city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 59)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 08.07.2018) 
സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം. ക്ലാസ്മുറികളിലിരുന്ന് ക്ലാസെടുക്കുന്നതിനേക്കാളും ഓഫീസ് മുറികളിലിരുന്ന് ഫയലുകളും മറ്റും നോക്കുന്നതിനേക്കാളും അഭികാമ്യമായി തോന്നിയത് ഫീല്‍ഡിലിറങ്ങി സാമൂഹ്യപ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുമാണ്. അതുകൊണ്ടാണ് 36 വര്‍ഷം സര്‍വീസിലിരുന്നപ്പോള്‍ 20 കൊല്ലക്കാലം വ്യത്യസ്ത മേഖലകളില്‍ ഡപ്പ്യൂട്ടേഷനില്‍ വര്‍ക്ക് ചെയ്തത്. അധ്യാപക ജോലിയാണ് മഹത്തരം. അതുകൊണ്ട് തന്നെ 'മാഷ്' എന്നൊരു പട്ടം കിട്ടിയിട്ടുണ്ട്.

പതിനാലുവയസ്സിലെത്തിയ ഒമ്പതാം ക്ലാസുകാരനായ ഞാന്‍ നാട്ടില്‍ ഒരു കലാസമിതി ഉണ്ടാക്കുകയും വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് തുടങ്ങിയ സാമൂഹ്യ - സാംസ്‌കാരിക - വിദ്യാഭ്യാസ പ്രവര്‍ത്തനം അറുപത്തേഴിലെത്തിയിട്ടും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 1970ല്‍ പത്തൊവമ്പതാമത്തെ വയസ്സിലാണ് നാട്ടില്‍ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. അഞ്ചുവര്‍ഷക്കാലം പ്രസ്തുത സ്‌കൂളില്‍ ജോലി ചെയ്തു. ആ വേളകളിലും ദേശാഭിമാനി കലാസമിതി, എവണ്‍ക്ലബ്, മണക്കാട് സാംസ്‌കാരിക വേദി തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ മാനസികമായ ഒരു തൃപ്തി ലഭിക്കുന്നില്ല. ശമ്പളം സര്‍ക്കാരാണ് നല്‍കുന്നതെങ്കിലും മാനേജര്‍ എന്ന വ്യക്തിയോട് ഭയഭക്തി കാണിക്കേണ്ട ഗതികേടുണ്ട്. അതുകൊണ്ടാണ് അഞ്ചുവര്‍ഷത്തെ സര്‍വീസ് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ സ്‌കൂളിലെത്തിയത്. സര്‍ക്കാര്‍ സ്‌കൂളിലെത്തിയതിനാല്‍ വിപുലമായ സാമൂഹ്യ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ അവസരം ലഭിച്ചു.

അങ്ങനെയാണ് അധ്യാപക ജോലിവിട്ട് പ്രൈമറി എഡുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് പ്രവേശിച്ചത്. കാസര്‍കോട് എ ഇ ഒ ആഫീസുമായി ബന്ധപ്പെട്ടാണ് എന്റെ ആഫീസും പ്രവര്‍ത്തിച്ചിരുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും, കോളനികളും സന്ദര്‍ശിക്കാന്‍ ഇതുമൂലം സാധ്യമായി. പിന്നോക്ക മേഖലയിലെ സ്‌കൂള്‍ പ്രായമെത്തിയ മുഴുവന്‍ കുട്ടികളെയും സ്‌കൂളിലെത്തിക്കുക, കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുക, ആവശ്യമായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുക എന്നിവയാണ് എന്റെ ചുമതല. ഓരോ വിദ്യാലയത്തിലേക്കും എന്റെ കൂടെ അന്നത്തെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീ ഇ പി ശ്രീനിവാസന്‍ സാറും, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കുഞ്ഞമ്പു സാറും ഉണ്ടായിരിക്കും.

രക്ഷിതാക്കളെ വിളിച്ച് ചേര്‍ത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നല്ലൊരു പ്രതികരണമായിരുന്നു രക്ഷിതാക്കളില്‍ നിന്നും ലഭിച്ചത്. കോളനികളിലും, മുസ്ലിം പോക്കറ്റുകളിലും കടന്ന് ചെന്ന് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് അറിയാന്‍ കഴിഞ്ഞത് നല്ലൊരനുഭവമായിരുന്നു.

മധൂര്‍ കോളനിയിലെ സ്ഥിരം മദ്യപാനിയായ മാങ്കു എന്ന കൊറഗ സ്ത്രീയോട് അവരുടെ കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ 'അതൊന്നും ഞങ്ങള്‍ക്ക് വേണ്ട' എന്നാണ് മദ്യലഹരിയില്‍ അവര്‍ പറഞ്ഞത്. മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ തുളുഭാഷ സംസാരിക്കുന്ന അവര്‍ പറഞ്ഞത്. 'എങ്കള് ഗംഗസറായ് പര്‍ പുജി'.. ഞാനിനി മദ്യം തൊടില്ല എന്നാണ് അവര്‍ പറഞ്ഞതിന്റെ മലയാളം. പക്ഷേ പിന്നീട് പല അവസരങ്ങളിലും പ്രസ്തുത കോളനി സന്ദര്‍ശിച്ചപ്പോള്‍ മാങ്കു മദ്യം ഉപേക്ഷിച്ചിട്ടില്ല എന്ന് മനസ്സിലായി.

ബദിയടുക്ക കോളനി സന്ദര്‍ശിച്ചപ്പോള്‍ വീട് വീടാന്തരം കയറി ഇറങ്ങി അവിടുത്തെ വീട്ടുകാരോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ശുചിത്വത്തിന്റെ ആവശ്യവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും പറഞ്ഞു കൊടുത്തു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ അവിടെ കക്കൂസ് ഇല്ല. എന്തു കൊണ്ട് കക്കൂസ് ഇല്ല എന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്കതുവേണ്ട ഞങ്ങള്‍ക്ക് വിശാലമായ പറമ്പുണ്ട് എന്ന് സൂചിപ്പിച്ചു. എന്റെ വീട്ടില്‍ 10 പേരുണ്ട്. ഓരോ ആളും കക്കൂസില്‍ ചെല്ലുമ്പോള്‍ രണ്ട് ബക്കറ്റ് വെള്ളമെങ്കിലും വേണം. പുറത്തിരിക്കാന്‍ പോയാല്‍ ഒരു ബക്കറ്റ് വെള്ളം കൊണ്ട് ഒപ്പിക്കാം. ഒരു തെങ്ങ് ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും പറഞ്ഞു, ആ വെള്ളമെല്ലാം ഈ തെങ്ങിന് ഒഴിച്ചു കൊടുത്താല്‍ നല്ല കായ്ഫലം ഉണ്ടാകും. ഇത്രയും കേട്ടപ്പോള്‍ ഒന്നും പറയാതെ ഞങ്ങള്‍ തിരിച്ചു വരികയാണ് ചെയ്തത്. ഇത്തരം നിരവധി അനുഭവങ്ങള്‍ പി ഇ ഇ ഒ ആയിരിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്.

തുടര്‍ന്ന് ഒന്നാംഘട്ട സാക്ഷരതാ പരിപാടി വന്നപ്പോള്‍ അതിന്റെ കാസര്‍കോട് ജില്ലാ കോ-ഓര്‍ഡിനേറ്ററായി ഡപ്പ്യൂട്ടേഷനില്‍ ചെന്നു. ജില്ലാ തലത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ബന്ധപ്പെടാന്‍ ഇതുമൂലം സാധിച്ചു. യാത്രക്ക് ജീപ്പും മറ്റും അനുവദിച്ചു തന്നതിനാല്‍ രാപകലില്ലാതെ ജില്ലയുടെ മുക്കും മൂലയും സന്ദര്‍ശിക്കാന്‍ സാധ്യമായി. മലയോര കടലോര മേഖലകളിലാണ് നിരക്ഷരത കൂടുതലുണ്ടായിരുന്നത്. അവരെ സാക്ഷരത കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വിവിധങ്ങളായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. അക്കാലത്ത് ജില്ലാ കലക്ടര്‍ ആയിരുന്ന ജെ സുധാകരന്‍ സാറിന്റെ ആത്മാര്‍ത്ഥത നിറഞ്ഞ സഹകരണവും, പ്രോത്സാഹനവും എന്റെ പ്രവര്‍ത്തനത്തിനു ശക്തിയേകി.

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം കഴിഞ്ഞ ഉടനെ പോസ്റ്റ് ലിറ്ററസി ക്യാമ്പയിന്‍ (post literacy campaign) ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രസ്തുത പരിപാടിയുടെ പ്രോജക്ട് ഓഫീസറായി പ്രവര്‍ത്തിക്കാന്‍ എന്നോട് ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ എ ഡി സി ശ്രീ വി എന്‍ ജിതേന്ദ്രന്‍ സാറും, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ സാറും വീട്ടിലേക്ക് വന്നു. അവരുടെ നിര്‍ദേശം ഞാന്‍ സസന്തോഷം സ്വീകരിച്ചു. അങ്ങനെ നീലേശ്വരം ബ്ലോക്കിന്റെ തുടര്‍വിദ്യാഭ്യാസ പ്രോജക്ട് ഓഫീസറായി എന്നെ നിയമിച്ചു. ആ കാലയളവില്‍ വളരെ സ്തുത്യര്‍ഹമായ രീതിയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചു വന്നത്. ഇരുപതോളം എ പി ഒമാര്‍ 500 നടുത്ത് ഇന്‍സ്ട്രക്ടര്‍മാര്‍ ഇവരെയൊക്കെ നിയന്ത്രിച്ചു പ്രവര്‍ത്തിച്ചതുകൊണ്ട് സംസ്ഥാനത്തെ മികച്ച പ്രോജക്ട് ആയി നീലേശ്വരത്തേയും മികച്ച പ്രോജക്ട് ഓഫീസറായി എന്നെയും തെരെഞ്ഞെടുത്തു. പ്രസ്തുത അവാര്‍ഡ് വാങ്ങാന്‍ പാലക്കാട് ചെന്നത് അന്നത്തെ കലക്ടര്‍ കമാല്‍കുട്ടി സാറിനൊപ്പമാണ്.

വേദനിക്കുന്ന അനുഭവങ്ങളും ഈ പ്രോജക്ടില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടായി. അതിലൊന്ന് നല്ല മഴക്കാലത്ത് ഓഫീസില്‍ കള്ളന്‍ കയറിയതാണ്. കള്ളന്‍ നിരാശനായി പോകേണ്ടി വന്നു. സാക്ഷരതാ ഓഫീസില്‍ നിന്ന് എന്ത് കിട്ടാന്‍?

തുടര്‍ വിദ്യാഭ്യാസ പദ്ധതി അവസാനിച്ചതോടെ തിരിച്ച് കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തി. ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ഡിപി ഇപി എന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ചെറുവത്തൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ട്രൈയിനറായി ഡപ്യൂട്ടേഷനില്‍ കയറി. സ്‌ക്കൂളുകളില്‍ ചെന്ന് അധ്യാപകരെ പുതിയ വിദ്യാഭ്യാസരീതി പഠിപ്പിക്കാനായിരുന്നു ഞങ്ങളെ നിശ്ചയിച്ചത്. അന്ന് അധ്യാപകരോട് ഞങ്ങള്‍ പറഞ്ഞു അക്ഷരത്തെറ്റ് കാര്യമാക്കണ്ട എന്ന്. തെറ്റുണ്ടെങ്കിലും കുട്ടി ഉദ്ദേശിച്ചത് എന്താണെന്ന് പറഞ്ഞാല്‍ മാര്‍ക്ക് കൊടുക്കാം എന്ന്. അതിന്റെ ഫലം ഇപ്പോള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പി ജി വരെ പഠിച്ചവര്‍ക്ക് കൂടി തെറ്റില്ലാതെ ഒരു ഖണ്ഡിക പോലും എഴുതാന്‍ കഴിയുന്നില്ല. ഡിപിഇപി വരുത്തി വച്ച ഒരു കുറ്റമാണത്. പ്രസ്തുത പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു മടുത്ത ഞങ്ങളില്‍ ചിലര്‍ സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ പങ്കെടുത്തില്ല എന്നതിന്റെ പേരില്‍ ഞങ്ങള്‍ അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ കേവലം 24 മണിക്കൂറിനകം പ്രസ്തുത സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു.

വീണ്ടും പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തി. മൂന്ന് വര്‍ഷം അധ്യാപകനായി പ്രവര്‍ത്തിച്ചു. അപ്പോഴേക്കും സര്‍വ്വശിക്ഷാ അഭിയാന്‍ വന്നു. അതിന്റെ പ്രോഗ്രാം ഓഫീസര്‍ ആയി കണ്ണൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നു. അങ്ങനെ 2006 വരെ എസ് എസ് എയില്‍ വര്‍ക്ക് ചെയ്യുകയും, അവിടെ വച്ച് സര്‍വീസില്‍ നിന്ന് പിരിയുകയും ചെയ്തു.

ഈ കാലയളവിലാണ് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും പൊതു പ്രവര്‍ത്തകനുള്ള ദേശീയ അവാര്‍ഡും ലഭിക്കുന്നത്. ഡപ്യൂട്ടേഷന്‍ കാലയളവില്‍ തികച്ചും അനൗപചാരിക രീതിയിലാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഔപചാരിക കെട്ടുപാടില്‍ നിന്നും വിമുക്തി നേടി അനൗപചാരിക രീതിയാണ് എപ്പോഴും അഭികാമ്യം എന്ന് എനിക്ക് അനുഭവപ്പെട്ടത്.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്



Keywords:  Article, Kerala, Teacher, Kookanam-Rahman, kasaragod, Education, story-of-my-foot-steps-part-59

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia