city-gold-ad-for-blogger
Aster MIMS 10/10/2023

ബാര്‍കോഴയ്ക്കു പിന്നാലെ കാസര്‍കോട് കോട്ട വിവാദത്തിലും മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണം

കാസര്‍കോട്: (www.kasargodvartha.com 03/07/2015) ബാര്‍കോഴയ്ക്കുപിന്നാലെ കോടികള്‍ വില വരുന്ന കാസര്‍കോട്ടെ കോട്ടയുടെ സ്ഥലം വല്‍പന നടത്തിയ വിവാദത്തിലും മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണം. ബി.ജെ.പി. ജില്ലാ നേതൃത്വമാണ് മന്ത്രി മാണിക്കെതിരേയും, മാണി കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറി സജി സെബാസ്റ്റ്യന്‍, സി.പി.എം. പ്രാദേശിക നേതാവ് ഗോപിനാഥന്‍ നായര്‍, സി.പി.ഐ. പ്രാദേശിക നേതാവ് കൃഷ്ണന്‍ നായര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. സി.പി.എമ്മിന്റെ ഒരു ജില്ലാ നേതാവിനും കോട്ടയുടെ സ്ഥലം വില്‍പനയില്‍ ബന്ധമുണ്ടെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.
ഉന്നതര്‍ ഉള്‍പെട്ടതിനാല്‍ കോട്ടയുടെ സ്ഥലം വില്‍പനയെകുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. അനധികൃത സ്വത്തുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ ടി.ഒ. സൂരജാണ് 2013ല്‍ കാസര്‍കോട് കളക്ടറുടെ ഉത്തരവ് സ്വമേധയാ റദ്ദാക്കി കോടികള്‍ വിലവരുന്ന സ്ഥലം അവകാശവാദം ഉന്നയിച്ചവര്‍ക്ക് ജന്മാധാരം നല്‍കാന്‍ ഉത്തരവിട്ടത്.

അപ്പലേറ്റ് അതോറിറ്റിയും കാസര്‍കോട് സബ് കോടതിയും ഹൈക്കോടതിയും സര്‍ക്കാര്‍ സ്ഥലമാണെന്ന് വിധിയെഴുതിയ ഉത്തരവ് മറികടന്നാണ് വന്‍തുക കൈക്കൂലിവാങ്ങി സ്ഥലം കേരളാ കോണ്‍ഗ്രസ് നേതാവായ സജി സെബാസ്റ്റിയന് നല്‍കാന്‍ ടി.ഒ. സൂരജ് ഉത്തരവിട്ടതെന്നാണ് ബി.ജെ.പിയുടെ ആരോപണം. 50 വര്‍ഷം നികുതി അടക്കാതിരുന്ന സ്ഥലത്തിന് 2009ല്‍ ആണ് ഒന്നിച്ച് നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസറും തഹസില്‍ദാരും അനുവദിച്ചത്.

ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ സ്വാധീനമാണ് ഉണ്ടായിരിക്കുന്നത്. സി.പി.എമ്മിന്റെ ജില്ലാ നേതാവിനും ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും ബി.ജെ.പി. ആരോപിക്കുന്നു. 1903ല്‍ ലീസിന് വാങ്ങിയ സ്ഥലത്തിനാണ് രണ്ട് പേര്‍ അവകാശവാദം ഉന്നയിച്ചത്. ജന്മാവകാശമില്ലാത്ത ഈ സ്ഥലത്തിന് ജന്മാവകാശം നല്‍കുന്നത് തന്നെ നിയമ ലംഘനമാണ്. എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്താണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പെട്ട സംഘത്തിന് സ്ഥലം നല്‍കാന്‍ ചരടുവലി നടന്നതെന്നും അഡ്വ. ശ്രീകാന്ത് ആരോപിക്കുന്നു. നികുതി അടച്ച ദിവസം തന്നെയാണ് കാസര്‍കോട് സബ് രജിസ്റ്റാര്‍ ഓഫീസില്‍വെച്ച് ഈ സ്ഥലം കേരള കോണ്‍ഗ്രസ് നേതാവിന് രജിസ്റ്റര്‍ ചെയ്തുകൊടുത്തത്. ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഉണ്ടായിട്ടുള്ളത്. കോട്ടയുടെ ഭൂമി വില്‍ക്കാന്‍ കൂട്ടുനിന്ന കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

അതേസമയം ഭൂമി വിവാദത്തെകുറിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും രംഗത്തുവന്നു. കാസര്‍കോട് കളക്ടറായിരുന്ന ആനന്ദ സിംഗ് വിവാദ സ്ഥലം വില്‍പന നടത്തിയത് റദ്ദാക്കിയിരുന്നതാണെന്നും ഇതിനെതിരെ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ ടി.ഒ. സൂരജ് 2013ല്‍ പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തത് വിശദമായിതന്നെ അന്വേഷിക്കണമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നാടിന്റെ പൊതുസ്വത്തും പൈതൃക സമ്പത്തുമായ കോട്ട സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സി.പി.എം. നേതാക്കള്‍ക്കടക്കം ഭൂമി വില്‍പനയില്‍ ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ആര്‍ക്കെതിരെയായാലും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് കെ.പി. സതീഷ് ചന്ദ്രന്‍ വിശദീകരിച്ചു.

ഏത് സാഹചര്യത്തിലാണ് ടി.ഒ സൂരജിന്റെ ഉത്തരവെന്ന് പരിശോധിക്കണം. കോട്ടയുടെ സ്ഥലം രജിസ്റ്റര്‍ ചെയ്ത നടപടി ജില്ലാ കളക്ടര്‍ റദ്ദാക്കിയിരുന്നു. സ്ഥലം അനധികൃതമായി വാങ്ങിയവര്‍ക്കെതിരെ നടപടി ഉണ്ടാവണം. വിചിത്രമായ ഉത്തവാണ് ലാന്‍ഡ് റവന്യൂ കമ്മീഷ്ണറായിരുന്ന ടി.ഒ. സൂരജ് ഇറക്കിയതെന്നും സതീഷ് ചന്ദ്രന്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം. കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫും സംബന്ധിച്ചു.
ബാര്‍കോഴയ്ക്കു പിന്നാലെ കാസര്‍കോട് കോട്ട വിവാദത്തിലും മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണം

ബാര്‍കോഴയ്ക്കു പിന്നാലെ കാസര്‍കോട് കോട്ട വിവാദത്തിലും മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണം
കാസര്‍കോട് കോട്ടയുടെ സ്ഥലം വില്‍പന നടത്തിയവര്‍ക്കുവേണ്ടി മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ ടി.ഒ. സൂരജ് ഇറക്കിയ വിവാദ ഉത്തരവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, CPM, BJP, Press Meet, Press Conference, Adv. K. Srikanth, K.P. Satheesh Chandran, Advertisement M.S. Bakery. 


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL