city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവിയുടെ കൊല: ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം, ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നു: എ അബ്ദുർ റഹ് മാൻ

കാസർകോട്: (www.kasargodvartha.com 21.03.2017) സമാധാനം നിലനില്ക്കുന്ന കാസർകോടും പരിസര പ്രദേശങ്ങളിലും വീണ്ടും അശാന്തി സൃഷ്ടിച്ചുകൊണ്ട് കാസർകോട് പഴയ ചൂരി മുഹ്യുദ്ദീൻ ജുമുഅത്ത് പള്ളി ഇമാമിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ജില്ലയ്ക്ക് പുറത്തുള്ള പ്രത്യേക പോലീസ് സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുർ റഹ്മാൻ ആവശ്യപ്പെട്ടു.

കാസർകോടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നടന്ന സാമുദായിക കൊലപാതങ്ങളിലെ പ്രതികളെ ശിക്ഷിക്കാൻ ഉതകുന്ന അന്വേഷണങ്ങൾ നടത്താൻ പോലീസിന് സാധിച്ചിട്ടില്ല. പ്രമാദമായ കൊലപാതക കേസുകളിൽപ്പോലും പ്രതികളെ വെറുതെ വിടുന്ന അവസ്ഥയാണ് കാസർകോടുണ്ടായിട്ടുള്ളത്. നാടിന്റെ ശാന്തി ഇല്ലാതാക്കാൻ വേണ്ടി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബി ജെ പിക്ക് സ്വാധീനമുള്ള മധൂർ പഞ്ചായത്തിലെ ബട്ടംപ്പാറയിലെ ഇർഷാദ്. മീപ്പുഗിരിയിലെ സാബിത്. ഇപ്പോൾ പഴയ ചൂരി ജുമുഅത്ത് പള്ളി ഇമാം റിയാസ് മൗലവി എന്നിവരെയാണ് വർഗ്ഗീയ ഫാസിസ്റ്റ് സംഘ് പരിവാർ സംഘടനാ പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിൽ അതിക്രൂരമായി കൊലപ്പെടുത്തിയത്.
റിയാസ് മൗലവിയുടെ കൊല: ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം, ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നു: എ അബ്ദുർ റഹ് മാൻ



മുഴുവൻ കൊലപാതകങ്ങളും പ്രത്യേക പരിശിലനം നേടിയ കൊലയാളികളാണ് നടത്തിയിട്ടുള്ളതെന്ന് മുറിവുകൾ പരിശോധിച്ചാൽ മനസ്സിലാകും. വിവിധ കൊലപാത കേസ്സുകളിൽ പിടികൂടുന്ന, നിത്യജീവിതത്തിന് വകയില്ലാത്ത പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന പ്രഗൽഭരായ വക്കീലമ്മാരും ബി ജെ പി ദേശീയ നേതാക്കളായ അഡ്വക്കേറ്റുമാരുമാണ് കേസ് വാദിക്കാൻ എത്തുന്നത്. ഇതിന്റെ പിന്നിലെ സാമ്പത്തിക ശക്തിയെ കുറിച്ച് അന്വേഷിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.

കാസർകോട്ടും പരിസര പ്രദേശങ്ങളിലും നടുക്കുന്ന സാമുദായിക സംഘർഷങ്ങളിൽ ഇരട്ടനീതിയാണ് പലപ്പോഴും പോലീസ് നടപ്പിലാക്കുന്നത്. ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നത് കൊണ്ടാണ് പള്ളിക്കകത്ത് കയറി മത നേതാക്കളെപോലും യാതൊരു ഭയവുമില്ലാതെ കഴുത്തറുത്ത് കൊല്ലാൻ വർഗ്ഗീയ ശക്തികൾക്ക് ധൈര്യം ഉണ്ടാക്കുന്നത്.


കാസർകോട് പോലീസ് സ്റ്റേഷൻ കാവി പുതച്ച ചെങ്കൊടി വീരമ്മാരാണ് നിയന്ത്രിക്കുന്നത്. നിരപരാധികളെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് മൂന്നാം മുറയക്ക് വിധേയമാക്കുന്ന പോലീസ് കൊലപാതക - ഗുണ്ടാ മാഫിയ - മയക്ക് മരുന്ന് വിതരണ സംഘങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്. കാസർകോട്ടെ ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ ജില്ലക്ക് പുറത്തുള്ള ഉന്നത പോലീസ് സംഘത്തിന് മാത്രമേ റിയാസ് മൗലവി വധക്കേസ്സിലെ യഥാർത്ഥ കുറ്റവാളികളെ പിടി കൂടാൻ സാധിക്കുകയുള്ളൂവെന്നും അബ്ദുർ റഹ്മാൻ പറഞ്ഞു.

Summary: Riyas moulavi's death: inquiry should be done other districts officers, says A Abdul Rahman. Kasaragod Riyas Moulavi killed in masjid on Monday night. Witness says he heard some gang through stones to the masjid late he found Riyas dead.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL