city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം

കാസര്‍കോട്: (www.kasargodvartha.com 22.03.2017) മദ്രസാ അധ്യാപകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് നടന്ന ഹര്‍ത്താലില്‍ തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും. കാസര്‍കോട് നഗരത്തിലെ ജ്വല്ലറികള്‍ക്കും കടകള്‍ക്കും നേരെയാണ് ചൊവ്വാഴ്ച ആക്രമണം നടന്നത്.

സംഭവത്തില്‍ ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തകര്‍ക്കപ്പെട്ട കടകളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം അക്രമം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് കെ എ അബ്ദുല്‍കരീം സിറ്റിഗോള്‍ഡ് അധ്യക്ഷത വഹിച്ചു. റോയി ജോസഫ്, സി വി നാരായണന്‍, ബാബുരാജ് കെ എം കെ എന്നിവര്‍ സംസാരിച്ചു. കോടോത്ത് അശോകന്‍നായര്‍ സ്വാഗതവും ബി എം അബ്ദുല്‍ കബീര്‍ നന്ദിയും പറഞ്ഞു.

കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Shop, Protest, Attack, Harthal, Jewellery, Gold and silver merchant association, Compensation, Jewellery and shops attacked.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL