city-gold-ad-for-blogger

ഹര്‍ത്താല്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതാന്‍ കാസര്‍കോട്ടെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 21.03.2017) മദ്രസാ അധ്യാപകന്‍ കൊലചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് നിയോജകമണ്ഡലത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികളെ വലച്ചു. സ്വകാര്യബസുകളും കെ എസ് ആര്‍ ടി സി ബസുകളുമടക്കമുള്ള വാഹനങ്ങളൊന്നും ഓടാതിരുന്നതിനാല്‍ പരീക്ഷാകേന്ദ്രങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ വളരെ ബുദ്ധിമുട്ടി.

വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാന്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു സ്വീകരിച്ച നടപടികള്‍ പ്രശംസ പിടിച്ചുപറ്റി. ഹയര്‍സക്കന്‍ഡറി പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികളെയും പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകാന്‍ കഴിയാതെ വിഷമിച്ച അധ്യാപകരെയും പോലീസ് വാഹനങ്ങളിലാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്.

ഹര്‍ത്താല്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതാന്‍ കാസര്‍കോട്ടെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു

ഹര്‍ത്താലാണെങ്കിലും കാസര്‍കോട് മണ്ഡലത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാറ്റിവെച്ചിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഉച്ചക്ക് ശേഷം എസ് എസ് എല്‍ സി പരീക്ഷയും നടക്കുന്നുണ്ട്. വൈകിയെത്തുന്ന കുട്ടികള്‍ക്കും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി.

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പരീക്ഷയെഴുതുന്ന കുട്ടികളും അധ്യാപകരും വിവരങ്ങള്‍ അറിയിക്കണമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും കലക്ടര്‍ വ്യക്തമാക്കി.

Related News:  മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്




   പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് നഗരം; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി

Keywords:  Kerala, kasaragod, Harthal, Examination, Students, Teacher, District Collector, Police, news, Murder, Riyas Moulavi, Choori

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia