city-gold-ad-for-blogger

കാസര്‍കോട് കോട്ട: ആരോപണങ്ങള്‍ അന്വേഷിക്കണം ബിജെപി മുനിസിപ്പല്‍ കമ്മിറ്റി

കാസര്‍കോട്: (www.kasargodvartha.com 02/07/2015) കാസര്‍കോട് കോട്ടയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ടി.ഒ.സൂരജ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ആയിരിക്കെ കോട്ടയുടെ  ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മറിച്ച് വിറ്റുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം പി.രമേശ് യോഗം ഉദ്ഘാടനം ചെയ്തു.   മണ്ഡലം ട്രഷറര്‍ പി.ഭാസ്‌കരന്‍, സെക്രട്ടറി ചന്ദ്രശേഖരന്‍, മുനിസിപ്പല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി കെ.ഗുരുപ്രസാദ്, സെക്രട്ടറിമാരായ കെ.സതീഷ് കടപ്പുറം, സന്ധ്യമല്ല്യ, ട്രഷറര്‍ ശരത്കുമാര്‍, കൗണ്‍സിലര്‍മാരായ അനിത.ആര്‍.നായ്ക്, കെ.നിര്‍മ്മല, സരിത എം.നായ്ക്, എം.ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
കാസര്‍കോട് കോട്ട: ആരോപണങ്ങള്‍ അന്വേഷിക്കണം ബിജെപി മുനിസിപ്പല്‍ കമ്മിറ്റി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kerala, BJP, Committee, Report, Investigation, Investigate the allegations of Kasaragod fort: BJP municipal committee, Advertisement Mimi.

കാസര്‍കോട് കോട്ട: ആരോപണങ്ങള്‍ അന്വേഷിക്കണം ബിജെപി മുനിസിപ്പല്‍ കമ്മിറ്റി


Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia