city-gold-ad-for-blogger
Aster MIMS 10/10/2023

റിട്ട. എസ്.പി. ഹബീബ് റഹ് മാന്റെ അംഗത്വം: ചെമ്മനാട് ലീഗ് ഭാരവാഹികള്‍ പാണക്കാട്ടേക്ക്

പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കുന്നത് തടയാന്‍ പ്രസിഡണ്ടിന് മാത്രം അധികാരമെന്ന് നേതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 23.11.2014) റിട്ട. എസ്.പി. ഹബീബ് റഹ് മാന് മുസ്ലിം ലീഗില്‍ അംഗത്വം നല്‍കുന്നതുമായു ബന്ധപ്പെട്ട് ചെമ്മനാട് ലീഗ് നേതൃത്വം കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. ഹബീബ് റഹ് മാന് അംഗത്വം നല്‍കേണ്ടെന്ന് കഴിഞ്ഞ ദിവസം മേല്‍പറമ്പില്‍ നടന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടിനെ സമീപിക്കാനാണ് ചെമ്മനാട്ടെ ലീഗ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചെമ്മനാട് ഒന്ന്, രണ്ട്, നാല്, 23 വാര്‍ഡുകളിലെ പാര്‍ട്ടി ഭാരവാഹികളുടെ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇൗ യോഗത്തിലേക്കായിരിക്കും പാണക്കാട്ടേക്ക് പോകേണ്ടത് ആരെല്ലാമാണെന്ന് തീരുമാനിക്കുകയെന്ന് ചെമ്മനാട്ടെ ഒരു ലീഗ് നേതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മുസ്ലിം ലീഗിന്റെ ഭരണ ഘടന പ്രകാരം ഒരാളെ ലീഗിലെടുക്കുന്നത് തടയാന്‍ മേല്‍ക്കമ്മിറ്റിക്ക് അവകാശമില്ല. ലീഗില്‍ നിന്നും ഒരാളെ പുറത്താക്കാന്‍ മാത്രമേ മേല്‍ക്കമ്മിറ്റിക്ക് കഴിയുകയൂ. അംഗത്വം കൊടുക്കാതിരിക്കാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ ഒരാള്‍ക്ക് അംഗത്വം കൊടുക്കുന്നത് തടയാന്‍ സംസ്ഥാന പ്രസിഡണ്ടിന് മാത്രമേ അധികാരമുള്ളൂവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഹബീബ് റഹ്മാന്റെ കാര്യത്തില്‍ ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറയുന്നത് പോലെയായി കാര്യങ്ങള്‍. ഇത് ചതിയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. നേതാവ് വികാരാധീനനായി. ഹബീബ് റഹ്മാന്റെ അംഗത്വ പ്രശ്‌നത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് കുറവാണെങ്കിലും യൂത്ത് ലീഗിലെ ഒരു വിഭാഗത്തില്‍ നിന്ന് മാത്രമാണ് തടസം നില്‍ക്കുന്നത്. തെറ്റിദ്ധരിച്ചിരുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഹബീബിനോടുള്ള എതിര്‍പ്പില്‍ നിന്നും അവര്‍ പിന്മാറുകയും ചെയ്തിട്ടുണ്ട്

ഹബീബ് റഹമാന് പഞ്ചായത്തിന് തിരഞ്ഞെടുപ്പിന് ശേഷം അംഗത്വം കൊടുക്കാമെന്ന ഒരു നിര്‍ദ്ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായൊരു ഉറപ്പ് ലഭിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ച പ്രകാരം 14ന് ഹബീബ് റഹ്മാന് അംഗത്വം നല്‍കിയില്ലെങ്കില്‍ ഒന്നടങ്കം രാജിവെക്കുമെന്ന് വാര്‍ഡ് കമ്മിറ്റി അറിയിച്ചിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ട് ഇവരെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് പാണക്കാട്ടേക്ക് നിവേദക സംഘത്തെ അയക്കാന്‍ തീരുമാനമായത്.

ഹബീബ് റഹ്മാന് അംഗത്വം നല്‍കുന്നതിന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ചെമ്മനാട്ടെ മുസ്ലിം ലീഗ് നേതൃത്വം. ഉദ്യോഗത്തിലായിരുന്നപ്പോള്‍ ഹബീബ് റഹ്മാനില്‍ നിന്നും യാതൊരു ഉപകാരവും ലഭിച്ചിട്ടില്ലെന്ന് ചില ലീഗ് നേതാക്കള്‍ പറഞ്ഞുവെങ്കിലും ഹബീബ് റഹ്മാന്റെ സഹായം ലഭിക്കാത്തവര്‍ ലീഗില്‍ വിരളമാണെന്നാണ് ചെമ്മനാട്ടെ ലീഗ് നേതാക്കളിൽ ചിലര്‍ പറയുന്നത്.

സംസ്ഥാന നേതാക്കള്‍ക്ക് പോലും ഹബീബ് റഹ്മാന്‍ പ്രിയങ്കരനായിത്തീര്‍ന്നത് എന്തു കൊണ്ടാണെന്ന് ചിന്തിക്കണമെന്നും ചെമ്മനാട്ടെ ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റിട്ട. എസ്.പി. ഹബീബ് റഹ് മാന്റെ അംഗത്വം: ചെമ്മനാട് ലീഗ് ഭാരവാഹികള്‍ പാണക്കാട്ടേക്ക്

Keywords : Kasaragod, Kerala, Muslim-league, Membership, President, Rtd SP Habeeb Rahman, Panakkad. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL