city-gold-ad-for-blogger
Aster MIMS 10/10/2023

റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ

വിരാജ്‌പേട്ട (കുടക്): (www.kasaragodvartha.com 22.03.2017) കാസർകോട് പഴയ ചൂരിയില്‍ കൊല്ലപ്പെട്ട മദ്രസ അധ്യാപകനും മുഅദ്ദിനുമായ കൊട്ടമുടി ആസാദ്‌നഗറിലെ റിയാസ് മൗലവി (30) ക്ക് ജന്മനാടിന്റെ യാത്രാമൊഴി. റിയാസ് മൗലവിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജാമാഅത്ത് ഭാരവാഹികളും മതനേതാക്കളും ഉൾപ്പെടെ കാസർകോട് നിന്ന് നിരവധിപേർ കുടകിലെത്തിയിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകുന്നേരം 5 മണിയോടെ ഇരിട്ടി വഴി കുടകിലെത്തിച്ച മയ്യത്ത് കൊട്ടമുടി ആസാദ് നഗര്‍ ജുമാ മസ്ജിദ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ കുടകിൽ നിന്നും കാസർകോട് ജില്ലയില്‍ നിന്നുമായി ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. തുടര്‍ന്ന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ആസാദ് നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സൗമ്യ സ്വഭാവക്കാരനായിരുന്നു റിയാസ് മൗലവി. നാട്ടുകാര്‍ക്കും ജോലി സ്ഥലത്തെ മഹല്ല് നിവാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി കാസർകോട് പഴയ ചൂരിയില്‍ ജോലി ചെയ്തുവരികയായിരുന്നു. റിയാസ് മൗലവി കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ജന്മനാട് ശ്രവിച്ചത്. മരണവിവരമറിഞ്ഞ് ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ നൂറുകണക്കിനാളുകളാണ് കൊട്ടമുടി ആസാദ് നഗറിലും സംഭവം നടന്ന കാസർകോടും എത്തിയത്.

റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ

സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ മയ്യത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കുടക് ജില്ലാ സമസ്ത പ്രസിഡണ്ടും ഖാസിയുമായ മഹ്‌മൂദ് മുസ്ലിയാര്‍ എടപ്പലം, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എന്‍ അബ്ദുൽ ലത്വീഫ് സഅദി പഴശ്ശി, എസ് എസ് എഫ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡണ്ട് ഇസ്മാഈല്‍ സഖാഫി, എസ് വൈ എസ് കുടക് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഹഫീസ് സഅദി, കേരളാ മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മൗലവി ആലംപാടി, എസ് എം എ ജില്ലാ വൈസ് പ്രസിഡണ്ട് നാസര്‍ ബന്താട്, അബ്ദുല്‍ മജീദ് കൊടലിപേട്ട, മുസ്ലിം ലീഗ് നേതാവ് ബഷീര്‍ പള്ളങ്കോട്, സി പി ഐ നേതാവ് നിര്‍വാണപ്പ, ഹംസ കൊട്ടമുടി, തുടങ്ങിയ നിരവധി നേതാക്കള്‍ അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ കൊട്ടമുടിയിലെത്തിയിരുന്നു.

കുടകിലും പരിസരങ്ങളിലും വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഉച്ചയോടു കൂടി പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് പരിയാരം സി എച്ച് സെന്ററില്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ചൂരി വഴി മൃതദേഹം കൊണ്ട് പോകണമെന്നുള്ള കാസർകോട് നിന്നെത്തിയവരുടെ ആവശ്യം അൽപ നേരം വാക്ക് തര്‍ക്കമുണ്ടാക്കി. മുസ്ലിം ലീഗ് നേതാക്കളും ഈ ആവശ്യമുന്നയിച്ച് ഉന്നതങ്ങളിൽ ബന്ധപ്പെട്ടു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മൃതദേഹം കാസർകോട് വഴി കൊണ്ട് പോകുന്നതിന് അനുമതി നല്‍കാനാവില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ച് നിന്നു. തുടര്‍ന്ന് ഡി ജി പിയുടെ നിര്‍ദ്ദേശാനുസരണം ഇരിട്ടി വഴി കുടകിലേക്ക് പുറപ്പെടുകയായിരുന്നു.

കൊട്ടമുടി ആസാദ് നഗര്‍ ജമാഅത്ത് പരിസരത്ത് എത്തിയ മൃതദേഹത്തെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് തടിച്ച് കൂടിയത്. ചൂരി ജമാഅത്ത് ഭാരവാഹികളുടെ നേതൃത്തില്‍ കാസർകോട് നിന്നും നിരവധി ആളുകള്‍ അന്ത്യ കര്‍മത്തില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു.

Summary: Riyas Moulavi's corpse buried in Kottamudi Azsd Masjid, Thousand witnessed the funeral rite. Dead body brought to Coorg from Pariyaaram Medical college through Iritti road. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL