കാസര്‍കോട് കോട്ട: ആരോപണങ്ങള്‍ തെളിയിക്കാന്‍ കെ. സുരേന്ദ്രനെ വെല്ലുവിളിക്കുന്നു- സി.എച്ച് കുഞ്ഞമ്പു
Jul 8, 2015, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 08/07/2015) കാസര്‍കോട് കോട്ടയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ സംഭവത്തില്‍ സിപിഎം നേതാവായ മുന്‍ മഞ്ചേശ്വരം എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതവും രാഷ്ടീയ വിരോധം വച്ചുകൊണ്ടുള്ളതുമാണെന്ന് മഞ്ചേശ്വരം മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പറഞ്ഞു. അപകീര്‍ത്തിപരമായ ഈ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോട്ടയുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികള്‍ ഭൂമി വാങ്ങിയതിലോ അതിനനുബന്ധമായ എതെങ്കിലും വിഷയത്തിലോ ഒരാളും അന്നത്തെ മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്‌നത്തില്‍ എതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ താന്‍ ബന്ധപ്പെട്ടിട്ടുമില്ല. ഇത് സംബന്ധിച്ച് എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിക്കുന്നു. സിപിഎമ്മിനെയും വ്യക്തിപരമായി തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണ് സുരേന്ദ്രന്റെ പ്രസ്താവന.
കുറച്ചു വര്‍ഷമായി കാസര്‍കോട്ടേക്ക് താമസം മാറ്റി സുരേന്ദ്രന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും ഇടപാടുകളും ഏത് വിധത്തിലുള്ളതാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ആ ഗണത്തിലെക്ക് മറ്റുള്ളവരെ ഉള്‍പെടുത്താനുള്ള കുത്സിത നീക്കമാണ് സുരേന്ദ്രന്‍ നടത്തി വരുന്നത്. ഈ കപട തന്ത്രം ജനങ്ങള്‍ തിരിച്ചറിയും.
കോട്ടയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയതിനെതിരെ സമരത്തിന് മുന്‍കൈ എടുത്ത സിപിഎം കോട്ടയുടെ ഭൂമി കോട്ടയ്ക്കു തന്നെ തിരികെ പിടിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിഹത്യ നടത്താനുള്ള സുരേന്ദ്രന്റെ നടപടി അഞ്ജതയോടെ പൊതുസമൂഹം തള്ളിക്കളയണമെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്‌ജെ പ്രസാദിനോട് വിശദീകരണം തേടും: കെ.പി സതീഷ് ചന്ദ്രന്‍
കാസര്‍കോട്: കാസര്‍കോട് കോട്ടയുടെ സ്ഥലം വാങ്ങിയവരില്‍ ഉള്‍പെടുന്ന മുന്‍ നഗരസഭാ ചെയര്‍മാനും പാര്‍ട്ടി അംഗവുമായ എസ്‌ജെ പ്രസാദിനോട് വിശദീകരണം ആവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. കോട്ട വില്‍പ്പന നടത്തിയ പ്രശ്‌നത്തില്‍ സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുകോണ്ടുള്ളതാണെന്നും കോട്ട സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തി വില്‍പ്പന നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം ത്വരിതപ്പെടുത്തി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രശ്‌നത്തില്‍ ആദ്യം തന്നെ പ്രതിഷേധിക്കുകയും പ്രത്യക്ഷ സമരം സംഘടിപ്പിക്കുകയും ചെയ്തത് സിപിഎമ്മാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പ്രശ്‌നത്തില്‍ നിയവിരുദ്ധമായി പ്രവര്‍ത്തനം നടത്തിയത് ആരായാലും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന നിലപാട് തുടക്കം മുതല്‍ തന്നെ സിപിഎം ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ്. മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന സിഎച്ച് കുഞ്ഞമ്പുവിനെ മുന്‍നിര്‍ത്തിയാണ് കോട്ടയുടെ സ്ഥലവില്‍പ്പന നടത്തിയതെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന അസംബന്ധമാണ്. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകനെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകള്‍ സഹിതം പറയാനുള്ള സാമാന്യ മര്യാദ പോലും സുരേന്ദ്രന്‍ പ്രകടിപ്പിച്ചിട്ടില്ല.
അപകീര്‍ത്തികരമായ ഈ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രി പദവി ഉപയോഗപ്പെടുത്തിക്കൊണ്ട് അനധികൃതമായി സര്‍ക്കാര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കിയ കേസില്‍ ജയിലില്‍ കഴിയേണ്ടിവന്ന മുഖ്യമന്ത്രിയും, മന്ത്രിമാരും ഇപ്പോഴും നേതൃസ്ഥാനത്ത് ഇരിക്കുന്ന പാര്‍ട്ടിയുടെ നേതാവായ സുരേന്ദ്രന്‍ കോട്ട വില്‍പ്പന പ്രശ്‌നത്തില്‍ ശരിയായ നിലപാട് എടുത്ത സിപിഎമ്മിനെ അതിക്ഷേപിക്കുവാന്‍ നടത്തിവരുന്ന ശ്രമം ജനങ്ങളുടെ ഇടയില്‍ വിലപോകില്ലെന്നും സതീഷ് ചന്ദ്രന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, MLA, K. Surendran, Land, C.H Kunhambu, Kasargod Fort.