city-gold-ad-for-blogger

കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ തട്ടിയെടുത്ത സംഭവം: കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം- കെ. സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 07/07/2015) കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ തട്ടിയെടുത്ത സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. കടകം പള്ളി, കളമശ്ശേരി ഭൂമി തട്ടിപ്പ് പോലെ തന്നെയാണ് ചരിത്ര പ്രാധാന്യമുള്ള കാസര്‍കോട് കോട്ടയുടെ ഭൂമിയും സ്വകാര്യ വ്യക്തികള്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്ത്. അതിനാല്‍ കാസര്‍കോട് കോട്ടയുടെ പേരില്‍ നടന്നിട്ടുള്ള തട്ടിപ്പുകള്‍ സിബിഐ അന്വേഷിക്കണം.

സര്‍ക്കാര്‍ ഇതിലൂടെ പലരെയും രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കോട്ടയുടെ ഭൂമി തട്ടിയെടുത്ത സിപിഎം ജില്ലാ കമ്മറ്റിയംഗമായ എസ്.ജെ. പ്രസാദ്, മുന്‍ എം.എല്‍.എ പി. കുഞ്ഞമ്പു, കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് സജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ക്കെതിരെ പാര്‍ട്ടി തല നടപടികള്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഭൂമിയേറ്റെടുത്തെന്ന് പറഞ്ഞ് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ പ്രശ്‌നം അവസാനിക്കില്ല. ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമെത്താനുണ്ടായ ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിക്കണം. യുഡിഎഫിലെ നേതാവിനുവേണ്ടിയാണ് കുഞ്ഞമ്പുവും പ്രസാദും ചേര്‍ന്ന് വ്യാജ രേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.

കാസര്‍കോട് കോട്ട സ്വകാര്യ വ്യക്തികള്‍ തട്ടിയെടുത്ത സംഭവം: കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം- കെ. സുരേന്ദ്രന്‍വിഴിഞ്ഞം പദ്ധതിയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ ചിരകാല സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതിക്ക് വെറും കക്ഷിരാഷ്ട്രീയ വിരോധം മാത്രം വെച്ചു കൊണ്ട് തടസം നില്‍ക്കുകയാണ്. ഇതില്‍ നിന്നും പിന്മാറണം. കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന പിഞ്ചു കുഞ്ഞുങ്ങളെ ഓണപരീക്ഷ വൈകുന്നത് ബാധിക്കും. മുസ്ലിംലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഓണക്കാലത്ത് കളിച്ച് നടക്കേണ്ട കുട്ടികള പരീക്ഷ വൈകിപ്പിച്ച് കളിപ്പിക്കുന്നത് അവസാനിപ്പിക്കണം. പരീക്ഷ സമയത്തിന് തന്നെ നടത്താത്ത പക്ഷം ശക്തമായ സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് കോട്ടയുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച താലൂക്ക് ധര്‍ണ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, BJP, Case, CBI, Investigation,  K  Surendran. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia