city-gold-ad-for-blogger

കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്: (www.kasargodvartha.com 24/03/2017) കാസര്‍കോട്ട് പരിസര പ്രദേശങ്ങളിലും അക്രമം നടക്കുന്നുവെന്ന രീതിയില്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വ്യാജപ്രചരണം ശക്തമായി. പ്രശ്‌നം കാരണം സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്‍കിയതായും പ്രശ്‌നം രൂക്ഷമാണെന്ന രീതിയിലാണ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വ്യാജപ്രചരണം ശക്തമായിരിക്കുന്നത്.

കാസര്‍കോടിന് പുറത്തുള്ള നാട്ടുകാരാണ് എന്തെങ്കിലും പ്രശ്‌നമുണ്ടോന്നു ചോദിച്ച് മാധ്യമ ഓഫീസുകളിലേക്ക് ഫോണ്‍ വിളിക്കുന്നത്. ഏതോ കുബുദ്ധികള്‍ പടച്ചുവിടുന്ന പ്രചരണങ്ങളാണ് ചിലര്‍ ഏറ്റെടുത്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്.

കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്

കാസര്‍കോട്ട് പ്രകടനം നടക്കുന്നതായും കടകളെല്ലാം അടച്ചതായും ഹര്‍ത്താലാണെന്നും മറ്റുമാണ് പ്രചരിപ്പിക്കുന്നത്. വ്യാജപ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

നാടിന്റെ സമാധാനം തകര്‍ക്കുന്ന രീതിയിലുള്ള പ്രചരണം ആര് നടത്തിയാലും നടപടിയുണ്ടാകും ജനങ്ങള്‍ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും എസ് പി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Assault, Social Media, School, College, Phone Call, Whatsapp, Facebook, Harthal, Police to take action against fabricated news created in social media.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia