city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളപറിക്കലും ചക്കക്കറിയും

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം  (ഭാഗം അന്‍പത്തിനാല്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 29.05.2018) മഴക്കാലം അറുതിക്കാലമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്ത്. തിമിര്‍ത്തു പെയ്യുന്ന മഴ, പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. തൊഴിലില്ലാ കാലം. പട്ടിണിയും പരിവട്ടവുമായി നീങ്ങിയ മഴക്കാല ഓര്‍മ്മ പേടിപ്പെടുത്തുന്നതായിരുന്നു. ആകാശം മൂടിക്കെട്ടിനില്‍ക്കും. ശക്തമായ ഇടിമിന്നലും കാറ്റും. ആഴ്ചകളോളം ഒരേ താളത്തിലുള്ള മഴ. പുഴയും തോടും കുളവും കിണറും നിറഞ്ഞു കവിയും. കുന്നിന്‍പുറത്തുനിന്നും ശക്തമായ നീരൊഴുക്കുണ്ടാവും. മണ്ണ് കലര്‍ന്നു വരുന്ന വെള്ളത്തിന് ചെമ്മണ്ണിന്റെ നിറമായിരിക്കും. മഴ ശക്തമായി പെയ്യുമ്പോള്‍ വിശപ്പ് കൂടികൂടിവരും. വീടിനകത്ത് തന്നെയാവുമ്പോള്‍ വിശപ്പ് പറഞ്ഞറിയിക്കാന്‍ പറ്റാതാവും.

അക്കാലത്ത് വിശപ്പടക്കാന്‍ പറ്റുന്ന ഏകവഴി പ്ലാവിന്‍മേല്‍ കായ്ച്ചു നില്‍ക്കുന്ന ചക്ക തന്നെ. ചക്കപ്പുഴുക്ക് ഏറ്റവും രുചികരമായ ഭക്ഷണമാണ്. ചക്ക കൊത്തി അതില്‍ നിന്ന് ചുളയും കുരുവും അടര്‍ത്തിയെടുത്ത് വലിയ കലത്തില്‍ വേവിക്കും. വെന്തുകഴിയുമ്പോള്‍ അല്‍പം വെളിച്ചെണ്ണ അതിലേക്കൊഴിച്ച് ഇളക്കും. മെഴുക്കു പുരണ്ട പുഴുങ്ങിയ ചക്കച്ചുളയുടെ രുചി നാവിന്‍ തുമ്പത്തുനിന്ന് ഇന്നും പോയിട്ടില്ല. ചക്കയ്ക്ക് ക്ഷാമം വന്നാല്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമാക്കി മാറ്റും. ചക്കയുടെ പുറത്തു കാണുന്ന 'കരുള്‍' (മുള്ള്)ഉം, ചക്കയുടെ ഉള്‍ഭാഗത്തു കാണുന്ന കൂഞ്ഞലും മാത്രം കളഞ്ഞ് ബാക്കിഭാഗങ്ങളെല്ലാം അരിഞ്ഞെടുത്ത് വേവിച്ചു തിന്നും.

കളപറിക്കലും ചക്കക്കറിയും

Representational image

ന്യൂജന്‍സിന് ചക്കയുടെ ഓരോ ഭാഗത്തിന് പറയുന്ന പേരുപോലും അന്യമാണ്. ചക്ക കഷ്ണത്തിന് 'പാണ്ട' എന്നും. ചുളക്ക് പുറത്ത് കാണുന്ന നൂല് പോലുള്ള ഭാഗത്തിന് 'ചക്കപ്പീലി' എന്നും ചക്കക്കുരുവിനെ പൊതിഞ്ഞിരിക്കുന്ന നേര്‍ത്ത പാടപോലുള്ള ഭാഗത്തിന് 'പോണ്ടി' എന്നും അതിനകത്ത് കാണുന്ന കട്ടിയുള്ള തോടിന് 'ചക്കച്ചൂളി' എന്നും പറയും. ചക്കകൊത്തിയാല്‍ വെളുത്ത പശപോലുള്ള ദ്രാവകത്തെ 'വെളഞ്ഞം' എന്നാണ് നാടന്‍ ഭാഷ. ഇത് ഒരു മരക്കമ്പിന് ചുറ്റിയെടുക്കും. കാലം കുറച്ചുകഴിഞ്ഞാല്‍ ഈ പഴകിയ വെളഞ്ഞം ഉപയോഗിച്ച് ലോഹപാത്രങ്ങള്‍ക്ക് ദ്വാരം വീണാല്‍ അടക്കാന്‍ ഉപയോഗിക്കും. പഴയകാല മനുഷ്യര്‍ പ്രകൃതിദത്തമായ ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചാണ് 'വെല്‍ഡിംഗ്' പോലുള്ള പ്രവൃത്തികള്‍ ചെയ്തു വന്നത് എന്നു കൂടി ന്യൂജന്‍സ് ഓര്‍ക്കണം.
ചക്കമാഹാത്മ്യം പറയുമ്പോഴാണ് കളപറിക്കലും ഞാറുനടീലും മനസ്സിലെത്തുന്നത്. കളപറിക്കാന്‍ ജോലിക്കു പോകുന്നതിനെ 'പൊരിക്കാന്‍ പോയിനി' എന്നാണ് നാടന്‍ഭാഷ. മഴക്കാലത്ത് വയലുകളൊക്കെ വെള്ളം നിറയും. നെല്‍ച്ചെടി വളര്‍ന്നു നില്‍ക്കുന്ന സമയം. നെല്‍ച്ചെടികള്‍ക്കിടയില്‍ വിവിധ തരം പുല്ലുകള്‍ വളര്‍ന്നിട്ടുണ്ടാകും. അവ പൊരിച്ചെടുക്കണം. എങ്കിലെ നെല്‍ച്ചെടിക്ക് നല്‍കിയ വളം അവയ്ക്ക് കിട്ടൂ. പൊരിക്കാന്‍ പെണ്ണുങ്ങളെയാണ് നിയോഗിക്കുക. വയലുകളെ ചെറിയ-ചെറിയ ഭാഗങ്ങളായി വേര്‍തിരിച്ചിരിക്കും. അതിനെ 'കണ്ടം' എന്നാണ് അറിയപ്പെടുക. 'കണ്ടത്തില്‍ പൊരിക്കാന്‍ പോയിനി' എന്നാണ് നാടന്‍ഭാഷയില്‍ സ്ത്രീകള്‍ പരസ്പരം ആശയവിനിമയം നടത്താറ്. അഞ്ചും പത്തും പെണ്ണുങ്ങള്‍ ഒരുമിച്ചാണ് ഒരു കൃഷിക്കാരന്റെ വയലില്‍ പൊരിക്കാന്‍ പോവാറ്. പ്രസ്തുത ജോലിക്ക് ഒരു സംഘബോധമുണ്ട്. സംഘതാളമുണ്ട്.

ഇന്ന് മഷിയിട്ടു നോക്കിയാല്‍ പോലും വയലുകളില്‍ അത്തരം കാഴ്ച കാണാന്‍ പറ്റില്ല. പുലര്‍ച്ചെ 7 മണിക്ക് കൂട്ടമായി അവര്‍ പാടത്തേക്ക് ചെല്ലും. സൂര്യാസ്തമയം വരെയാണ് പണി. അന്നത്തെ കൂലി 2 ഇടങ്ങഴി നെല്ലാണ്. പുടവ മുട്ടിനു മുകളില്‍ കയറ്റി ഉടുക്കും. മാറത്ത് മുലക്കച്ച കെട്ടിയിട്ടുണ്ടാവും. അന്നും യുവതികളെ ഈ രംഗത്ത് കാണാറില്ല. 30 നും 60 നും ഇടയിലുള്ള പെണ്ണുങ്ങളാണ് ഈ തൊഴിലില്‍ സജീവമായി പങ്കെടുത്തിരുന്നത്. പത്തു മണിയാകുമ്പോള്‍ കട്ടന്‍ ചായയും മധുരക്കിഴങ്ങ് പുഴുക്കോ കിട്ടും. ഉച്ചയ്ക്ക് വയറു നിറച്ച് കഞ്ഞിയും കിട്ടും.

കഞ്ഞിയുടെ കഥയാണ് ഇനി പറയാനുള്ളത്. ഇവ തയ്യാറാക്കാന്‍ കൂട്ടത്തില്‍ ഒരാളെ നിശ്ചയിക്കും. ബന്ധപ്പെട്ട കര്‍ഷകന്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാനുള്ള എല്ലാ സാധനങ്ങളും ഇതിനായി നിശ്ചയിച്ച സ്ത്രീയെ ഏല്‍പ്പിക്കും. ഉച്ചയ്ക്ക് കഞ്ഞിയേക്കാള്‍ കൂടുതല്‍ ലഭിക്കുക ചക്കക്കറിയാണ്. കാരണം അരി ലഭിക്കാന്‍ പ്രയാസമായിരുന്നു അക്കാലത്ത്. വയറ് നിറക്കാന്‍ ചക്കയെയാണ് എല്ലാവരും ആശ്രയിച്ചിരുന്നത്. ഉച്ചയാവുമ്പോഴേക്കും പൊരിക്കാര്‍ പെണ്ണുങ്ങള്‍ വിശന്നു പൊരിയും. കഞ്ഞിയുടെ വരവും നോക്കിനില്‍പ്പാവും എല്ലാവരും. കഞ്ഞി കോരിക്കുടിക്കാന്‍ പ്ലാവിലയും, കഞ്ഞിവിളമ്പാന്‍ വാഴയിലയും പാചകക്കാരി കൊണ്ടുവന്നിരിക്കും. കണ്ടത്തിന്റെ വരമ്പിന്‍മേല്‍ ആണ് ഭക്ഷണത്തിനിരിക്കേണ്ടത്. വരമ്പില്‍ ചെറിയ കുഴി ഉണ്ടാക്കി അതില്‍ ഇലവെക്കും. ഇലയിലേക്ക് കഞ്ഞിവിളമ്പും. വേറൊരു ഇലയില്‍ ചക്കക്കറിയും. ആ'സമൂഹസദ്യ'കാണേണ്ടതുതന്നെയാണ്.

ഇന്ന് കൃത്രിമമായി സംഘടിപ്പിക്കുന്ന സമൂഹസദ്യയേക്കാള്‍ എത്രയോ കേമമായിരുന്നു പട്ടിണിക്കാലത്തെ പൊരിക്കുന്ന പെണ്ണുങ്ങള്‍ ഒപ്പമിരുന്ന് കഴിക്കുന്ന കഞ്ഞികുടി. അതില്‍ വാണിയത്തി തമ്പായിയും, തീയ്യത്തി യശോദയും, കണിയാട്ടി നാരായണിയും, ദളിദ് കാക്കമ്മയും എല്ലാം ഉണ്ടാകും. ജാതീയത തൊട്ടുതീണ്ടാത്ത ഒരുമയുടെ നാട്ടുവെളിച്ചമായിരുന്നവര്‍. പൊരിക്കാരി പെണ്ണുങ്ങള്‍ മഴ നനയാതിരിക്കാന്‍ വലിയ 'കളക്കുട' കൊണ്ടുപോകും. ഓലയും മുളയും ഉപയോഗിച്ച് കലാപരമായി 'കണിയാന്മാര്‍' എന്ന വിഭാഗം ഉണ്ടാക്കുന്ന കുടയായിരുന്നു അത്. പ്രസ്തുത കളക്കുട കയ്യില്‍ പിടിക്കാന്‍ പറ്റില്ല. അതിന് സര്‍ക്കസും, കലയും എല്ലാം ഒത്തു ചേര്‍ന്ന ഒരു രീതി അക്കാലത്തെ പൊരിക്കാരത്തി പെണ്ണുങ്ങള്‍ക്കറിയാം.

കണ്ടത്തില്‍ കുനിഞ്ഞുനിന്നാണ് ഇരുകൈയ്യും ഉപയോഗിച്ച് കളപറിക്കേണ്ടത്. കുനിഞ്ഞു നിന്നാല്‍ കുട അരക്കെട്ടിനു മുകളിലായി നിശ്ചലമായി നിര്‍ത്തിക്കാന്‍ അവര്‍ക്കറിയും. കുനിഞ്ഞു നിന്ന് വയലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീങ്ങിയാലും കുടവീഴില്ല. കേള്‍ക്കുമ്പോള്‍ അതിശയം തോന്നും. അതൊരു ത്യാഗമായിരുന്നു. പ്രവൃത്തിയോടുള്ള കൂറായിരുന്നു. അതില്‍ അവര്‍ ആനന്ദം കണ്ടെത്തിയിരുന്നു. ഏത് പ്രവൃത്തിയും ആസ്വദിച്ചുകൊണ്ടു ചെയ്യുന്നതിലാണ് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്ന് അക്കാലത്തെ കണ്ടത്തിലെ പൊരിക്കാരത്തി പെണ്ണുങ്ങള്‍ ബോധ്യപ്പെടുത്തി തന്നിരുന്നു. പൊരിക്കാരത്തി പെണ്ണുങ്ങള്‍ പാടുന്ന നാടന്‍പാട്ടുകള്‍ കാതിനിമ്പമുള്ളതായിരുന്നു. അധ്വാനം ലഘൂകരിക്കാന്‍ പാട്ടുകള്‍ക്ക് സാധ്യമായിട്ടുണ്ടാവും. നീട്ടിപാടുന്ന ഒരു മുഖ്യ പാട്ടുകാരി ഉണ്ടാവും. ഒപ്പമുള്ളവര്‍ അതേറ്റു പാടും. അതേ വയലില്‍ വേറൊരു ഗ്രൂപ്പ് പെണ്ണുങ്ങള്‍ പൊരിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവും.

അവര്‍ വേറൊരു പാട്ടാവും പാടുക. അല്ലെങ്കില്‍ ആദ്യ ഗ്രൂപ്പ് പാടിയ പാട്ടിന്റെ ബാക്കി. ഇതൊരു വാശിയായി ഇരുകൂട്ടരും എടുക്കും. ഇങ്ങനെ കള്ളകര്‍ക്കിടകത്തിലും വയലേലകള്‍ സജീവമായിരുന്ന കാലം. അവകാശങ്ങളെക്കുറിച്ചും, സംഘടനകളെക്കുറിച്ചും അറിവില്ലാത്ത കാലം. ആ കാലം പ്രവൃത്തി ചെയ്യുന്ന തൊഴിലാളിക്ക് ആത്മാര്‍ഥത കൂടുതലായിരുന്നു. ചെയ്യുന്ന പ്രവൃത്തിയോട് നൂറ് ശതമാനവും ശ്രദ്ധ പുലര്‍ത്തിയവരായിരുന്നു അവര്‍. ഇന്ന് വയലില്ല, കൃഷിയില്ല, മഴക്കാലം പേരിനു മാത്രം. ഞങ്ങളുടെ കൃഷിസ്ഥലത്തേക്ക് ഉമ്മൂമ്മയുടെ കൈയ്യും പിടിച്ച് വയലിന്റെ നടവരമ്പിലൂടെ നടന്നതും, ഞണ്ടിനെയും പരല്‍മീനിനെയും പിടിച്ച് കളിച്ചതും, നാട്ടിപ്പാട്ട് കേട്ടതും, വരമ്പിലിരുന്നു കഞ്ഞിയും ചക്കയും കഴിക്കുന്ന അമ്മമ്മാരെ നോക്കി നിന്നതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും


48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്


53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kookanam-Rahman, Article, Jack fruit, Hunger, Rain, Rice, Farming, Farmer, Story of my foot steps part-54.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia