city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍.എ. നെല്ലിക്കുന്നും ഹബീബ് റഹ്‌മാനും: പാണക്കാട് തങ്ങളെ കണ്ട SKSSF നേതാക്കള്‍ക്ക് പ്രതീക്ഷ

കാസര്‍കോട്: (www.kasargodvartha.com 07.11.2014) കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് മംഗലാപുരത്ത് കാന്തപുരത്തിന്റെ കര്‍ണാടക യാത്രാ സമാപനത്തില്‍ അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചത് പിന്‍വലിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. ഇതോടൊപ്പം റിട്ട. എസ്.പി. ഹബീബ് റഹ്മാന് ലീഗില്‍ അംഗത്വം നല്‍കരുതെന്ന ആവശ്യവും നേതാക്കള്‍ തങ്ങളോട് ഉന്നയിച്ചു. രണ്ട് വിഷയവും പരിശോധിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ക്ക് തങ്ങള്‍ നല്‍കിയ മറുപടി.

എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഖലീല്‍ ഹസനി വയനാട് തുടങ്ങിയവരാണ് ഉദുമയില്‍വെച്ച് ഒരു പരിപാടിക്കെത്തിയ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത്. എന്‍.എ. നെല്ലിക്കുന്നിന്റെ കാന്തപുരം അനുകൂല പ്രസ്താവന പിന്‍വലിക്കണമെന്നായിരുന്നു മുഖ്യ ആവശ്യം.

അതോടൊപ്പമാണ്് ഹബീബ് റഹ്മാന്റെ ലീഗ് അംഗത്വ വിഷയവും ഉന്നയിച്ചത്. വ്യക്തമായ ഉറപ്പ് തങ്ങള്‍ നല്‍കിയില്ലെങ്കിലും ഇക്കാര്യത്തില്‍ വൈകാതെ അനുകൂല നടപടി തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

അതിനിടെ ഹബീബ് റഹ്മാന് അംഗത്വം നല്‍കാന്‍ ചെമ്മനാട് നടക്കാനിരുന്ന മുസ്ലിം ലീഗ് സമ്മേളനം കെ.എം.സി.സി. ഉള്‍പെടെയുള്ള സംഘടനകളുടെ അഭ്യര്‍ത്ഥനമാനിച്ച് മാറ്റിവെക്കാന്‍ ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ചെമ്മനാട് വാര്‍ഡ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍.എ. നെല്ലിക്കുന്നും ഹബീബ് റഹ്‌മാനും: പാണക്കാട് തങ്ങളെ കണ്ട SKSSF നേതാക്കള്‍ക്ക് പ്രതീക്ഷ

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL