിനാല്‍ പ്രതീക്ഷയോടെയും സ്വാതന്ത്രത്തോടെയും അദ്ദേഹത്തെക്കണ്ടു കാര്യം അവതരിപ്പിച്ചു. സന്തോഷത്തോടെയാണ് ഞാന്‍ പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചത് എന്നെനിക്കു തോന്നി. അടുത്ത തവണ ഡവലപ്പ്‌മെന്റ് ഓഫീസറെയും ഒപ്പം കൂട്ടി അദ്ദേഹത്തെക്കണ്ടു. 'നീ എന്തിനാണ് അദ്ദേഹത്തെയും കൂട്ടി വന്നത്- നീ മാത്രം വന്നാല്‍ പോരായിരുന്നോ?' എന്നൊരു കമന്റ് സ്വകാര്യമായി എന്നോട് പറഞ്ഞു.

ഇതൊക്കെ കേട്ടപ്പോള്‍ എന്തായാലും മോശമാവില്ലയെന്ന് ഒന്നുകൂടി ഉറപ്പിച്ചു. അടുത്ത ദിവസം ക്ലബ്ബില്‍ വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. തമ്മില്‍ കാണുമ്പോള്‍ ഒഴിഞ്ഞുമാറി നടക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ അടുത്തുചെന്നു. രാമചന്ദ്രാ എത്ര തുകയുടെ പോളിസിയാണ് എടുക്കുന്നത്.? കേട്ടപാടെ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഇതൊരു ശല്യമായല്ലോ?'. തമാശയായിട്ടല്ല ഇത് പറഞ്ഞത്. ഗൗരവത്തില്‍ത്തന്നെ. നിരാശയോടെ ഞാന്‍ വീട്ടില്‍ച്ചെന്നു. അടുത്ത സൂഹൃത്തില്‍ നിന്നും കിട്ടിയ പ്രതികരണത്തോടെ ഞാന്‍ തളര്‍ന്നുപോയി. ഇനി ഈ ഏജന്‍സി പണിവേണ്ടായെന്ന് അന്ന് തീരുമാനിച്ചു. നാല് വര്‍ഷത്തോളം കൊണ്ടു നടന്ന പ്രസ്തുത പ്രവര്‍ത്തനത്തിന് അതോടെ പൂര്‍ണ്ണവിരാമമിട്ടു.

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പുച്ഛം തോന്നുന്ന ഏതൊരു ഏജന്‍സി പണിയും ഇനിമുതല്‍ വേണ്ടെന്നു മനസ്സില്‍ ഉറപ്പിച്ചു. അതിനുശേഷം വര്‍ഷം നാലോ അഞ്ചോ കഴിഞ്ഞുകാണും. അധ്യാപകവൃത്തിയും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു കൂടുന്ന കാലം. എന്റെ ക്ലാസ്‌മേറ്റായ കുറുന്തില്‍ അരവിന്ദന്‍ വീട്ടിലേക്ക് വന്നു. സാധാരണ അങ്ങനെ വരാത്തവനാണ് അവന്‍. ടെലഫോണ്‍സില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിയുള്ള വ്യക്തിയാണ്. ഹൈസ്‌കൂള്‍ പഠനകാലത്ത് നല്ല 'പഠിപ്പിസ്റ്റ്' എന്ന ലേബലുള്ളവനാണ്.

'ഞാന്‍ ഒരു നല്ല കാര്യം പറയാന്‍ വന്നതാണ്. റഹ്മാന്‍ മാഷ് അത് നിഷേധിക്കരുത്.' കാര്യം എന്നിട്ടും വ്യക്തമാക്കി പറയുന്നില്ല. ' നമ്മെ പോലുളളവര്‍ക്ക് സാമൂഹ്യ സേവനരംഗത്ത് പ്രവൃത്തിക്കുമ്പോള്‍ നിരവധി വ്യക്തികളുമായി ബന്ധപ്പെടേണ്ടി വരും. അവരുടെയൊക്കെ പിന്തുണയും സഹകരണവും കിട്ടും. അതിന് പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ് 'പിയര്‍ലെസ്സ്'. റഹ്മാന്‍ മാഷ് അതിന്റെ ഒരു ഏജന്‍സി എടുക്കണം.'ഏജന്‍സി' എന്ന പദം കേള്‍ക്കുന്നത് തന്നെ എനിക്ക് അലര്‍ജിയായി തോന്നിയ കാലം. അരവിന്ദനോട് സ്‌നേഹത്തോടെ പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചു. അയാള്‍ വിടുന്ന മട്ടില്ല. ഒപ്പമിരുന്ന് കളിതമാശ പറഞ്ഞ് പഠിച്ചവരെ നിരാശനാക്കാന്‍ എനിക്കായില്ല. അരവിന്ദന് വേണ്ടി ഞാന്‍ (എന്റെ ഭാര്യ) പിയര്‍ലസ് ഏജന്റായി. ആദ്യാനുഭവം മൂലം ആരെയും കാണാനോ, കാന്‍വാസ് ചെയ്യാനോ പോയില്ല. ആ ഏജന്‍സിയും ഇല്ലാതായി.

അക്കാലമൊക്കെ കഴിഞ്ഞു. കിട്ടുന്ന ശമ്പളം കൊണ്ട് ജീവിക്കാന്‍ പറ്റുന്ന അവസ്ഥ വന്നു. സാമൂഹ്യരംഗത്തെ പ്രവര്‍ത്തനം ജീവിതയാത്രയ്ക്ക് ഊര്‍ജവും കരുത്തും നല്‍കി. ദരിദ്രാവസ്ഥയില്‍ നിന്ന് കരകയറാന്‍ ചെറുപ്പകാലം ചായക്കടക്കാരനായി. പലചരക്കുകടയിലെ വില്‍പ്പനക്കാരനായി. ഇതൊക്കെ സുഖമുള്ള ഓര്‍മ്മയായി നിലനില്‍ക്കുന്നു. ട്യൂഷനെടുത്ത് കാശ് സമ്പാദിച്ചതും, എല്‍.ഐ.സി ഏജന്‍സി പണിയെടുത്തതും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് കിട്ടാതെപോയ നിരവധി ജീവിതാനുഭവങ്ങള്‍ ലഭിച്ചവരാണ്. എന്റെ സമപ്രായക്കാരായവര്‍. ഞങ്ങളുടെ ജീവിതയാത്രയിലെ അനുഭവങ്ങള്‍ ന്യൂജന്‍സുമായി പങ്കുവെക്കുമ്പോള്‍ ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതമെന്ന് ആശ്ചര്യപ്പെട്ടേക്കാം.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Story of my foot steps part-65, Kookkanam Rahman, Article, Life, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia