city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവിയുടെ കൊലപാതകം: അന്വേഷണ സംഘത്തിന് അഭിനന്ദന പ്രവാഹം; പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണം, പുറത്തുവന്ന വാര്‍ത്തകള്‍ അവിശ്വസനീയം, ഗൂഢാലോചന പുറത്തുകൊണ്ടു വരണം, കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 24.03.2017) റിയാസ് മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടിയ അന്വേഷണ സംഘത്തെ വിവിധ സംഘടനകള്‍ അഭിനന്ദിച്ചു: പ്രതികള്‍ക്ക് യു എ പി എ ചുമത്തണമെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും മുസ്ലിം യൂത്ത് ലീഗ് ആവഷ്യപ്പെട്ടു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അത് കണ്ടെത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.


 റിയാസ് മൗലവിയുടെ കൊലപാതകം: അന്വേഷണ സംഘത്തിന് അഭിനന്ദന പ്രവാഹം; പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണം,  പുറത്തുവന്ന വാര്‍ത്തകള്‍ അവിശ്വസനീയം, ഗൂഢാലോചന പുറത്തുകൊണ്ടു വരണം,  കടുത്ത ശിക്ഷ നല്‍കണമെന്നും ആവശ്യം


പ്രതികളെ ചുരുങ്ങിയ സമയത്തിനകം അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞത് അഭിമാനകരമായ നേട്ടം: സി പി എം

കാസര്‍കോട്: ചൂരിയില്‍ മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ചുരുങ്ങിയ സമയത്തിനകം അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് സി പി എം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഈ കൊലക്കേസ് അന്വേഷിക്കാനും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിച്ച നിലപാടും പ്രശംസനീയമാണ്.

വര്‍ഗീയ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും മദ്യപാനവും സ്വാധീനം ചെലുത്തിയ കൗമാരക്കാരായ പ്രതികള്‍ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നത് വ്യക്തമായിരിക്കുകയാണ്. എവിടെയെങ്കിലും നിസ്സാര പ്രശ്‌നങ്ങളുണ്ടായാല്‍ അതു പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം സൗകര്യമായി കിട്ടുന്ന ആരെയും കൊലപ്പെടുത്താനുള്ള വര്‍ഗീയ ഭ്രാന്തിന്റെയും മദ്യപാനത്തിന്റെയും ഒത്തുച്ചേരല്‍ സൃഷ്ടിച്ച ക്രിമിനല്‍ മനോഭാവമാണ് ഈ സംഭവത്തില്‍ പ്രകടമായത്. ഇത്തരം ക്രിമിനല്‍ മനോഭാവം പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി ജെ പി - ആര്‍ എസ് എസ് പ്രഭൃതികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

അതോടൊപ്പം ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുടെ അസഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തനവും വിഷലിപ്തമായ വര്‍ഗീയ പ്രചരണവുമാണ് കാസര്‍കോട് സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണമെന്ന വസ്തുത ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്. നാടിന്റെ സമാധാന ജീവിതം തകര്‍ക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാന്‍ എല്ലാ വിഭാഗമാളുകളോടും സി പി എം അഭ്യര്‍ത്ഥിച്ചു.


സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണം: ഡി സി സി

കാസര്‍കോട്: ജില്ലയില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഡി സി സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. പി ജി ദേവ്, എം കുഞ്ഞമ്പു നമ്പ്യാര്‍, കെ വിനോദ് കുമാര്‍, എം സി പ്രഭാകരന്‍, ധന്യ സുരേഷ്, കല്ലഗെ ചന്ദ്രശേഖരറാവു, കരുണ്‍ താപ്പ, സുന്ദര ആരിക്കാടി, ഹരീഷ് പി നായര്‍, സോമശേഖര ജെ എസ്, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, കെ ഖാലിദ്, കെ വാരിജാക്ഷന്‍, എം രാധാകൃഷ്ണന്‍ നായര്‍, ഡി വി ബാലകൃഷ്ണന്‍, കെ കുമാരന്‍ നായര്‍ പ്രസംഗിച്ചു

ജില്ലയില്‍ കലാപമുണ്ടാക്കുവാനുള്ള ശക്തികള്‍ക്കെതിരെ മതേതര കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുവാന്‍ ജനപ്രതിനിധികള്‍ നേതൃത്വം കൊടുക്കണമെന്നും ഡി സി സി ആവശ്യപ്പെട്ടു.


ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സംയുക്ത ജമാഅത്ത്

കാസര്‍കോട്: ചൂരി പഴയ ജുമാ മസ്ജിദിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ദാരുണ സംഭവത്തില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. പൈശാചികതയുടെ പര്യായങ്ങളായ കൊലയാളികളെയും അവര്‍ക്ക് പ്രേരണയും ഒത്താശയും നല്‍കിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണം.

ഈ കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവനാളുകളും ശിക്ഷിക്കപ്പെടണം. ഇതിനനുസൃതമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കാനും സ്‌പെഷ്യല്‍ പ്രോസിക്യൂഷനടക്കമുള്ള നിയമസഹായം നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എന്‍ എ അബൂബക്കര്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, കെ എം അബ്ദുല്‍ ഹമീദ് ഹാജി തളങ്കര, എ അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ കരീം കോളിയാട്, മുക്രി ഇബ്രാഹിം ഹാജി, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, മജീദ് എം എ പട്‌ല, ഹാശിം ദാരിമി ദേലംപാടി സംബന്ധിച്ചു.

റിയാസ് മൗലവിയുടെ ഘാതകരെ പിടികൂടിയ അന്വേഷണ സംഘത്തെ എസ് വൈ എസ് അഭിനന്ദിച്ചു

കാസര്‍കോട്: പഴയ ചൂരിയിലെ പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന മുറിയില്‍ കയറി മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഘത്തെ വളരെ വേഗത്തില്‍ അറസ്റ്റ് ചെയ്ത പോലീസ് വകുപ്പിനെ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ അഭിനന്ദിച്ചു.

വര്‍ഗീയ ലഹളയുണ്ടാക്കുന്ന വിധത്തില്‍ മത സ്ഥാപനത്തില്‍ കയറി മത രംഗത്ത് സേവനം ചെയ്യുന്ന ഉസ്താദിനെ കൊലപ്പെടുത്തിയ സംഭവം നാടിനെ മൊത്തം ഞെട്ടിച്ചതും അങ്ങേയറ്റം ഭീതിതമായിരുന്നു. സംഘര്‍ഷം വ്യാപിക്കാതെ ശ്രദ്ധിക്കുകയും അതേ സമയം പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ ജാഗ്രത കാട്ടുകയും ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടി സമാധാന കാംക്ഷികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

മുമ്പ് നടന്ന വര്‍ഗീയ സംഭവങ്ങളില്‍ പ്രതികള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ട്. പ്രതികളും സംഭവത്തിനു പിന്നിലെ ശക്തികളും രക്ഷപ്പെടാതിരിക്കാന്‍ പഴുതടച്ച അന്വേഷണം ആവശ്യമാണെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

റിയാസ് മൗലവിയുടെ കൊലപാതകം: പ്രതികളുടെ പേരില്‍ യു എ പി എ ചുമത്തണം; യൂത്ത് ലീഗ്

കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദ് മുഅദ്ദിനും, മദ്രസാ അധ്യാപകനുമായ കൊടക് സ്വദേശി റിയാസ് മൗലവിയുടെ കൊലപാതകത്തിലെ പ്രതികളുടെ പേരില്‍ യു എ പി എ ചുമത്തണമെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

ആരാധനാലയത്തില്‍ കയറി മുഅദ്ദിനെ കൊലപ്പെടുത്തുന്നത് വ്യക്തമായ രീതിയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനും, കലാപങ്ങള്‍ ആളിക്കത്തിക്കുന്നതിനും വേണ്ടിയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പൊതു സമൂഹത്തോട് തുറന്ന് പറയണം. ഊഹാപോഹങ്ങള്‍ക്ക് അവസരം നല്‍കാതെ കൊലയാളി സംഘത്തില്‍പ്പെട്ട മൂന്ന് പേരെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുകയാണ്.

ഈ കേസിന് ജില്ലയില്‍ മുമ്പ് നടന്ന കൊലപാതക സംഭവങ്ങളുടെ ഗതി ഉണ്ടാവാന്‍ പാടില്ല. തെളിവുകളുടെ അഭാവവും, കുറ്റപത്രം നല്‍കുന്നതിലെ അനാസ്ഥയും, പലപ്പോഴും പ്രതികള്‍ക്ക് അനായാസം രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഉണ്ടാക്കുന്നത്. കൊലപാതകത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരാത്ത കാലത്തോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും.

ഒരു ബി ജെ പി സംസ്ഥാന നേതാവിന്റെ മംഗലാപുരം പ്രസംഗത്തിലെ കലാപ ആഹ്വാനവും, മംഗലാപുരത്ത് നിന്നുള്ള ഒരു ജന പ്രതിനിധി കാസര്‍കോട്ടെ പരിപാടിയില്‍ നടത്തിയ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗവും കൊലയാളികള്‍ക്ക് പ്രചോദനമായിട്ടുണ്ട്, അത് കൊണ്ട് ഇക്കാര്യവും അന്വേഷണ പരാതിയില്‍ കൊണ്ട് വരണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡി ജി പിക്കും യൂത്ത് ലീഗ് നിവേദനം നല്‍കി.

പുറത്തുവന്ന വാര്‍ത്തകള്‍ അവിശ്വസനീയം, ഗൂഢാലോചന പുറത്തുകൊണ്ടു വരണം: എസ് ഡി പി ഐ

കാസര്‍കോട്: റിയാസ് മുസ്ലിയാര്‍ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവിശ്വസനീയമാണെന്ന് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഉന്നത ഗൂഢാലോചനയുടെ ഭാഗമായി നടന്ന വലിയൊരു സംഭവത്തെ കേവലം ഒരു ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന സംഘര്‍ഷവുമായി ബന്ധപ്പെടുത്തുന്നതിന്റെ പിന്നില്‍ വലിയൊരു ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്.

കേരളത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തെ ലാഘവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. സ്‌പെഷ്യല്‍ ടീമിന്റെ അന്വേഷണവും തൃപ്തികരമല്ല. വൈകിട്ട് നാലു മണി മുതല്‍ മദ്യപ്പിച്ച് ആരെയെങ്കിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മുഖ്യപ്രതി താളിപ്പടുപ്പ് മുതല്‍ നടന്ന് വരുകയും കൂടെയുള്ള പ്രതികള്‍ മുഖ്യപ്രതിക്ക് പിന്നില്‍ ബൈക്കില്‍ സഞ്ചരിച്ചു എന്നുമുള്ള വാര്‍ത്തകളും സംശയം ജനിപ്പിക്കുന്നതാണ്. താളിപ്പടുപ്പ് മുതല്‍ കിലോ മീറ്ററുകള്‍ നടന്ന് വന്ന ഒരു പ്രതിക്ക് പിന്നാലെ രണ്ട് പ്രതികള്‍ ബൈക്കില്‍ പിന്തുടരുന്നു, കണ്ണില്‍ കണ്ട ആരെയെങ്കിലും വധിക്കണമെന്ന ഉദ്ദേശമായിരുന്നെങ്കില്‍ പ്രതികള്‍ എന്ത് കൊണ്ട് 12 മണി വരെ കാത്തിരുന്നു, തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഭവത്തെ കേവലം മൂന്നു പ്രതികളുടെ മദ്യ ലഹരിയിലുള്ള അക്രമമായി ചിത്രീകരിച്ച് ഇതിനു പിന്നിലുള്ള ശക്തികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണു നടന്നു വരുന്നത്. അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്നും വാര്‍ത്ത കുറിപ്പില്‍ പ്രസിഡന്റ് അബ്ദുല്ലാ എരിയാല്‍, ജനറല്‍ സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക എന്നിവര്‍ അറിയിച്ചു.


റിയാസ് മൗലവിയുടെ കൊലപാതകം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം: ഡി വൈ എഫ് ഐ

കാസര്‍കോട്: കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ വര്‍ഗ്ഗീയവിഷം ചീറ്റുന്ന ബി ജെ പി നേതാക്കളുടെ പിന്തുണയില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത തെമ്മാടിക്കൂട്ടമായി സംഘപരിവാര്‍ മാറിയതിന്റെ തെളിവാണ് കാസര്‍കോട്് ചൂരിയിലെ റിയാസ് മൗലവിയുടെ കൊലപാതകമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയില്‍ പറഞ്ഞു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ പഴുതടച്ചുള്ള നടപടികള്‍ സ്വീകരിക്കണം. കൊലയാളി സംഘത്തില്‍പ്പെട്ട മൂന്ന് പേരെ ഉടന്‍ പിടികൂടിയ പോലീസ് നടപടിയെ അഭിനന്ദിക്കുന്നു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസും സംസ്ഥാന സര്‍ക്കാരും സ്ഥീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്.

ആരാധനാലയത്തില്‍ കയറി മൗലവിയെ കൊലപ്പെടുത്തി വര്‍ഗ്ഗീയ സംഘര്‍ഷം പടര്‍ത്തി ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം ഇതിന്റെ പിന്നിലുണ്ട്. ഈ ഗുഡാലോചന പുറത്ത്‌കൊണ്ടുവരണം.

ജില്ലയില്‍ കുറച്ചുകാലമായി ബി ജെ പി സംസ്ഥാന നേതാവിന്റെ മോഹഭംഗത്തില്‍ നിന്നും പുറത്തുവരുന്ന വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങള്‍ ഇത്തരം വര്‍ഗ്ഗീയവാദികള്‍ക്ക് ഇന്ധനം പകരുന്നതാണ്. തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ ഏത് നിരപരാധിയേയും കൊന്ന് ഇവിടെ കലാപമുണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാം എന്ന് കരുതിയാണ് ഇത്തരം വര്‍ഗ്ഗീയ ക്രിമിനല്‍ സംഘങ്ങളെ പോറ്റി വളര്‍ത്തി സംരക്ഷിക്കുന്നത്

.നാടിന് ഭീക്ഷണിയായി മാറുന്ന വര്‍ഗ്ഗീയവാദികളെ ഒറ്റപ്പെടുത്താന്‍ ജനസമൂഹം ഒന്നടങ്കം മുന്നോട്ട് വരണം. കാസര്‍കോടിനെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഡി വൈ എഫ് ഐ സെക്കുലര്‍മാര്‍ച്ചും സ്‌നേഹസംഗമവും സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ പറഞ്ഞു.

സി പി എം ഭരണത്തില്‍ ആര്‍ എസ്സ് എസ്സ് അഴിഞ്ഞാടുന്നു; എസ് ഡി പി ഐ

കാസര്‍കോട്: സാമുദായിക കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത കൊലപാതകമാണ് ചൂരി പള്ളിയില്‍ നടന്നതെന്ന് ബോധ്യപ്പെട്ടതായി എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

ഒരു കാരണവുമില്ലാതെ പവിത്രമായ പള്ളിയില്‍ കയറി ഉസ്താദിനെ കൊല്ലാന്‍ ഇവര്‍ക്ക് പ്രേരകമായത് സംഘ് പരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ ഒത്താശയാണ്. ഇതിലുള്ള മുഴുവന്‍ ഗുഢാലോചനാ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇടത് ഭരണത്തില്‍ ആര്‍ എസ്സ് എസ്സ് അഴിഞ്ഞാടുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ പറ്റില്ല എന്നും കമ്മിറ്റി പറഞ്ഞു.

യു എ പി എ പോലുള്ള കരിനിയമത്തിന് എസ് ഡി പി ഐ എതിരാണ് പക്ഷെ ന്യുനപക്ഷങ്ങള്‍ക്കെതിരെയും, പുരോഗമനവാദികള്‍ക്കെതിരെയും കേരളത്തില്‍ വ്യാപകമായി പ്രയോകിച്ചിട്ടുണ്ട് അത്‌കൊണ്ട് തന്നെ ഇത്രയും ഭീകരമായ കൊലയില്‍ എന്ത് നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുക എന്ന് കേരള സമൂഹം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ഒരു സമുദായത്തേയും, മതേതര വിശ്വാസികളേയും ഫാസിസ്റ്റുകളുടെ കേരളത്തിലെ സ്വാധീനകുറവില്‍ ആശ്വാസം കൊള്ളുന്നവരേയും ഞെട്ടിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്ത, കൊലക്കിരയായ റിയാസ് മൗലവിയുടെ ഒരു നിര്‍ധന കുടുംബമാണ്, മാത്രമല്ല തൊട്ടടുത്ത സംസ്ഥാനക്കാരനായ റിയാസ് മൗലവിയുടെ കൊലപാതകം കേരളത്തിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്നതും കേരളത്തിന് കളങ്കവുമാണ,് ആയതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ഹൊസങ്കടി, മാണി എന്‍, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, മുഹമ്മദ് പാക്യാര, ഹാരിസ് ടി കെ, മുഹമ്മദ് ഷാ, ശരീഫ് പടന്ന എന്നിവര്‍ സംസാരിച്ചു.

ഗൂഢാലോചന അന്വേഷിക്കണം: പ്രവാസി കോണ്‍ഗ്രസ്
കാസര്‍കോട്: ചൂരിയിലെ മദ്രസാ അധ്യാപകന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘം സംഭവത്തിലെ ഗൂഢാലോചനയെ പറ്റിയും വിശദമായി അന്വേഷിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത് ആവശ്യപ്പെട്ടു.

സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ സംഘര്‍ഷത്തിനയവു വരുത്താന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാതെ നിന്ന സമയം ജില്ലയ്ക്ക് പുറത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എസ് പി ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി പ്രത്യേക അന്വേഷണ സംഘം നിയോഗിക്കുമെന്ന ഉറപ്പ് നേടിയെടുത്ത എം എല്‍ എ എന്‍ എ നെല്ലിക്കുന്നിനെയും, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിലിനെയും, കേസ് അന്വേഷിച്ച ഡോ. ശ്രീനിവാസ് എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയും പത്മരാജന്‍ അഭിനന്ദിച്ചു. ഉടനെ തന്നെ ഈ സംഭവത്തിലെ ഗൂഢാലോചനയിലുള്‍പെട്ടവരെയും നിയമത്തിനു മുന്നിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടാവണമെന്നും പത്മരാജന്‍ ഐങ്ങോത്ത് ആവശ്യപ്പെട്ടു.

പോലീസിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം

കാസര്‍കോട്: റിയാസ് മൗലവിയുടെ ഘാതകരെ മൂന്ന് ദിവസത്തിനുള്ളില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന കേരള പോലീസിന്റെ അന്വേഷണ മികവും ആത്മാര്‍ഥതയും അഭിനന്ദനാര്‍ഹമാണന്ന് കാസര്‍കോട് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിണ്ടന്റ് പി വി സുബൈര്‍ നിസാമി കളത്തൂര്‍, ജനറല്‍ സെക്രട്ടറി ഹനീഫ് ദാരിമി, ട്രഷറര്‍ എസ് പി സലാഹുദ്ദീന്‍ പറഞ്ഞു.

പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് അഭിനന്ദനങ്ങള്‍: എ അബ്ദുര്‍ റഹ് മാന്‍
കാസര്‍കോട്: പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഇമാം റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി മൃഗീയമായി കൊലപ്പെടുത്തിയ കൊടും ക്രിമിനലുകളെ ജാഗ്രതയോടെയുള്ള അന്വേഷണം വഴി പിടികൂടിയ പോലീസ് സംഘത്തെ അഭിനന്ദിക്കുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. റിയാസ് മൗലവി മരിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ കുറ്റകൃത്യം നടത്തിയത് പരിശീലനം നേടിയ ക്രിമിനലുകളാണെന്ന് എല്ലാവരും മനസിലാക്കിയിരുന്നു.

കാസര്‍കോടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനും അതുവഴി ശക്തമായ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ബി ജെ പിയുടെ ഗൂഡാലോചനയുടെ ഫലമായാണ് പള്ളിയില്‍ കയറി ക്രൂരമായ കൊലപാതകം ചെയ്യാന്‍ പാര്‍ട്ടി ഗുണ്ടാസംഘത്തിന് ധൈര്യം ലഭിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടന്ന സാമുദായിക കൊലപാതക കേസുകളില്‍ ബി ജെ പി നേതൃത്വം സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കമറിയാവുന്നതാണ്. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്ന് ആണയിട്ട് പറയുകയും ചെയ്യുന്ന ബി ജെ പി നേതാക്കള്‍ കേസുകളില്‍ പാര്‍ട്ടി ഗുണ്ടാസംഘങ്ങള്‍ പ്രതികളാവുമ്പോള്‍ മൗനം പാലിക്കുകയുമാണ്. കേസുകള്‍ വിചാരണക്ക് വരുമ്പോള്‍ ബി ജെ പി ദേശീയ നേതാക്കളടക്കമുള്ള വക്കീലമാരാണ് കഞ്ഞിക്ക് വകയില്ലാത്ത പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ വരുന്നത്.

റിയാസ് മൗലവി പള്ളിക്കകത്ത് കൊല്ലപ്പെടുപ്പോള്‍ ഓടി വന്ന് വാര്‍ത്താ സമ്മേളനം നടത്തിയ ബി ജെ പി നേതാക്കള്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കാനും കൊലയെ നിസാരവല്‍ക്കരിക്കാനും ജനങ്ങളെ വിഡ്ഡികളാക്കാനും, കേസ് അന്വേഷണം വഴിതിരിച്ച് വിടാനുമാണ് ശ്രമിച്ചത്. സംഘ് പരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം താളിപ്പടുപ്പ് ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയില്‍ ചില ബി ജെ പി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ പള്ളിക്കകത്ത് കയറി മൗലവിയെ ക്രൂരമായി കൊല ചെയ്യാന്‍ പ്രതികള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. മൗലവിയെ പള്ളിയില്‍ കയറി വധിക്കാന്‍ നിര്‍ദേശം നല്‍കിയവരേയും അതിനായി ഗൂഡാലോചന നടത്തിയവരേയും അതിന്റെ പിന്നിലെ സാമ്പത്തിക ശക്തികളേയും പുറത്ത് കൊണ്ട് വരാന്‍ പോലീസ് തയ്യാറാവണം.

ബി ജെ പി നേതാക്കളുടെ വര്‍ഗീയ വിഷം ചീറ്റിയ പ്രസംഗങ്ങളും നിര്‍ദേശങ്ങളും പരിശോധക്ക് വിധേയമാക്കണം. വര്‍ഗീയമായി ജനങ്ങളെ തമ്മിലടിപ്പിക്കാനും നാട്ടില്‍ കലാപം അഴിച്ചു വിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള ബി ജെ പി - സംഘ് പരിവാര്‍ സംഘടനകളുടെ നീക്കം പരാജയപ്പെടുത്താനും, അവരെ ഒറ്റപ്പെടുത്താനും പൊതു സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പള്ളിയില്‍ പോലും സംരക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

പോലീസ് ജനത്തെ വിഡ്ഡികളാക്കുന്നു: പോപുലര്‍ ഫ്രണ്ട്

കാസര്‍കോട്: ചൂരിയിലെ മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ (30) പള്ളിയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും യഥാര്‍ത്ഥ വസ്തുതകളെ മറച്ചു വെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ആരോപിച്ചു. വസ്തുതകളുമായി ഒരു തരത്തിലും യോജിക്കാന്‍ കഴിയാത്തതും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമായ കഥകളാണ് പോലീസ് നിരത്തിക്കൊണ്ടിരിക്കുന്നത്.

ഇതിലൂടെ വര്‍ഗിയ ഫാഷിസ്റ്റ് ശക്തികളെ സഹായിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം സമീപനങ്ങള്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കും പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിലേക്കും എത്തിക്കാനാണ് സഹായിക്കുന്നത്. മദ്രസ അധ്യാപകനെ വെട്ടിക്കൊന്ന സംഭവത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളോട് പറയാന്‍ പോലീസ് ധൈര്യം കാണിക്കണമെന്നും ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവന്ന് മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വൈ മുഹമ്മദ്, ഹനീഫ ഉദുമ, ഉമറുല്‍ ഫാറൂഖ് ആലംപാടി, ലിയാഖത്തലി തൃക്കരിപ്പൂര്‍, മുസ്തഫ മച്ചംപാടി, അലി ഉപ്പള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Related News:

മദ്രസാ അധ്യാപകനെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍

റിയാസ് മൗലവിയുടെ കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളില്‍ ഒരാളുടെ 2 പല്ല് കൊഴിഞ്ഞു

കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്


മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍

ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു

ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍

റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ്‌ ചീഫ്

റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ

കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം

കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം

പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍

മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി

മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു

മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍

കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു


കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്

മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി

മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder, Murder case, Police, Investigation, arrest, Accuse, Youth, Politics, Political party, DYFI, Muslim league, SDPI, Riyas Moulavi, Communal, Choori, Riyas Moulavi Murder; Appreciation to Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia