Join Whatsapp Group. Join now!
Aster MIMS 10/10/2023

കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

1978 നവംബര്‍ 28,29,30 തീയതികളില്‍ തൃശൂര്‍Article, Kannur, Education, Meeting, Friend, school, Study class, Kerala,
(നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ഭാഗം- 57)
കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 20.06.2018) 1978 നവംബര്‍ 28,29,30 തീയതികളില്‍ തൃശൂര്‍ രാമവര്‍മ്മപുരം ട്രൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന കാന്‍ഫെഡ് പ്രവര്‍ത്തന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം. എന്ന് പി.എന്‍. പണിക്കര്‍, ഡോ:കെ.ശിവദാസന്‍ പിള്ള. ഇങ്ങനെയൊരു കത്ത് കിട്ടി. ഞാന്‍ തൃശൂരിലേക്ക് വണ്ടികയറി. ബസില്‍ രാമവര്‍മപുരം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി. പരിപാടി തുടങ്ങുന്നതിന് മുമ്പേ ഓരോരുത്തരെയും പരിചയപ്പെടാന്‍ അവസരം തന്നു.

അപ്പോഴാണറിഞ്ഞത് കണ്ണൂരില്‍ നിന്ന് എടക്കാട് നാരായണന്‍, കുഞ്ഞിരാമക്കുറുപ്പ്, സി.കെ. ഭാസ്‌കരന്‍, കെ.കെ.നായര്‍ എന്നിവര്‍ കൂടി ഉണ്ടെന്ന് .അന്നത്തെ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആകെ അഞ്ച് പേരാണ് പ്രവര്‍ത്തക സെമിനാറില്‍ പങ്കെടുത്തത്. അന്നേവരെ എനിക്ക് കിട്ടാത്ത കുറേ പുതിയ അറിവുകള്‍ ബഹുമാന്യരായ വ്യക്തികളില്‍ നിന്ന് ലഭിച്ചു. 'അനൗപചാരിക വിദ്യാഭ്യാസം എന്ത് എങ്ങനെ എന്തിന്?' എന്ന വിഷയം കാര്യമായി പഠിക്കാന്‍ കഴിഞ്ഞത് അവിടെ വച്ചാണ്.

മൂന്നു ദിവസത്തെ ക്ലാസും ചര്‍ച്ചയും കഴിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ' കാന്‍ഫെഡ്' പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന്. ക്രമേണ കാന്‍ഫെഡ് പ്രവര്‍ത്തനം ഒരു ഹരമായി മാറി. ഔപചാരിക വിദ്യാഭ്യാസ രംഗത്തേക്കാള്‍ മികവുറ്റതാണ് അനൗപചാരിക വിദ്യാഭ്യാസമെന്ന് എനിക്ക് തോന്നി. പി.എന്‍.പണിക്കരുടെ സാമൂഹ്യ പ്രവര്‍ത്തന ശൈലി ഞാനും പിന്തുടര്‍ന്നു. 'കാസര്‍കോട്ടെ പി.എന്‍. പണിക്കര്‍' എന്ന് ചില സുഹൃത്തുക്കള്‍ എന്നെക്കുറിച്ച് പറയാറുണ്ട്.

സ്‌കൂളില്‍ പഠിപ്പിക്കുന്നതോടൊപ്പം നാടു മുഴുവന്‍ സഞ്ചരിച്ച് നിരക്ഷരരെയും അര്‍ദ്ധസാക്ഷരരെയും സാക്ഷരാക്കുവാന്‍ കഠിനമായി ശ്രമിച്ചു. അതുവഴി ദളിത് കോളനികളിലെ ആള്‍ക്കാരുമായി പരിചയപ്പെടാന്‍ കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഇടപഴകി അവരുടെ സഹകരണം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സഹകരണവകുപ്പ്, ഫിഷറീസ് വകുപ്പ്, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, യൂണിവേര്‍സിറ്റികള്‍, ഇന്‍ഫര്‍മേഷന്‍ വകുപ്പ് തുടങ്ങി നിരവധി സര്‍ക്കാര്‍ ഏജന്‍സികളെയും അവയുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരെയും പരിചയപ്പെടാനും അവരിലൂടെ സമൂഹ ഉന്നമനത്തിന് പ്രയോജനപ്പെടുന്ന പദ്ധതികള്‍ നടപ്പിലാക്കാനും കഴിഞ്ഞു.

കേവലം ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ വരുമാനം കൊണ്ട് ഇരുതല മുട്ടിക്കാന്‍ ശ്രമിക്കുന്ന ഞാന്‍ യാത്രയ്ക്ക് ഭീമമായ തുക ചിലവിടേണ്ടി വരുന്നത് മനസിലാക്കിയ പി.എന്‍. പണിക്കര്‍ സര്‍ അന്നത്തെ ജില്ലാ കലക്ടര്‍ പ്രഭാകരന്‍ സാറുമായി സംസാരിച്ച് ബസുകളില്‍ സൗജന്യ യാത്ര ചെയ്യാനുള്ള പാസ് സംഘടിപ്പിച്ചു തന്നു.

2002 ല്‍ കാന്‍ഫെഡ് സംസ്ഥാന തലത്തില്‍ നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ എനിക്കാണ് ഒന്നാം സമ്മാനം കിട്ടിയത്. സമ്മാനത്തുക കാഞ്ഞങ്ങാട് വച്ചുനടന്ന പ്രവര്‍ത്തക സെമിനാറിലാണ് ലഭിച്ചത്. സമ്മാനത്തുക പ്രസ്തുതവേദിയില്‍ വെച്ചുതന്നെ കാന്‍ഫെഡിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന നല്‍കി. ആ വേദിയില്‍ വെച്ച് 'കൂക്കാനത്തെ കാന്‍ഫെഡിന്റെ മെമ്പറാക്കിയിരിക്കുന്നു' എന്ന് പി.എന്‍.പണിക്കര്‍ പ്രഖ്യാപിച്ചു. അങ്ങനെ കാന്‍ഫെഡ് സംസ്ഥാന സമിതിയില്‍ ഞാന്‍ അംഗമായി. കാന്‍ഫെഡിന് ആകെയുള്ള 101 മെമ്പര്‍മാരില്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലയില്‍ നിന്ന് ഞാന്‍ മാത്രമേ ഉള്ളൂ.

കാന്‍ഫെഡ് കാസര്‍കോട് മുതല്‍ പാറശ്ശാല വരെ നടത്തിയ കാല്‍നട പ്രചരണ ജാഥ 32 ദിവസം നീണ്ടുനിന്നതായിരുന്നു. 1978 ഒക്‌ടോബര്‍ രണ്ടിന് മഞ്ചേശ്വരം വോര്‍ക്കാടിയില്‍ നിന്ന് ആരംഭിച്ച വാഹനജാഥ പര്യവസാനിച്ചത് തിരുവനന്തപുരത്താണ്. ഈ രണ്ടു ജാഥകളും സമ്പൂര്‍ണ സാക്ഷരത യഞ്ജത്തിന് കളമൊരുക്കിയിട്ടുണ്ട്. രണ്ട് ജാഥകളിലും പങ്കെടുത്ത അനുഭവം മറക്കാന്‍ പറ്റാത്തതാണ്.

കാന്‍ഫെഡിലൂടെ നടത്തിയ നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഒട്ടനവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ മറക്കാന്‍ കഴിയാത്ത ഒന്നാണ് യു.എന്‍. മുഖേന ഇന്ത്യാ ഫൗണ്ടേഷന്‍ നല്‍കിയ 'ആചാര്യവിനോഭാവെ നാഷണല്‍ വളണ്ടിയര്‍ അവാര്‍ഡ്.' ഡെല്‍ഹിയില്‍ വെച്ച് പ്രസ്തുത അവാര്‍ഡ് പ്ലാനിംഗ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കെ.സി. പന്തില്‍ നിന്ന് ഏറ്റുവാങ്ങി.

1978 ല്‍ തുടങ്ങിയ കാന്‍ഫെഡ് പ്രവര്‍ത്തനം ഇപ്പോള്‍ അമ്പതു കൊല്ലം പിന്നിട്ടു. അതിന്റെ സ്ഥാപകന്‍ പി.എന്‍.പണിക്കരും, നേതൃത്വം കൊടുത്ത ഡോ: കെ.ശിവദാസന്‍ പിള്ളയും, പ്രവര്‍ത്തനത്തിന്റെ ബുദ്ധി കേന്ദ്രമായ പി.ടി. ഭാസ്‌കരപണിക്കരും അന്തരിച്ചതിനുശേഷം പ്രവര്‍ത്തനത്തിന് അല്പം ക്ഷീണം തട്ടിയിട്ടുണ്ട്. നിറഭേദമില്ലാതെ സകലരെയും ഒന്നിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞ കേരളത്തിലെ ഏക സംഘടനയാണ് കാന്‍ഫെഡ്. കേരളത്തിലെ ഏത് ദളിത് കോളനിയില്‍ ചെന്നാലും അവിടുത്തുകാര്‍ക്ക് കാന്‍ഫെഡിനെയും പി.എന്‍. പണിക്കരെയും അറിയും.

പ്രമുഖരായ ഡോ: എന്‍.പി.പിള്ള, സുകുമാര്‍ അഴീക്കോട്, എന്‍.വി.കൃഷ്ണവാര്യര്‍ തുടങ്ങിയവരാണ് കാന്‍ഫെഡ് പ്രസ്ഥാനത്തിന് ഊര്‍ജം നല്‍കി മുന്നോട്ട് നയിച്ചത്. സംഘടനാ പാടവത്തില്‍ മികച്ചു നില്‍ക്കുന്ന പി.എന്‍.പണിക്കര്‍ക്ക് മനസ്സറിഞ്ഞ് അവര്‍ പ്രോത്സാഹനം നല്‍കി.

കാന്‍ഫെഡ് പ്രവര്‍ത്തനം അല്പം ക്ഷീണിച്ച നിലയിലായ അവസരത്തിലാണ് പി.ടി.ഭാസ്‌കര പണിക്കര്‍ അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കാന്‍ ഒരു സംഘടന രൂപികരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെയാണ് പാന്‍ടെക്ക് (PANTECH) രൂപികൃതമായത്.

കാന്‍ഫെഡ് പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന നേതാക്കന്മാരെല്ലാം മണ്‍മറഞ്ഞുപോയി. എങ്കിലും എല്ലാ ജില്ലകളിലും കാന്‍ഫെഡിന്റെ പ്രവര്‍ത്തകര്‍ ഇന്നും ജീവിച്ചിരിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ടി.എന്‍. അപ്പുക്കുട്ടന്‍ നായര്‍ (മാനടുക്കം) പി.കെ. കുമാരന്‍ നായര്‍(പെരിയ) കരിവെള്ളൂര്‍ വിജയന്‍ (കാസര്‍കോട്) അഡ്വ: മാധവന്‍ മാലങ്കാട് (കാസര്‍കോട്) കാര്‍ത്ത്യായനി .കെ.നായര്‍ (ചട്ടഞ്ചാല്‍) സി.കെ.ഭാസ്‌കരന്‍ (ഉദുമ) പാറയില്‍ അബൂബക്കര്‍ (ഉദുമ) തുടങ്ങി നിരവധി സാമൂഹ്യ പ്രതിബന്ധതയുള്ള വ്യക്തികള്‍ ഇന്നും സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്.

കക്ഷി - രാഷ്ട്രീയ-മത - സപ്പോര്‍ട്ടില്ലാതെ പ്രവര്‍ത്തിച്ചു വന്ന കാന്‍ഫെഡ് പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ ഇത്തരക്കാര്‍ ഇല്ലാതെ പോയി. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ബലമുണ്ടെങ്കില്‍ അതിശക്തമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകുമായിരുന്നു. ഏതായാലും കേരളം നേടിയ സമ്പൂര്‍ണ സാക്ഷരതയ്ക്കു പിന്നില്‍ കാന്‍ഫെഡിന്റെ കരങ്ങളുണ്ടായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും എതിരായി ശബ്ദിക്കുകയും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്തിയും കാന്‍ഫെഡ് പ്രവര്‍ത്തിച്ചു. കാന്‍ഫെഡിന്റെ മുദ്രാവാക്യം തന്നെ അതാണ് 'ജനബോധത്തെ വളര്‍ത്തീടാതെ എങ്ങനെ നാടിനെ മാറ്റാനാകും.'

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്


53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Story of my foot steps part-57, Article, Kannur, Education, Meeting, Friend, school, Study class, Kerala.