റിട്ട. എസ്.പി. ഹബീബ് റഹ്മാന് പിന്നാലെ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുസ്ലിം ലീഗിലേക്ക്
Nov 8, 2014, 19:14 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2014) റിട്ട. എസ്.പി. ഹബീബ് റഹ്മാന് പിന്നാലെ ജനപ്രതിനിധിയും ജില്ലയിലെ കോണ്‍ഗ്രസ് നേതാവുമായ പ്രമുഖനും മുസ്ലിം ലീഗിലേക്ക്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.
പാരമ്പര്യമായി കോണ്‍ഗ്രസുകാരായ കുടുംബത്തിലെ അംഗമായ നേതാവിനെ ലീഗിലേക്ക് കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കുന്നതും ചില ലീഗ് നേതാക്കള്‍തന്നെയാണ്. ഹബീബ് റഹ്മാന് ലീഗിലേക്ക് കടന്നുവരുന്നതിനെ എതിര്‍ത്തുകൊണ്ട് ചിലര്‍ രംഗത്തുവന്നതിനാല്‍ തല്ക്കാലം നേതൃത്വത്തിന്റെ മതിയായ ഉറപ്പ് ലഭിക്കാതെ ചാടിക്കയറി ലീഗിലേക്കില്ലെന്നാണ് നേതാവ് പറയുന്നത്.
ലീഗ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയ കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബമായ നേതാവിന്റെ ലീഗിലേക്കുള്ള കടന്നുവരവ് അടുത്ത തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് ലീഗിലെ ചിലര്‍ സംശയിക്കുന്നുണ്ട്.
കോണ്‍ഗ്രസ് വിട്ട് ലീഗിലേക്ക് വരാനുള്ള സാഹചര്യം സംബന്ധിച്ചും വ്യക്തമായ കാരണങ്ങള്‍ നേതാവിന് ബോധിപ്പിക്കാനുണ്ട്. അദ്ദേഹത്തിന് ഉണ്ടായിട്ടുള്ള ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം ഇടപെട്ടിട്ടില്ലെന്നും സഹായിച്ചിട്ടില്ലെന്നുമാണ് പറയുന്നത്. സുധീരന് നയിച്ച ജനപക്ഷ യാത്രയില്‍ സജീവമായി നേതാവ് പങ്കെടുക്കാതിരുന്നതും ലീഗിലേക്കുള്ള കടന്നുവരവായി കൂട്ടിവായിക്കുന്നവരുണ്ട്.
ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ ലീഗിലേക്ക് കടന്നുവരുന്നത് ഇപ്പോള്‍ സ്ഥാനമാനങ്ങളില്‍ കണ്ണുവെച്ചിട്ടുള്ള ചില ലീഗ് നേതാക്കള്‍ ശക്തമായ എതിര്‍പ്പുണ്ട്. നേരത്തെ ഐ.എന്‍.എല്‍. വിട്ട് ലീഗിലേക്ക് നിരവധി നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയിരുന്നുവെങ്കിലും അവര്‍ക്കൊന്നും അര്‍ഹമായ സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിച്ചിട്ടില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ കൂടുതല്‍പേര്‍ ലീഗിലേക്ക് വരേണ്ടെന്ന ചിന്താഗതിയാണ് ഒരു വിഭാഗം വെച്ചുപലര്‍ത്തുന്നത്.
അതിനിടെ ലീഗ് ഉള്‍പെടെയുള്ള പാര്‍ട്ടികളില്‍ നിന്നും അടുത്തകാലത്ത് നിരവധി പേര് കോണ്‍ഗ്രസിലേക്ക് ചേരുകയും ചെയ്തിട്ടുണ്ട്.
പാരമ്പര്യമായി കോണ്‍ഗ്രസുകാരായ കുടുംബത്തിലെ അംഗമായ നേതാവിനെ ലീഗിലേക്ക് കൊണ്ടുവരാന്‍ മുന്‍കയ്യെടുക്കുന്നതും ചില ലീഗ് നേതാക്കള്‍തന്നെയാണ്. ഹബീബ് റഹ്മാന് ലീഗിലേക്ക് കടന്നുവരുന്നതിനെ എതിര്‍ത്തുകൊണ്ട് ചിലര്‍ രംഗത്തുവന്നതിനാല്‍ തല്ക്കാലം നേതൃത്വത്തിന്റെ മതിയായ ഉറപ്പ് ലഭിക്കാതെ ചാടിക്കയറി ലീഗിലേക്കില്ലെന്നാണ് നേതാവ് പറയുന്നത്.
കോണ്‍ഗ്രസ് വിട്ട് ലീഗിലേക്ക് വരാനുള്ള സാഹചര്യം സംബന്ധിച്ചും വ്യക്തമായ കാരണങ്ങള്‍ നേതാവിന് ബോധിപ്പിക്കാനുണ്ട്. അദ്ദേഹത്തിന് ഉണ്ടായിട്ടുള്ള ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം ഇടപെട്ടിട്ടില്ലെന്നും സഹായിച്ചിട്ടില്ലെന്നുമാണ് പറയുന്നത്. സുധീരന് നയിച്ച ജനപക്ഷ യാത്രയില്‍ സജീവമായി നേതാവ് പങ്കെടുക്കാതിരുന്നതും ലീഗിലേക്കുള്ള കടന്നുവരവായി കൂട്ടിവായിക്കുന്നവരുണ്ട്.
ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ ലീഗിലേക്ക് കടന്നുവരുന്നത് ഇപ്പോള്‍ സ്ഥാനമാനങ്ങളില്‍ കണ്ണുവെച്ചിട്ടുള്ള ചില ലീഗ് നേതാക്കള്‍ ശക്തമായ എതിര്‍പ്പുണ്ട്. നേരത്തെ ഐ.എന്‍.എല്‍. വിട്ട് ലീഗിലേക്ക് നിരവധി നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയിരുന്നുവെങ്കിലും അവര്‍ക്കൊന്നും അര്‍ഹമായ സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിച്ചിട്ടില്ലെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ കൂടുതല്‍പേര്‍ ലീഗിലേക്ക് വരേണ്ടെന്ന ചിന്താഗതിയാണ് ഒരു വിഭാഗം വെച്ചുപലര്‍ത്തുന്നത്.
അതിനിടെ ലീഗ് ഉള്‍പെടെയുള്ള പാര്‍ട്ടികളില്‍ നിന്നും അടുത്തകാലത്ത് നിരവധി പേര് കോണ്‍ഗ്രസിലേക്ക് ചേരുകയും ചെയ്തിട്ടുണ്ട്.
Related News:
മലയാളം വാരികക്കെതിരെ നമ്പി നാരായണന് കോടതിയിലേക്ക്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ കാത്ത് കേരളം
Keywords: Muslim-league, Congress, Leader, Membership, Kerala, Kasaragod.