city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു


കാസര്‍കോട്: (www.kasargodvartha.com 30/09/2015) കുഡ്‌ലു ബാങ്ക് കവര്‍ച്ചയില്‍ നേരിട്ട് പങ്കാളിയായ ചൗക്കി അര്‍ജാല്‍ റോഡിലെ കീരി കരീം എന്ന അബ്ദുല്‍ കരീമിനെ (25) കേസന്വേഷിക്കുന്ന കാസര്‍കോട് സിഐ പി.കെ. സുധാകരനും സംഘവും അറസ്റ്റുചെയ്തു. കരീമില്‍നിന്നും 50 പവന്‍ സ്വര്‍ണം കണ്ടെത്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കരീമിനെ ഗോവയില്‍വെച്ച് പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. അതേസമയം മുംബൈയില്‍വെച്ച് പിടിയിലായതായി നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതി ചൗക്കി ആസാദ് നഗറിലെ മുജീബിനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ബാക്കിസ്വര്‍ണം മുജീബിന്റെ കൈയിലാണെന്നാണ് അറസ്റ്റിലായവര്‍ മൊഴിനല്‍കിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് താമസക്കാരനുമായ ദുല്‍ ദുല്‍ ഷരീഫിനെ അറസ്റ്റുചെയ്തപ്പോള്‍ 7.5 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതുകൂടാതെ ഏഴ് ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ഗോവയില്‍ വിറ്റതായി ദുല്‍ ദുല്‍ ഷരീഫ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മൊത്തം 17.5 കിലോ സ്വര്‍ണമാണ് കുഡ്‌ലു ബാങ്കില്‍നിന്നും കൊള്ളയടിക്കപ്പെട്ടതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. 

നേരത്തെ 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കവര്‍ച്ചചെയ്യപ്പെട്ടുവെന്നായിരുന്നു ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്‍കിയിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17.5 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുംമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളുവെന്ന് വ്യക്തമായിരിക്കുന്നത്. പിടിയിലായ കരീമിനെ കാസര്‍കോട്ടെത്തിച്ചാണ് അറസ്റ്റുരേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു

Related News:
തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം

കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവുംകുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Keywords: Kasaragod, Kerala, Mumbai, kudlu, Bank, Robbery, Kudlu bank Robbery, Kudlu bank.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL