city-gold-ad-for-blogger

കാസര്‍കോട് കോട്ട വില്‍പന: ടി.ഒ സൂരജ് അടക്കം 15 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 16/07/2015) വിവാദമായ കാസര്‍കോട് കോട്ട വില്‍പനയുമായി ബന്ധപ്പെട്ട് മുന്‍ ലാന്‍ഡ് കമ്മീഷണര്‍ ടി.ഒ സൂരജ് അടക്കം 15 പേര്‍ക്കെതിരെ കാസര്‍കോട് വിജിലന്‍സ് കേസെടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഡിവൈഎസ്പി കെ.വി രഘുരാമന്‍ 15 പേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന് റിപോര്‍ട്ട് നല്‍കിയിരുന്നു.

ടി.ഒ. സൂരജിനെ കൂടാതെ കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും കാസര്‍കോട് സബ് റജിസ്ട്രാറുമായിരുന്ന റോബിന്‍ ഡിസൂസ, കാസര്‍കോട് മുന്‍ തഹസില്‍ദാര്‍ കെ. ചെനിയപ്പ, ഡപ്യൂട്ടി തഹസില്‍ദാറായിരുന്ന കെ. ശിവകുമാര്‍, ഭൂമി വാങ്ങിയ സിപിഎം നേതാവും കാസര്‍കോട് മുൻ നഗരസഭാ ചെയര്‍മാനുമായ എസ്.ജെ പ്രസാദ്, തെക്കിലിലെ എ. ഗോപിനാഥന്‍ നായര്‍, എ. കൃഷ്ണന്‍നായര്‍, മുളിയാറിലെ സജി സെബാസ്റ്റ്യന്‍, ഭൂമി സ്വന്തം പേരിലാണെന്ന് വ്യാജ രേഖ ഉണ്ടാക്കിയ ബംഗളൂരിലെ  ലളിത ചന്ദ്രവാര്‍ക്കര്‍, അനന്ത റാവു, ദേവീദാസ് ചന്ദ്രവാര്‍ക്കര്‍, ജെ. അനുപ, അശ്വിന്‍ ജെ. ചന്ദ്രവാര്‍ക്കര്‍, കെ.സി മഞ്ജുള, രാജരാമ റാവു എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ വിജിലന്‍സ് കേസെടുത്തിരിക്കുന്നത്.

ഡെപ്യൂട്ടി തഹസില്‍ദാറുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാറായിരുന്ന കെ. ചെനിയപ്പയാണ് നികുതി അടക്കുന്നതിനായി അനുമതി നല്‍കിയത്. 2009 ഓഗസ്റ്റ് 19നായിരുന്നു അത്. അന്നു തന്നെ നികുതി അടച്ചതിനു ശേഷം സ്ഥലം വില്‍പന നടത്തുകയായിരുന്നു. അനധികൃത ഭൂമി വില്‍പന തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവു റദ്ദാക്കണമെന്ന് റിപോര്‍ട്ട് നല്‍കിയതിനാണ് ടി.ഒ സൂരജിനെതിരെ കേസെടുത്തത്.

വ്യാജ രേഖകള്‍ നിര്‍മിച്ച് കാസര്‍കോട് കോട്ടയിലെ 5.41 ഏക്കര്‍ സ്ഥലമാണ് വില്‍പന നടത്തിയത്.

കാസര്‍കോട് കോട്ട വില്‍പന: ടി.ഒ സൂരജ് അടക്കം 15 പേര്‍ക്കെതിരെ കേസ്


Keywords :  Kasaragod, Kerala, Land, Case, Investigation, Report,  T.O  Sooraj. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia