city-gold-ad-for-blogger
Aster MIMS 10/10/2023

റിട്ട. എസ്.പി. ഹബീബ് റഹ്‌മാനെ ലീഗിലെടുക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ

കാസര്‍കോട്: (www.kasargodvartha.com 06.11.2014) റിട്ട. എസ്.പി. ഹബീബ് റഹ്‌മാന് മുസ്ലിം ലീഗില്‍ അംഗത്വം നല്‍കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമായി. മുസ്ലിം ലീഗിന് രാഷ്ട്രീയ ആയുധമായ വി.എസിനെതിരായുള്ള കാസര്‍കോട്ടെ ഭൂമിദാനകേസ് അന്വേഷിച്ചത് അന്ന് കോഴിക്കോട് വിജിലന്‍സ് എസ്.പിയായിരുന്ന ഹബീബ് റഹ്‌മാന്‍ ആയിരുന്നു.

ഈ കേസ് യു.ഡി.എഫിനും രാഷ്ട്രീയമായി ഏറെ നേട്ടമുണ്ടാക്കിയിരുന്നു. വി.എസിന്റെ മരുമകന് കാസര്‍കോട്ട് അനധികൃതമായി ഭൂമി നല്‍കിയ കേസ് കേരള രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ചയായി മാറുകയും ചെയ്തിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറികേസ് നടത്തിയ ബന്ധുവായ കെ.എ. റൗഫിന്റെ വെളിപ്പെടുത്തലുകള്‍കേട്ട് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ സ്തബ്ധിച്ചു നില്‍ക്കുന്ന നിര്‍ണായ ഘട്ടത്തിലായിരുന്നു വി.എസിനെതിരേയുള്ള ഭൂമിദനാകേസ് ഉയര്‍ന്നുവന്നത്. ഈ കേസ് ഉയര്‍ത്തികൊണ്ടുവന്നതും അന്വേഷിച്ചതും കുറ്റപത്രം സമര്‍പിച്ചതും എസ്.പിയായിരുന്ന ഹബീബ് റഹ്‌മാനായിരുന്നു. ഈ ബന്ധം പിന്നീട് ഹബീബിനെ ലീഗിന്റെ സഹയാത്രികനായി മാറ്റുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട ശേഷമാണ് ഹബീബ് റഹ്‌മാന് ഉന്നത പദവികള്‍ നല്‍കാന്‍ ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. കോണ്‍ഗ്രസ് കുടുംബാംഗമായ ഹബീബ് റഹ്‌മാന്‍ മുസ്ലിം ലീഗിന് അവകാശപ്പെട്ട വൃദ്ധജനങ്ങളുടെ ക്ഷേമത്തെകുറിച്ച് പഠിക്കുന്നതിനുള്ള കമ്മീഷന്‍ ചെയര്‍മാനായത് ഈ ഒരു സാഹചര്യത്തിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹബീബിനെ തേടിവന്ന ഈ പദവി എസ്.കെ.എസ്.എസ്.എഫിന്റേയും യൂത്ത് ലീഗിന്റേയും ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഹബീബ് റഹ്‌മാന്‍ ഒഴിയുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വലംകയ്യായ ടി. സിദ്ദിഖിനെ കാസര്‍കോട് തോല്‍പിക്കാന്‍ എസ്.കെ.എസ്.എസ്.എഫും യൂത്ത് ലീഗിലെ ഒരു വിഭാഗവും കരുനീക്കിയപ്പോഴാണ് ഹബീബ് റഹ്‌മാനോട് പാര്‍ട്ടി നല്‍കിയ പദവി ഒഴിയാന്‍ കുഞ്ഞാലികുട്ടിയും സംസ്ഥാന നേതൃത്വവും ഉപദേശിച്ചത്.

ഇതിന് ശേഷമാണ് ഹബീബ് റഹ്‌മാനെ ലീഗിലേക്ക് ക്ഷണിക്കാനുള്ള നടപടികള്‍ കുഞ്ഞാലിക്കുട്ടിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നടന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദ് അലിയെതന്നെ നേരിട്ട് ഹബീബിന്റെ അടുത്തേക്ക് അയച്ച് അംഗത്വം നല്‍കുന്ന കാര്യത്തില്‍ ചര്‍ചനടത്തുകയും ചെയ്തിരുന്നു.

ഹബീബ് പാര്‍ട്ടിയിലേക്ക് വന്നാല്‍ അദ്ദേഹത്തിന് മറ്റു പദവികള്‍ നല്‍കുന്നതില്‍ തടസമില്ലെന്നതും സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. എസ്.കെ.എസ്.എസ്.എഫിന്റേയും യൂത്ത് ലീഗിലെ ചില നേതാക്കളുടേയും ഇപ്പോഴത്തെ എതിര്‍പ് താനേകെട്ടടുങ്ങുമെന്നും സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നു. ഹബീബിന് അംഗത്വം നല്‍കുന്ന മുസ്ലിം ലീഗിന്റെ ചെമ്മനാട്ടെ പൊതുസമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും അടക്കമുള്ള പ്രമുഖര്‍തന്നെ അണിനിരക്കുന്നതും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും പ്രമുഖ ലീഗ് നേതാക്കള്‍തന്നെ സൂചിപ്പിക്കുന്നുണ്ട്.

ഹബീബ് റഹ്‌മാനെ ലീഗിലേക്ക് കൊണ്ടുവരുന്നത് മഹാസംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ചെമ്മനാട്ടെ ലീഗ് നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തിന് ഹബീബ് റഹ്‌മാന്‍ ലീഗിലേക്ക് പോകുന്നതില്‍ യാതൊരു എതിര്‍പുമില്ലെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥനായി വിരമിച്ച ഹബീബ് റഹ്‌മാന്‍ ലീഗിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഏറെ ഗുണംചെയ്യുമെന്നാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്.

സംസ്ഥാന നേതൃത്വത്തിന് പിന്നാലെ ജില്ലാ നേതൃത്വത്തിന്റേയും പച്ചക്കൊടി ലഭിച്ചതോടെയാണ് ചെമ്മനാട് വാര്‍ഡ് കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും ഹബീബ് റഹ്‌മാന് മെമ്പര്‍ഷിപ്പ് നല്‍കുന്ന സ്വീകരണ സമ്മേളനം ഒരുക്കാന്‍ തീരുമാനിച്ചത്. സംഭവം വാര്‍ത്തയായതോടെയാണ് എസ്.കെ.എസ്.എസ്.എഫും യൂത്ത് ലീഗിലെ ചില നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നത്. ഹബീബ് റഹ്‌മാന് ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിന് തൊട്ടുപിന്നാലെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി കാസര്‍കോട്ടെത്തുന്നുണ്ട്. പാണക്കാട്ട് നിന്നുള്ള സന്ദേശവുമായി കുഞ്ഞാലികുട്ടി എത്തുന്നതോടെ എതിര്‍പ് പ്രകടിപ്പിക്കുന്നവരെല്ലാം പൂര്‍ണമായും പാര്‍ട്ടിക്ക് വിധേയരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിട്ട. എസ്.പി. ഹബീബ് റഹ്‌മാനെ ലീഗിലെടുക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL