city-gold-ad-for-blogger
Aster MIMS 10/10/2023

പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം   (ഭാഗം അന്‍പത്തി ആറ്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 13.06.2018)
 കാവില്‍ഭവന്‍ സ്ഥാപകന്‍ രാമന്‍മാഷിനെ പരിചരിക്കാന്‍ ഒരു പെണ്‍നഴ്‌സിനെ കിട്ടുമോ എന്ന ഫോണ്‍ കോള്‍ വരുന്നത് മൂന്ന് വര്‍ഷം മുന്‍പാണ്. ' ശ്രമിച്ചു നോക്കാം' എന്ന് ഞാന്‍ മറുപടിയും നല്‍കി. കാവില്‍ഭവന്‍ ഭക്ഷണരീതി, പരിചരിക്കേണ്ട വിധം എല്ലാം നേരിട്ട് ചെന്ന് മനസ്സിലാക്കി. പ്രായമായാലും പുരുഷന്മാരെ പരിചരിക്കാന്‍ ഹോം നഴ്‌സുമാര്‍ക്ക് വിമുഖതയാണ്. എല്ലാം പ്രകൃതി ഭക്ഷണമാണ് എന്ന് കേട്ടപ്പോള്‍ മത്സ്യമാംസാദികള്‍ ഭക്ഷിക്കുന്ന സ്ത്രീകള്‍ക്ക് താല്‍പര്യം ഇല്ലാതായി. ഒടുവില്‍ പെന്തക്കോസ് വിഭാഗത്തില്‍ പെട്ട പ്രായമുള്ള ഒരു സ്ത്രീ പരീക്ഷാര്‍ത്ഥം നോക്കാമെന്നേറ്റു. അവരെ അവിടെ നിശ്ചയിച്ചു. ഒരുമാസം അവര്‍ പിടിച്ചു നിന്നു. അവിടുത്തെ ഭക്ഷണം പ്രയാസപ്പെടുത്തുന്നു എന്നു പറഞ്ഞ് അവര്‍ പിന്‍വലിഞ്ഞു.

ഭാര്യയും മക്കളുമില്ലാത്ത വ്യക്തിയാണെന്നും ഇന്ത്യ മുഴുക്കെ ആദരിക്കപ്പെടുന്ന യോഗാചാര്യന്‍ ആണെന്നും പോരാത്തതിന് പെന്‍ഷന്‍ പറ്റിയ അധ്യാപകനാണെന്നും 95 വയസ്സ് പ്രായമുള്ള വ്യക്തി ആണെന്നും മറ്റും രാമന്‍മാഷെക്കുറിച്ച് ഞാന്‍ ഹോം നഴ്‌സുമാരുടെ യോഗത്തില്‍ സംസാരിച്ചു. എന്റെ സംസാരം കേട്ടു കഴിഞ്ഞപ്പോള്‍ കാര്‍ത്യായനി എന്നു പേരുള്ള ഒരു സഹോദരി 'ഞാന്‍ തയ്യാറാണ് മാഷെ ശുശ്രൂഷിക്കാന്‍' എന്ന് പ്രഖ്യാപിച്ചപ്പോള്‍ സദസ്യര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. കാര്‍ത്ത്യായനിക്കും ഒരു കഥയുണ്ട്. നാല്‍പതിനോടടുത്ത് പ്രായം. അവിവാഹിതയാണ്. ബന്ധുജനങ്ങളുണ്ടെങ്കിലും സഹായിക്കാന്‍ തയ്യാറാവാത്ത അവസ്ഥ. ഇക്കാര്യം കൂടി കേട്ടപ്പോള്‍ കാര്‍ത്യായനി അനുയോജ്യമായ വ്യക്തി ആണെന്ന് തീരുമാനിച്ചു. കാവില്‍ഭവന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ട് കാര്‍ത്യായനിയെ രാമന്‍മാഷിനെ പരിചരിക്കാന്‍ നിയമിച്ചു.

പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

മാഷെ കാണാനും സുഖവിവരം അറിയാനും നിരവധി തവണ ഞാന്‍ കാവില്‍ഭവന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ന് 97 - ല്‍ എത്തിയിട്ടും അദ്ദേഹം കാണിക്കുന്ന ആര്‍ജ്ജവവും ഊര്‍ജ്ജസ്വലതയും എന്നെ അദ്ഭുതപ്പെടുത്തി. വെളുത്ത് മെലിഞ്ഞ ആ മനുഷ്യന്റെ രൂപം പോലെ മനസ്സ് പക്വവും നിര്‍മ്മലവുമാണ്. വാക്കുകള്‍ ലോപിച്ചേ ഉപയോഗിക്കൂ. ശബ്ദവും വളരെ നിയന്ത്രിതമാണ്. രണ്ടുവര്‍ഷത്തിലേറെയായി സ്വപിതാവിനെപ്പോലെ കാര്‍ത്യായനി പരിചരിക്കുകയാണ്. രാമന്‍മാഷും സ്വപുത്രിയെപ്പോലെ കാര്‍ത്യായനിക്ക് സ്‌നേഹ പരിലാളന നല്‍കുന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ച ഒരു ദിവസം എന്റെ കഴുത്ത് വേദനയെക്കുറിച്ച് സംസാരിച്ചു. 20 വര്‍ഷത്തോളമായി വേദന തുടങ്ങിയിട്ട് അലോപ്പതിയും ആയുര്‍വ്വേദവും, ഹോമിയോപ്പതിയും എല്ലാം നോക്കി ഒരു ഫലവും കിട്ടിയില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'മാഷ് ഇങ്ങോട്ട് വരൂ ഞാന്‍ ശരിയാക്കിത്തരാം' എന്ന് അദ്ദേഹം സൂചിപ്പിച്ചു. നാച്വറോപ്പതിയും ഒന്ന് പരീക്ഷീക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനായി 10 ദിവസം കിടക്കണമെന്നും അവിടുത്തെ ആഹാരരീതികള്‍ പാലിക്കണമെന്നും ബന്ധപ്പെട്ട നാച്വറോപ്പതി ഡോക്ടര്‍ സൂചിപ്പിച്ചു.

യോഗാചാര്യന്‍ രാമന്‍മാഷ് ചില ചെറിയ യോഗയും ശുശ്രൂഷരീതിയും മാത്രമേ പറഞ്ഞുള്ളൂ. അത് എളുപ്പവുമായിരുന്നു. അത് പോട്ടേ.. ഞാന്‍ രാമന്‍ മാഷിനെ അതിനുശേഷവും പലതവണ കണ്ടു. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ശങ്കരന്റെയും (പഴയങ്ങാടി) പാര്‍വ്വതിയുടെയും (നീലേശ്വരം) അഞ്ചുമക്കളില്‍ ഇളയവനായി 1921 സെപ്തംബര്‍ മൂന്നിന് ജനിച്ചു. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ നിന്ന് സ്‌ക്കൂള്‍ വിദ്യാഭ്യാസം നേടി. 1947 - ല്‍ ഇന്റര്‍ മീഡിയറ്റ് പാസായി 1951 - ല്‍ നീലേശ്വരം എ യു പി സ്‌ക്കൂളില്‍ (ഇന്നത്തെ എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയന്‍ എയുപി. സ്‌ക്കൂള്‍) അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഒരിക്കല്‍ കണ്ണൂരില്‍ വെച്ച് ശിവാനന്ദ സരസ്വതി എന്ന ഋഷിവര്യന്റെ പ്രസംഗം കേള്‍ക്കാന്‍ ഇടയായി. അതില്‍ ആകൃഷ്ടനായി ഋഷികേശിലെ ശിവാനന്ദ ആശ്രമത്തിലെത്തി യോഗപഠനം ആരംഭിച്ചു.

ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഏകദേശം 30 - ഓളം ആശ്രമങ്ങളില്‍ താമസിച്ച് യോഗയും പ്രകൃതി ചികിത്സയും സ്വായത്തമാക്കി. ഇവയുടെ പ്രചാരകനായി കേരളത്തില്‍ സഞ്ചരിച്ച് 100 കണക്കിനാളുകളെ യോഗ പഠിപ്പിച്ചു. 1956 - ല്‍ ഫിസിക്കല്‍ കള്‍ച്ചര്‍ ഇന്‍സ്റ്റീറ്റിയൂട്ട് എന്ന പേരില്‍ യോഗ പരിശീലന കേന്ദ്രം നീലേശ്വരത്ത് സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങി. 1962 - ല്‍ സൊസൈറ്റി ആയി രജിസ്ട്രര്‍ ചെയ്ത് ചികിത്സാലയം ആയി മാറി. 2011 - ല്‍ അത് കാവില്‍ ഭവന്‍ യോഗ ആന്‍ഡ് നാച്വറോപ്പതി ചാരിറ്റബിള്‍ ട്രസ്റ്റായി വളര്‍ന്ന് വികസിച്ചു. യോഗയുടെ നാനാവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 'യോഗാമാര്‍ഗ്ഗം' എന്ന കൃതിയും സമഗ്രജീവിതത്തിന് എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന ' ജ്ഞാന മാര്‍ഗ്ഗം' എന്ന കൃതിയും രാമന്‍ മാസ്റ്റര്‍ രചിച്ചിട്ടുണ്ട്. ഗ്വാളിയോര്‍ ലക്ഷ്മിഭായ് ഫിസിക്കല്‍ ഇന്‍സ്റ്റീറ്റിയൂട്ടിന്റെ അവാര്‍ഡ് 'യോഗാമാര്‍ഗ്ഗത്തിന് കിട്ടിയിട്ടുണ്ട്.

1975 -ലും 1994 - ലും ഡല്‍ഹിയില്‍ നടന്ന യോഗ ആന്‍ഡ് നാച്വറോപ്പതി ദേശീയ സമ്മേളനത്തില്‍ മാസ്റ്റര്‍ അവതരിപ്പിച്ച പ്രബന്ധം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. 1988 - ല്‍ യോഗാചാര്യപദവി അദ്ദേഹത്തെ തേടിയെത്തി. 2012 - ല്‍ കേരള യോഗ അസോസിയേഷന്‍ 'യോഗരത്‌ന' പദവി നല്‍കി മാസ്റ്ററെ ആദരിച്ചു. ഇന്നാട്ടിലെ വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും യോഗാചാര്യ എം കെ രാമന്‍ മാസ്റ്ററെ ആദരിക്കുകയുണ്ടായിട്ടുണ്ട്. യോഗയും പ്രകൃതി ചികിത്സയും ഒന്നിച്ച് ആരോഗ്യപരിപാലന രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഒരു പക്ഷേ ഇന്ത്യയിലെത്തന്നെ ആദ്യത്തെ യോഗ പ്രകൃതി ചികിത്സ കേന്ദ്രമാണ് കാവില്‍ ഭവന്‍.

പാലായിലെ കേന്ദ്രം കൂടാതെ പയ്യന്നൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍ ഓരോ ഔട്ട് പേഷ്യന്റ് വിഭാഗവും പ്രവര്‍ത്തിക്കുന്നു. ജീവിതം മുഴുവന്‍ വേദനിക്കുന്നവരെ സഹായിക്കാന്‍ സമര്‍പ്പണം ചെയ്ത എം കെ രാമന്‍മാസ്റ്ററെ ആദരിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യത ആണെന്ന് തിരിച്ചറിഞ്ഞ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എഡുക്കേറ്റേര്‍സ് ഫോര്‍ വേള്‍ഡ് പീസ് എന്ന യു എന്‍ അഫിലിയേറ്റ് സംഘടനയുടെ കാസര്‍കോട് ജില്ലാ ചാപ്റ്റര്‍ അദ്ദേഹത്തിന് സമാധാന വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. പ്രായാധിക്യത്തിന്റെ വയ്യായ്കയല്ലാതെ അദ്ദേഹത്തെ ഒരു രോഗവും ഇന്നേവരെ തീണ്ടിയിട്ടില്ല. യോഗാഭ്യാസവും, പ്രകൃതിജന്യ ജീവിതവും ഒരു വ്യക്തിയെ എത്രമാത്രം ഉന്നതനും, കര്‍മ്മനിരതനുമാക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് യോഗാചാര്യ എം കെ രാമന്‍ മാസ്റ്റര്‍.

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്


53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookanam-Rahman, Honoured, Yoga, Treatment, Story of my foot steps part-56.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL