Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജരേഖ ചമച്ച് കാസര്‍കോട് കോട്ട വില്‍പന നടത്തിയ സംഭവം; വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി

വ്യാജരേഖ ചമച്ച് ചരിത്ര സ്മാരകമായ കാസര്‍കോട് കോട്ട വില്‍പന നടത്തിയ സംഭവത്തില്‍ Kasaragod, Fake document, Vigilance-raid, Report, Case, Land, Sale, Fort, Supreme court, Vigilance probe on land issue completed.
കാസര്‍കോട്: (www.kasargodvartha.com 10.05.2017) വ്യാജരേഖ ചമച്ച് ചരിത്ര സ്മാരകമായ കാസര്‍കോട് കോട്ട വില്‍പന നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.

അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ എസ് ജെ പ്രസാദ്, കാസര്‍കോട് തഹസില്‍ദാര്‍ ചെനിയപ്പ, കലക്ടറേറ്റിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ശിവകുമാര്‍, മൂന്ന് ആധാരങ്ങളിലായി കാസര്‍കോട് കോട്ട രജിസ്റ്റര്‍ ചെയ്ത് നല്‍കിയ സബ് രജിസ്ട്രാര്‍ റോബിന്‍ ഡിസൂസ, കേരളാ കോണ്‍ഗ്രസ് നേതാവ് സജി സെബാസ്റ്റ്യന്‍, കോട്ട വില്‍പന നടത്തിയ അശ്വിന്‍ ചന്ദാ വര്‍ക്കര്‍, ആനന്ദറാവു, ദേവിദാസ്, രാജരാമ റാവു, അനുപമ, മഞ്ജുള, ലളിത, എസ് ചന്ദാ വര്‍ക്കര്‍, കരാറുകാരും സി പിഎം- സിപി ഐ അനുഭാവികളുമായ ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.


കാസര്‍കോട് കോട്ടയും 5.41 ഏക്കര്‍ ഭൂമിയും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഒത്താശയോടെ കോട്ടയില്‍ പൈതൃകാവകാശം ഉണ്ടായിരുന്നവരും രാഷ്ട്രീയ നേതാക്കളും ഗൂഢാലോചന നടത്തി വിറ്റുവെന്നാണ് കേസ്. 2015 ജൂണ്‍ മാസത്തിലാണ് ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലാന്‍ഡ് റവന്യൂ അപ്പലെറ്റ് അതോറിറ്റിയും ഹൈക്കോടതിയും സര്‍ക്കാര്‍ ഭൂമിയാണെന്ന് നിശ്ചയിച്ച കോട്ട അടക്കമുള്ള സ്ഥലം പൊതുമുതലാണെന്ന് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ് കോട്ട വ്യാജരേഖയുണ്ടാക്കി വില്‍പന നടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നത്.

നികുതി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ നല്‍കിയ ഉത്തരവ് അന്നത്തെ കലക്ടര്‍ ആനന്ദസിംഗ് റദ്ദാക്കിയിരുന്നു. കോട്ട അടങ്ങുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും പ്രതികളെ കോടതിയില്‍ വിചാരണ ചെയ്യണമെന്നും വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി തുച്ഛമായ വില നിശ്ചയിച്ച് എസ് ജെ പ്രസാദ്, സജി സെബാസ്റ്റിയന്‍, ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് വില്‍പന നടത്തുകയായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഭൂമി ലഭിച്ചത് എസ് ജെ പ്രസാദിനാണ്. സംഭവം വിവാദമായതോടെ കാസര്‍കോട് കോട്ട ഉള്‍പ്പെടെയുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡ് വെക്കുകയും ചെയ്തു.

Related news:
കോടികള്‍ വിലവരുന്ന കാസര്‍കോട് കോട്ടയുടെ ഭൂമി സ്വന്തമാക്കിയവരില്‍ കൂടുതല്‍ പേരുള്ളതായി പുറത്തു വന്നു

 കാസര്‍കോട് കോട്ട കൈയേറ്റം: സിപിഎം വിജിലന്‍സിന് പരാതി നല്‍കി

കോട്ട കയ്യേറ്റക്കാരെ ഉടന്‍ ഒഴിപ്പിക്കണം: വിശ്വ ഹിന്ദു പരിഷത്ത്

കാസര്‍കോട് കോട്ട പൊതു സ്വത്തായി സംരക്ഷിക്കണം: മുസ്‌ലിം ലീഗ്

ബാര്‍കോഴയ്ക്കു പിന്നാലെ കാസര്‍കോട് കോട്ട വിവാദത്തിലും മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണം

കാസര്‍കോട് കോട്ട സി.പി.എം. പിടിച്ചെടുത്തു; കൊടിനാട്ടി

കാസര്‍കോട് കോട്ട: ആരോപണങ്ങള്‍ അന്വേഷിക്കണം ബിജെപി മുനിസിപ്പല്‍ കമ്മിറ്റി

കാസര്‍കോട് കോട്ട: ആരോപണങ്ങള്‍ തെളിയിക്കാന്‍ കെ. സുരേന്ദ്രനെ വെല്ലുവിളിക്കുന്നു- സി.എച്ച് കുഞ്ഞമ്പു

കാസര്‍കോട് കോട്ട വില്‍പന: ടി.ഒ സൂരജ് അടക്കം 15 പേര്‍ക്കെതിരെ കേസ്

 കാസര്‍കോട് കോട്ട കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നു; കലക്ടറേറ്റിലെ രേഖകള്‍ പരിശോധിച്ചു

 കാസര്‍കോട് കോട്ട ഭൂമി കയ്യേറിയതിന് പിന്നാലെ മുളിയാര്‍ പ്ലാന്റേഷന്റെ 10 ഏക്കര്‍ സ്ഥലവും വ്യാജ പട്ടയമുണ്ടാക്കി കയ്യേറി

കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ തട്ടിയെടുത്ത സംഭവം: കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം- കെ. സുരേന്ദ്രന്‍

 'ഹനുമാന്‍ കോട്ട കൈവശപ്പെടുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കണം'

കാസര്‍കോട് കോട്ട സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Fake document, Vigilance-raid, Report, Case, Land, Sale, Fort, Supreme court, Vigilance probe on land issue completed.