Join Whatsapp Group. Join now!
Aster MIMS 10/10/2023

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന് റിട്ട. എസ് പി ഹബീബ് റഹ് മാന്‍ ഫേസ്ബുക്കില്‍

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കിയെന്ന് റിട്ട. എസ് പി ഹബീബ് റഹ് മാന്‍ ഫേസ്ബൂക്കില്‍ കുറിച്ചു. ഉദുമയില്‍ കെ.കുഞ്ഞിരാമന്റെ വിജയം പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ഫോട്ടോ Kasaragod, Kerala, Muslim-league, Congress, Chemnad, Uduma, K.Kunhiraman MLA, Election 2016,
കാസര്‍കോട്: (www.kasargodvartha.com 20/05/2016) നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കിയെന്ന് റിട്ട. എസ് പി ഹബീബ് റഹ് മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉദുമയില്‍ കെ.കുഞ്ഞിരാമന്റെ വിജയം ആഘോഷിക്കുന്നതിന്റെ ഫോട്ടോ പോസ്റ്റു ചെയ്തുകൊണ്ടാണ് അദ്ദേഹം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കിയെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നേരത്തെ ഹബീബ് റഹ് മാന് മുസ്ലിം ലീഗില്‍ അംഗത്വം നല്‍കുന്നതിന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ശ്രമം നടത്തിയിരുന്നു. ചെമ്മനാട് ശാഖാ നേതൃത്വവും ഹബീബ് റഹ് മാന് അംഗത്വം നല്‍കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഹബീബ് റഹ് മാന് അംഗത്വം നല്‍കുന്ന സമ്മേളനം തടയുകയായിരുന്നു. പിന്നീട് ഈ വിഷയം കെട്ടടങ്ങിയെങ്കിലും ഇപ്പോള്‍ ഹബീബ് റഹ് മാന്‍ സിപിഎമ്മുമായി അടുത്തത് മുസ്ലിം ലീഗിന് ചെമ്മനാട്ട് തിരിച്ചടിയായി മാറിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പു തന്നെ താനും തങ്ങള്‍ക്കൊപ്പമുള്ള യുവാക്കളും സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നുവെന്നും സിപിഎം പ്രാദേശിക നേതാക്കളായ ടി.വി കുഞ്ഞിരാമന്‍, നാരായണന്‍ എന്നിവര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ പൂര്‍ണപിന്തുണയാണ് നല്‍കിയിരുന്നതെന്നും ഹബീബ് റഹ് മാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ചെമ്മനാട്ടെ 1,2 ബൂത്തില്‍ കെ.കുഞ്ഞിരാമന് 400 ഓളം വോട്ട് ലഭിച്ചത് തങ്ങളുടെ പ്രവര്‍ത്തനം കൊണ്ടാണെന്ന് ഹബീബ് റഹ് മാന്‍ പറയുന്നു. മുമ്പ് 100 ല്‍ താഴെ വോട്ടുമാത്രമാണ് ചെമ്മനാട്ട് സിപിഎമ്മിന് ലഭിച്ചിരുന്നത്. ലീഗിന് മാത്രം നിര്‍ണായക സ്വാധീനമുള്ള ചെമ്മനാട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.കുഞ്ഞിരാമന് കാര്യമായ പിന്തുണ ലഭിച്ചത് കെ. സുധാകരന്റെ പരാജയത്തിന് ആക്കം കൂട്ടിയതായും സിപിഎം പ്രാദേശിക നേതൃത്വം കരുതുന്നു. യുഡിഎഫ് ചെമ്മനാട് പഞ്ചായത്തില്‍ മാത്രം 12,000 വോട്ടാണ് അധികമായി പ്രതീക്ഷിച്ചത്. എന്നാല്‍ 8000 ല്‍ താഴെ വോട്ടുമാത്രമാണ് കെ. സുധാകരന് ചെമ്മനാട് പഞ്ചായത്തില്‍ നിന്നും ലഭിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ചെമ്മനാട്ടെ പോളിംഗ് ശതമാനം കണക്കുകൂട്ടി യുഡിഎഫ് പരാജയം മണത്തിരുന്നു. അത് ശരിവെക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

ചെമ്പിരിക്ക-മംഗളൂരു ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് എസ്.കെ.എസ്.എസ്.എഫ് ഹബീബ് റഹ് മാനെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ലീഗില്‍ അംഗത്വം നല്‍കുന്നതിനെതിരെ പ്രതിഷേധമുണ്ടായത്.

Kasaragod, Kerala, Muslim-league, Congress, Chemnad, Uduma, K.Kunhiraman MLA, Election 2016, New Facebook post of  Habeeb rahman

Related News:
റിട്ട. എസ്.പി. ഹബീബ് റഹ്‌മാന് ലീഗില്‍ അംഗത്വം നല്‍കും, എതിര്‍പ്പില്ലെന്ന് ശാഖ പ്രസിഡണ്ട്

റിട്ട. എസ്.പി. ഹബീബ് റഹ് മാന്റെ അംഗത്വം: ചെമ്മനാട് ലീഗ് ഭാരവാഹികള്‍ പാണക്കാട്ടേക്ക്

റിട്ട. എസ്.പി ഹബീബ് റഹ്മാനെ റാഞ്ചാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടു

റിട്ട. എസ്.പി ഹബീബ് റഹ്മാന്റെ അംഗത്വം: തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടു

റിട്ട. എസ്.പി. ഹബീബ് റഹ്‌മാന് പിന്നാലെ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുസ്ലിം ലീഗിലേക്ക്

ഹബീബ് റഹ്‌മാന്റെ ലീഗ് പ്രവേശനം: മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പ്രശ്‌ന പരിഹാരത്തിനായി രംഗത്ത്

റിട്ട. എസ്.പി ഹബീബ് റഹ്മാനെ ലീഗിലെടുക്കേണ്ടെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് ഹൈദരലി തങ്ങളും KPA മജീദും

എന്‍.എ. നെല്ലിക്കുന്നും ഹബീബ് റഹ്‌മാനും: പാണക്കാട് തങ്ങളെ കണ്ട SKSSF നേതാക്കള്‍ക്ക് പ്രതീക്ഷ

റിട്ട. എസ്.പി. ഹബീബ് റഹ്മാന് അംഗത്വം നല്‍കാനുള്ള സമ്മേളനം മാറ്റിവെക്കാന്‍ നിര്‍ദേശം

ഹബീബിന്റെ ലീഗ് പ്രവേശം: നാട്ടിലും പ്രവാസികള്‍ക്കിടയിലും ചൂടുള്ള ചര്‍ച

ഹബീബിന്റെ ലീഗ് പ്രവേശം: നാട്ടിലും പ്രവാസികള്‍ക്കിടയിലും ചൂടുള്ള ചര്‍ച

റിട്ട. എസ്.പി. ഹബീബ് റഹ്‌മാനെ ലീഗിലെടുക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ

ലീഗ് പ്രവേശം: ഹബീബ് റഹ്‌മാനെ ഇരുത്തേണ്ടിടത്തിരുത്തും: എസ്.കെ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി

കാസര്‍കോട്ടെ ലീഗില്‍ എന്താണ് കുഴപ്പം; പാരവെക്കുന്നവര്‍ ആരാണ് ?

Keywords: Kasaragod, Kerala, Muslim-league, Congress, Chemnad, Uduma, K.Kunhiraman MLA, Election 2016, New Facebook post of  Habeeb rahman.