city-gold-ad-for-blogger
Aster MIMS 10/10/2023

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

കാസര്‍കോട്: (www.kasargodvartha.com 22/03/2017) പഴയ ചൂരിയിലെ മദ്‌റസ അധ്യാപകന്‍ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ആവശ്യപ്പെട്ടു. ചില പോലീസ് ഉദ്യോഗസ്ഥര്‍ നഗരത്തിലും മറ്റും നാശനഷ്ടങ്ങളുണ്ടാക്കിയും അക്രമം അഴിച്ചുവിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് പ്രശനം കൂടുതല്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹപ്രവര്‍ത്തകന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ ചൊവ്വാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയതിരുന്നു. പുലിക്കുന്നില്‍ പ്രകടനത്തിനെത്തിയ അധ്യാപകരെയും പൊതുജനങ്ങളെയും പോലീസ് അക്രമിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത് എരിയുന്ന തീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

തികച്ചും സമാധാനപരമായി പ്രതിഷേധം നടത്താനാണ് നേതാക്കള്‍ ആഹ്വാനം ചെയ്തത്. ഭരണഘടന നല്‍കുന്ന അവകാശ സ്വാതന്ത്രത്തിന് എതിരെയുള്ള കടന്നുകയറ്റമാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരം സാഹചര്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാതെ ജനങ്ങള്‍ക്ക് ആത്മധൈര്യം പകര്‍ന്ന് നിര്‍ഭയരായി യാത്ര ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഇബ്രാഹിം ഫൈസി ജെഡിയാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Choori, Police, SKSSF, Teachers, Madrasa, Assault, Ibrahim Faisy Jediyar against police actions.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL