city-gold-ad-for-blogger

ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 23/03/2017) ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷത്തിലൂടെ കലാപമുണ്ടാക്കാനുള്ള ചില ശക്തികളുടെ ഗൂഡാലോചനയാണ് കാസര്‍കോട് പഴയചൂരിയിലെ മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസിന്റെ കൊലപാതകമെന്ന് സി പി എം കാസര്‍കോട് ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട് നടപ്പാക്കി കേരളമാകെ വ്യാപിപ്പിക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായാണ് കൊലപാതകം.

കലാപത്തിലൂടെ ക്രമസമാധന നില തകരാറിലാണെന്ന പ്രചാരണം നടത്തി എല്‍ ഡി എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ചില ശക്തികള്‍ ലക്ഷ്യമിടുന്നത്. കൊലയാളികളെ പിടികൂടുന്നതിനൊപ്പം ഇതിന് പിന്നിലെ ഗൂഢലോചനയും പുറത്ത് കൊണ്ടുവരണം. യോഗത്തില്‍ പി വി കുഞ്ഞമ്പു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം സി എച്ച് കുഞ്ഞമ്പു, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു

Keywords : Kasaragod, Kerala, CPM, Clash, Murder, Uttar Pradesh, Mangalore.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia