city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി വധം: 'കൊലയാളികള്‍ ബി ജെ പിക്കാരാണെന്നിരിക്കെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട ബി ജെ പി നേതാവ് പുതിയ നിലപാട് വ്യക്തമാക്കണം'; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യം

കാസര്‍കോട്: (www.kasargodvartha.com 24.03.2017) പഴയ ചൂരിയിലെ മദ്രസാ അധ്യാപകനും പള്ളി മുഅദ്ദിനുമായ റിയാസ് മൗലവിയുടെ കൊലപാതകം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമെന്ന് ആരോപണം. കൊലയാളികള്‍ ബി ജെ പിക്കാരാണെന്നിരിക്കെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട ബി ജെ പി നേതാവ് പുതിയ നിലപാട് വ്യക്തമാക്കണമെന്നും കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യം. പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥരെ വിവിധ സംഘടനകള്‍ അഭിനന്ദിച്ചു.

റിയാസ് മൗലവി വധം: 'കൊലയാളികള്‍ ബി ജെ പിക്കാരാണെന്നിരിക്കെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട ബി ജെ പി നേതാവ് പുതിയ നിലപാട് വ്യക്തമാക്കണം'; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യം

കൊലയാളികള്‍ ബി ജെ പിക്കാരാണെന്നിരിക്കെ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട ബി ജെ പി നേതാവ് പുതിയ നിലപാട് വ്യക്തമാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കാസര്‍കോട്: വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് കേരളത്തില്‍ അധികാരം പിടിക്കാനുള്ള സംഘ്പരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് റിയാസ് മൗലവിയുടെ കൊലപാതകമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്ഥാവിച്ചു. കൊലയാളികള്‍ ബി ജെ പിക്കാരാണെന്നിരിക്കെ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ട്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട ബിജെപി നേതാവ് പുതിയ നിലപാട് വ്യക്തമാക്കണം. സമയോജിത ഇടപെടലില്‍ പ്രശംസിക്കപ്പെടുന്ന പോലീസ് കൃത്യമായ ഗൂഡാലോചന പുറത്ത് കൊണ്ടു വരണം. കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുത്തു തോല്‍പിക്കും. സംഘ് പരിവാറിന്റെ വര്‍ഗീയ ധ്രുവീകരണ താല്‍പര്യങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്യാസികളും കൈകോര്‍ക്കണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സി എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. സി എച്ച് ബാലകൃഷ്ണന്‍, അമ്പുഞ്ഞി തലക്ലായി, ഹമീദ് കക്കണ്ടം, പി കെ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.



റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതിവേദി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതിവേദി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. 1992ന് ശേഷം കാസര്‍കോട് ഭാഗങ്ങളില്‍ മതവിഭാഗീയതയുടെ പേരില്‍ കൊല്ലപ്പെട്ട ഒറ്റ കൊലയാളികളും ശിക്ഷിക്കപ്പെടാതെ പോയത് പ്രാഥമികാന്വേഷണങ്ങളിലെ പാളിച്ചകളും, കൊലയാളികള്‍ക്ക് വേണ്ടി രാഷ്ട്രീയ പിന്‍ബലത്തോട് കൂടിയ പ്രഗത്ഭ അഭിഭാഷകരുടെ സാന്നിധ്യവുമാണ്.

അത് കൊണ്ട് തന്നെ റിയാസ് മൗലവി വധത്തിലും കൊലയാളികളെ രക്ഷിക്കാന്‍ വന്‍ സ്രാവുകള്‍ രംഗത്ത് വരുമെന്നും അതിനാല്‍ പ്രതികള്‍ പുറത്തിറങ്ങാതിരിക്കാന്‍ തൃശൂര്‍ ശോഭ സിറ്റിയിലെ ചന്ദ്രഭാനു കൊലക്കേസില്‍ നിയമിച്ചതുപോലെ പ്രഗത്ഭനായ അഭിഭാഷകന്‍ ഉദയഭാനുവിനെയോ അത് പോലെയുള്ളവരെയോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച് അതേ മാതൃക പിന്തുടര്‍ന്ന് എത്രയും പെട്ടെന്ന് കുറ്റവാളികളെ ശിക്ഷയ്ക്ക് വിധേയമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ സാമുദായിക അജണ്ടകളാണുള്ളതെന്നും ഇത്തരം അറുംകൊലകള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നവരേയും യു എ പി എ ചുമത്തി ശിക്ഷയ്ക്ക് വിധേയമാക്കുന്നതോടൊപ്പം കാസര്‍കോട് ഭാഗങ്ങളില്‍ പത്തില്‍ മീതെ കേസുള്ള കൊടും ക്രിമിനലുകള്‍ യാതൊരു ഭയപ്പാടുമില്ലാതെ കൊലയ്ക്കും കൊള്ളയ്ക്കും നേതൃത്വം നല്‍കുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇത്തരം ക്രിമിനലുകളെ കാപ്പാ ചുമത്തി ജയിലിലടക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇത്തരം ക്രിമിനലുകള്‍ ക്രമസമാധാനത്തിന് വെല്ലുവിളിയാണെന്നും ഇത്തരം കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ജില്ലാ ജനകീയ നീതിവേദി മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും ഡി ജി പി ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.


അന്വേഷണ സംഘത്തലവന്‍ ഡോ. ശ്രീനിവാസനെ മുസ്ലിംലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ചൂരി മുഹിയുദ്ദീന്‍ മസ്ജിദ് മുഅദ്ദിന്‍ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ മുസ്ലിം ലീഗ് അഭിനന്ദിച്ചു. നേതാക്കള്‍ അന്വേഷണ തലവന്‍ ഡോ. ശ്രീനിവാസനെ നേരില്‍ കണ്ട് സംസാരിച്ചു.

യു എ പി എ വകുപ്പ് 15 പ്രകാരമുള്ള കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ യു എ പി എ ചുമത്തി കേസെടുക്കണമെന്നും, കുറ്റകൃത്യത്തിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയും അന്വേഷ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും, കുറ്റകൃത്യത്തിനു പ്രേരകമാകുന്ന രീതിയില്‍ പ്രസംഗിച്ച സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ജില്ലാ നേതാക്കളായ എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, അഡ്വ. സി ഷുക്കൂര്‍ എന്നിവരടങ്ങുന്ന നേതൃത്വ സംഘം അന്വേഷണ സംഘത്തലവനോടാവശ്യപ്പെട്ടു.


Related News:
മദ്രസാ അധ്യാപകനെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍

റിയാസ് മൗലവിയുടെ കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളില്‍ ഒരാളുടെ 2 പല്ല് കൊഴിഞ്ഞു

കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്


മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍

ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു

ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍

റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ്‌ ചീഫ്

റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ

കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം

കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം

പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍

മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി

മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു

മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍

കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു


കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്

മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി

മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Murder, Murder-case, Police, Choori, Politics, Political party, Muslim league, Riyas Moulavi, Communal,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia