city-gold-ad-for-blogger
Aster MIMS 10/10/2023

റിട്ട. എസ്.പി ഹബീബ് റഹ്മാന്റെ അംഗത്വം: തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടു

കാസര്‍കോട്: (www.kasargodvartha.com 09.11.2014) റിട്ട. എസ്.പി ഹബീബ് റഹ്മാന് മുസ്ലിം ലീഗില്‍ അംഗത്വം നല്‍കുന്നതിന് നേരത്തെ നിശ്ചയിട്ടുള്ള സ്വീകരണ സമ്മേളനം മാറ്റിവെക്കാന്‍ പഞ്ചായത്ത് കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിന് വിരുദ്ധമായി വാര്‍ഡ് കമ്മിറ്റി കത്ത് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടു.
നവംബര്‍ 14ന് ഹബീബ് റഹ്മാന് അംഗത്വം നല്‍കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ പഞ്ചായത്ത് കമ്മിറ്റി ഉചിതമായ സഹായം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടാണ് ചെമ്മനാട് വാര്‍ഡ് ലീഗ് കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നല്‍കിയത്.

സ്വീകരണ സമ്മേളനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വാര്‍ഡ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കുമെന്നും പഞ്ചായത്ത് കമ്മിറ്റിക്കുള്ള കത്തില്‍ മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ മുസ്ലിം ലീഗ് ചെമ്മനാട് വാര്‍ഡ് പ്രസിഡണ്ട് കെ.ടി.എം ജമാലും ജനറല്‍ സെക്രട്ടറി അസീസ് ചിറാക്കലും സംബന്ധിച്ചു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച നടന്നത്.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ ചളിയംകോട്ടെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം ജില്ലാ കമ്മിറ്റിയുടെ കോര്‍ട്ടിലേക്ക് വിട്ടത്.

വാര്‍ഡ് കമ്മിറ്റിക്ക് ഹബീബ് റഹ്മാന്റെ സ്വീകരണ സമ്മേളനം താല്‍ക്കാലികമായി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അനൗപചാരിക ചര്‍ച്ചകള്‍ക്ക് ശേഷം നല്‍കിയ കത്തിന് ഞായറാഴ്ച ചേര്‍ന്ന പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി അംഗീകാരവും നല്‍കി. ഇനി ഹബീബിന്റെ കാര്യത്തില്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം നിര്‍ണായകമാകും.

ജില്ലാ കമ്മിറ്റി അംഗത്വ സമ്മേളനത്തിന് അനുമതി നല്‍കിയാല്‍ ഹബീബ് റഹ്മാന്റെ ലീഗ് പ്രവേശനം നടക്കും. നേരെ മറിച്ചാണെങ്കില്‍ അംഗത്വ സമ്മേളനം ഇനിയും നീണ്ടുപോകാനാണ് സാധ്യത. ഇക്കാര്യത്തില്‍  സംസ്ഥാന നേതൃത്വത്തിന് ഒരു റോളുമുണ്ടാകില്ലെന്നും ജില്ലാ കമ്മിറ്റിക്ക് അപ്പുറം തീരുമാനം വേണ്ടെന്നുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് നേരത്തെ കാസര്‍കോട്‌വാര്‍ത്തയോട് വെളിപ്പെടുത്തിയിരുന്നത്.

റിട്ട. എസ്.പി ഹബീബ് റഹ്മാന്റെ അംഗത്വം: തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Muslim-league, Congress, Leader, Membership, Kerala, Kasaragod, Muslim-league, Chemnad, Police, Conference, Rtd. S.P.Habeeb Rahman, Habeeb Rahman joins IUML: Panchayat committee intervenes, Habeeb Rahman membership: District committee will decide. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL