city-gold-ad-for-blogger
Aster MIMS 10/10/2023

ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

നടന്നുവന്ന വഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം (ഭാഗം 58)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 03.07.2018) 2001 ല്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യാ എന്നൊരു സ്ഥാപനത്തിലെ പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ നിന്ന് എന്റെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ വരുന്നുണ്ട് എന്നൊരു അറിയിപ്പ് കിട്ടി. തിയ്യതിയും സമയവും എല്ലാം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. പറഞ്ഞ പ്രകാരം അദ്ദേഹം വന്നു. പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. ചില കാര്യങ്ങള്‍ നേരിട്ടു കണ്ടു. എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ആകാംക്ഷയോടെ ഞാന്‍ അന്വേഷിച്ചു. ഞങ്ങളുടെ സ്ഥാപനം നല്‍കുന്ന ഒരു അവാര്‍ഡിന് താങ്കളെ പരിഗണിക്കണമെന്ന് കാണിച്ച് തിരുവനന്തപുരത്തുള്ള ഡോ. കെ ശിവദാസന്‍പിള്ളയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അന്വേഷണത്തിന് വിട്ടതെന്ന് സൂചിപ്പിച്ചു.

കൂടുതലൊന്നും പറയാതെ അദ്ദേഹം മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. അവിടെ നിന്ന് രാത്രി വിമാനത്തില്‍ ഡല്‍ഹിയിലെത്തണം. ഈ വിവരങ്ങള്‍ അവിടെ അവതരിപ്പിക്കണം. മറ്റു കാര്യങ്ങള്‍ അവിടെ നിന്ന് താങ്കള്‍ക്ക് കിട്ടും.

ഒരാഴ്ച കഴിഞ്ഞുകാണും ഡല്‍ഹിയില്‍ നിന്നൊരറിയിപ്പു കിട്ടി. 'താങ്കളെ 'ആചാര്യ വിനോബാഭാവെ നാഷണല്‍ വളണ്ടിയര്‍ അവാര്‍ഡിന്' തെരെഞ്ഞെടുത്തിരിക്കുന്നു. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. ഡല്‍ഹിയിലേക്ക് വരാനും പോകാനും താങ്കള്‍ക്കും കുടുംബത്തിനും ട്രെയിനില്‍ എ സി കോച്ചില്‍ റിസര്‍വ്വ് ചെയ്ത ടിക്കറ്റ് ഇതൊപ്പം വച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മൂന്നു ദിവസത്തെ താമസത്തിന് ഹോട്ടല്‍ അശോകയില്‍ മുറി ലഭ്യമാക്കിയിട്ടുണ്ട്.' ആദ്യമായിട്ടാണിങ്ങനെയൊരു അവാര്‍ഡ് ലഭിക്കുന്നത്. സന്തോഷമായി.

ആചാര്യ വിനോബാഭാവെയെക്കുറിച്ച് ചെറിയ ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവാണെന്നും ഇന്ത്യ മുഴുക്കെ സഞ്ചരിച്ച് ഭൂപ്രഭുക്കളില്‍ നിന്ന് ഭൂമി സൗജന്യമായി വാങ്ങി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്ന മഹാനാണ് അദ്ദേഹമെന്നും അറിയാം. അദ്ദേഹത്തിന്റെ പേരില്‍ ഒരു അവാര്‍ഡ് വാങ്ങുമ്പോള്‍ വിനോബാഭാവെയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ടായി. അന്വേഷണത്തില്‍ അദ്ദേഹത്തെക്കുറിച്ച് വിശദമായി അറിയാന്‍ കഴിഞ്ഞു.

ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

ഇത്ര വലിയ മഹാന്റെ പേരിലാണ് അവാര്‍ഡെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ ആവേശം തോന്നി. 'വായുവും വെള്ളവും വെളിച്ചവും പോലെ ഭൂമിയും പൊതുമുതലാണ്. സ്വകാര്യ ഉടമസ്ഥത പാടില്ല.' എന്ന സന്ദേശവുമായാണ് അദ്ദേഹം ഭൂദാനയജ്ഞ പ്രചാരണം നടത്തി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചത്. അധ്വാനം ഈശ്വരാരാധനയാണ്. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കണം.. തുടങ്ങി നന്മ മാത്രം പ്രചരിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

1895 സെപ്തംബര്‍ 11 ന് മഹാരാഷ്ട്രയിലെ ഗഗോദ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ആദ്യകാല പേര് വിനായക് നരഹരി ഭാവെ എന്നായിരുന്നു. പിന്നീട് ആചാര്യ വിനോബാഭാവെ എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനായി. പല കാര്യങ്ങളിലും അദ്ദേഹം മാതൃകയാണ്. തൊഴിലിന്റെ മാഹാത്മ്യം കാണിച്ചു തന്ന വ്യക്തിയാണദ്ദേഹം. ഗാന്ധിജിയുടെ ആശ്രമത്തില്‍ അദ്ദേഹം തോട്ടിപ്പണി ചെയ്തു. ഗാന്ധിജി വിനോബാഭാവെയോട് പറയുമായിരുന്നു.' 'തോട്ടിപ്പണി ഏറ്റവും ഉയര്‍ന്ന ജോലിയാണ്. ശുചീകരണ വേല മഹത്തരവും പരിശുദ്ധവുമാണ്', ഒരു തൊഴിലും നികൃഷ്ടമായി അദ്ദേഹം കണ്ടില്ല. ആശ്രമത്തില്‍ തോട്ടം പരിപാലനത്തിനും, പാചകവേലയിലും, നൂല്‍നൂല്‍പ്പിലും, ആനന്ദം കണ്ടെത്തിയ ആ ഗുരുനാഥന്‍ തൊഴില്‍ മഹത്വത്തിന്റെ പാഠമാണ് ലോകത്തെ പഠിപ്പിച്ചത്.

'ഓരോരുത്തരും മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി ശ്രമിക്കണം. ഓരോ വ്യക്തിയും വിദ്വേഷത്തിന്റെ പാത വെടിഞ്ഞ് സ്‌നേഹത്തിന്റെ വെളിച്ചത്തിലേക്ക് വരണം.' അദ്ദേഹം ഗാന്ധിജിയുടെ ചിതാഭസ്മം നദിയിലൊഴുക്കാന്‍ വന്നപ്പോള്‍ അവിടെ കൂടിനിന്ന ജനസഞ്ചയത്തോട് ശപഥം ചെയ്ത വാക്കുകള്‍ നമ്മെ കോരിത്തരിപ്പിക്കും. ശപഥമിതാണ്, 'ബാപ്പുജിയുടെ സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാന്‍ ഞാന്‍ എന്റെ ജീവിതം ഉഴിഞ്ഞു വെക്കുന്നു. ഈ രാജ്യത്തെ ജനങ്ങളെല്ലാം സുഖത്തിലും ശാന്തിയിലും ജീവിക്കുന്ന ദിവസം പുലരുന്നതെന്നോ അന്നുവരെ ഞാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കും.

1924 ല്‍ വിനോബാജി കേരളത്തിലും എത്തി. വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി ഗാന്ധിജി വിനോബാജിയെ കേരളത്തിലേക്ക് അയച്ചു. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത ഈ പോരാളിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

1951 ഏപ്രില്‍മാസം വിനോബ തെലുങ്കാനയിലെ പോച്ചമ്പള്ളി എന്ന ഗ്രാമത്തിലെത്തി. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്ത അവിടുത്തെ പാവങ്ങളെ അദ്ദേഹം കണ്ടു. അവിടുത്തെ ജനങ്ങളെല്ലാം കൂടി നിന്നപ്പോള്‍ വിനോബ ഒരഭ്യര്‍ത്ഥന വെച്ചു. ഈ പാവങ്ങള്‍ക്ക് കൃഷി ചെയ്തു ജീവിക്കാന്‍ ആരെങ്കിലും കുറച്ച് ഭൂമി തരുമോ? ഇതുകേട്ട രാമചന്ദ്രറെഡ്ഡി എന്ന സമ്പന്നര്‍ നൂറ് ഏക്കര്‍ സൗജന്യമായി നല്‍കാന്‍ തയ്യാറായി. തെലുങ്കാനയില്‍ നിന്ന് മാത്രം 13,000 ഏക്കര്‍ ഭൂമി അദ്ദേഹത്തിന് ലഭിച്ചു. ലോകത്തിലെ വിപ്ലവകരമായ ഭൂദാനപ്രസ്ഥാനത്തിന്റെ തുടക്കം അവിടെയായിരുന്നു.

'അമ്മയെ അറിയുന്നവന്‍ നന്മയെ അറിയുന്നു.' എന്ന തത്വത്തില്‍ വിശ്വസിച്ച വ്യക്തിയാണ് വിനോബാജി. അമ്മയെക്കുറിച്ചു സ്മരിക്കുമ്പോള് തൊണ്ടയിടറി കണ്ണീരിന്റെ ഭാഷയില്‍ സംസാരിക്കുന്ന ആചാര്യനെയാണ് ലോകം ദര്‍ശിച്ചത്.

1982 നവംബര്‍ 15 ന് വിനോബാജി പവനാറിലെ പരംധാമ ആശ്രമത്തില്‍ വെച്ച് നിര്യാതനായി. അതേ വര്‍ഷമാണ് 'ഭാരതരത്‌നം' ബഹുമതി നല്‍കി രാഷ്ട്രം അതുല്യനായ ആ നിശബ്ദ വിപ്ലവകാരിയെ ആദരിച്ചത്.

ഇത്രയും വലിയൊരു മഹാന്റെ പേരില്‍ എനിക്കു ലഭിച്ച ദേശീയ അവാര്‍ഡില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. എന്നെ സ്‌നേഹിക്കുന്നവരും നാട്ടുകാരും പ്രസ്തുത അവാര്‍ഡ് ലഭ്യമായതില്‍ അനുമോദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ വെച്ച് അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ സി പന്തില്‍ നിന്നാണ് പ്രസ്തുത അവാര്‍ഡ് സ്വീകരിച്ചത്. പ്രസിദ്ധ ശാസ്ത്രജ്ഞന്‍ എം.എസ്.സ്വാമിനാഥനായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചത്.

കെ സി പന്ത് എന്റെ പുറത്തു തട്ടി 'ഗാവ് കഹാം ഹെ' എന്ന് ചോദിച്ചു 'കരിവെള്ളൂര്‍ മേം' എന്ന് മറുപടി കൊടുത്തു. സ്വാമിനാഥന്‍ സാര്‍ അതു കേട്ട് ചിരിക്കുന്നുണ്ടായിരുന്നു...

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്


53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്


Keywords:  Kookanam-Rahman, Article, Award, Acharya Vinobha Bhave National Foundation Award, KC Pant, Dr. K Shivadasan Pillai, Delhi, Most valuable award in my life 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL