city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറ്റിങ്ങളെ പോറ്റിയങ്കല്ലേ സുബര്‍ഗൊം

നോമ്പ് അനുഭവം: സയ്യിദ് ആദൂര്‍ തങ്ങള്‍

(www.kasargodvartha.com 29/06/2016) കുട്ടിക്കാലത്ത് പാമ്പിനെ കണ്ടാല്‍ ഓടി കിതച്ച് ഉമ്മയെ ചേര്‍ത്തുപ്പിടിച്ച് കരയും. അന്നേരം ഉമ്മ പഠിപ്പിച്ച വാക്കുണ്ട്. 'ആദൂര്‍ ആറ്റു തങ്ങളെ ആണെയിണ്ട്, എന്റെ കണ്ണ്ക്ക് കാണണ്ട'. പാമ്പിനെ കണ്ടാല്‍ ഇങ്ങെനെ പറഞ്ഞാല്‍ പിന്നെ അതിനെ കാണൂലെന്നാണ് വിശ്വാസം. ഇന്നും നാടുകളില്‍ പാമ്പിനെ കണ്ടാല്‍ ഇങ്ങെനെ പറയാറുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ആദൂര്‍ തങ്ങളെന്ന പേരില്‍ ഖ്യാതിനേടിയ സയ്യിദ് അബൂബക്കര്‍ ആറ്റുതങ്ങളുടെ പോരിശ വിശ്വ വ്യഖ്യാതമാണ്. കായംകുളത്തെ കുട്ടുകാരന്റെ വീട്ടില്‍ ചെന്നപ്പോള്‍ രണ്ട് മൂന്നുപേര്‍ ആറ്റുതങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നു. മൃഗങ്ങളെ വളര്‍ത്തുന്ന ഒരു മസ്താന്‍ തങ്ങളുണ്ടെന്നാണ് അവര്‍ക്കുള്ള വിവരം. ആദൂര്‍ തങ്ങളുടെ വീട്ടിലെത്തിയ ആര്‍ക്കും കാണാവുന്ന യാത്ഥാര്‍ത്ഥ്യമാണ് തങ്ങളുടെ മൃഗസ്‌നേഹം, കോഴി, തത്ത, താറാവ്, പ്രാവ്, ആട് കുതിര, പാമ്പ്, ഉടുമ്പ്, പശു, കുരങ്ങ്, മുയല്‍, ലൗബേര്‍ഡ്‌സ് തുടങ്ങിയ മറ്റ് പലമൃഗങ്ങളും പക്ഷികളും വീട്ടുമുറ്റത്തെ നിത്യകാഴ്ചയാണ്. റമദാന്‍ കോളത്തിനുള്ള സംസാരത്തിനിടയില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിന്റെ രഹസ്യം അന്വേഷിച്ചപ്പോഴാണ് തങ്ങള്‍ വികാരഭരിതനായത്.

'ബായ്ബരാത്ത മൃഗജാതീനെ പോറ്റിയങ്കല്ലേ സുബര്‍ഗം കിട്ടുവത്ത്രെ, ഞമ്മൊന്താക്കീറ്റ് കൊണൊയെന്ത്‌ള്ളെ, റബ്ബ് ഖബൂലാക്കോന്ന് ഞമ്മക്കറിയാലാലോ, ഓര്‍ക്ക് ത്ന്നാന്‍ കൊട്‌ത്തെങ്ക്‌ലല്ലേ അല്ലാനോട് ചെല്ലുവത്ത്‌റെ'. മൃഗങ്ങളോടുള്ള തങ്ങളുടെ സ്‌നേഹത്തിന്റെ രഹസ്യമിതാണ് .രാപ്പകലില്ലാതെ അവക്കാവശ്യമായ തീറ്റ നല്‍കി തങ്ങള്‍ അവയെ സന്തോഷിപ്പിക്കുകയാണ്. സ്‌നേഹത്തിന്റെ ശൈലിയില്‍ തങ്ങള്‍ മൃഗങ്ങളോട് സംസാരിക്കുന്നത് കാണുമ്പോള്‍ ആരെയും അത്ഭുതപ്പെടുത്തും.

ആദൂരിലെ തയത്ത വളപ്പിലെ തറവാട് വീട്ടിലാണ് ആറ്റുതങ്ങളുടെ താമസം. സയ്യിദ് ഹുസൈന്‍ സഖാഫ് കുഞ്ഞിക്കോയ തങ്ങളുടെ മകനായി ജനിച്ച ആറ്റുതങ്ങള്‍ക്ക് പ്രായം എഴുപ്പത്തിയഞ്ച് പിന്നിട്ടു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തയത്ത വളപ്പിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും ആയിരങ്ങള്‍ക്ക് സാന്ത്വനമേവുകയാണ് തങ്ങള്‍. ജാഡകളോ സുഖാഡംഭരമോ തങ്ങളുടെ ജീവിതത്തില്‍ ദര്‍ശിക്കാനാവില്ല. താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളോടും ജാവക്കല്‍ കലന്തര്‍ ഷാ തങ്ങളോടും അവര്‍ണനീയ സ്‌നേഹമായിരുന്നു തങ്ങള്‍ക്ക്. അവരുമായുള്ള സുദൃഢമായ ബന്ധം അവരുടെ മരണം വരെ തങ്ങള്‍ നിലനിര്‍ത്തി.

ആദൂര്‍ പാലത്തിനടുത്ത കൊച്ചു കെട്ടിടത്തില്‍ വിശ്രമിക്കുകയായിരുന്ന തങ്ങളോട് കാര്യങ്ങള്‍ എങ്ങെനെ അവതരിപ്പിക്കണമെന്നറിയാതെ പ്രയാസപ്പെട്ടെങ്കിലും എല്ലാം നാഥനെ തവക്കുലാക്കി പതുക്കെ ആറ്റു തങ്ങളുടെ അരികില്‍ ചെന്ന് സലാം പറഞ്ഞു. ഇടയ്ക്കിടെ പോയി തങ്ങളുടെ കൈ പിടിച്ച് ആത്മശാന്തി കരഗതമാക്കാന്‍ പ്രാര്‍ത്ഥിച്ച് വരാറുണ്ടെങ്കിലും ഭയചിത്തനായി വിഷയമവതരിപ്പിക്കാനേ സാധിച്ചുള്ളൂ. കാര്യം പറഞ്ഞു തീര്‍ന്നപ്പോള്‍ 'ഒക്കൂ നിങ്ങക്കെന്തായിക്കോള്‍ളീ 'എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും വിഷയത്തിന്റെ ആവശ്യക്കഥയെ കുറിച്ച് പ്രതിബാധിച്ചപ്പോള്‍ തങ്ങളുടെ തിരുനാവില്‍ നിന്നും ഓരോന്നായി പറഞ്ഞു തുടങ്ങി...

നരിപ്പുറത്തും കുതിരപ്പുറത്തും യാത്രചെയ്തിരുന്നയാളാണ് ആറ്റു തങ്ങളുടെ വല്യുപ്പ ഹുസൈന്‍ സഖാഫ് കുഞ്ഞിക്കോയ തങ്ങളെന്നാണ് പറയപ്പെടുന്നത്. നിരവധി അത്ഭുത സിദ്ധി കാണിച്ചിരുന്ന വല്യുപ്പമാരുടെ കഥ പറയുമ്പോള്‍ തങ്ങളുടെ വദനം പ്രശോഭിതമാവുന്നു. നരികള്‍ക്ക് തിന്നാനായി ഒരു ബക്കറ്റ് ചോറും കല്‍ത്തപ്പവും ചായയുമാണ് കൊടുത്തിരുന്നത്. വീട്ടിലുണ്ടായിരുന്ന കോഴികളെ കടിച്ചു തിന്നിരുന്നെങ്കിലും സന്ദര്‍ശകരായെത്തുന്നവര്‍ക്ക് ഒരു ഉപദ്രവും ഉണ്ടായിരുന്നില്ല.

റമദാനിന്റെ പിറവിയറിയാന്‍ എല്ലാവരും കാത്തിരിക്കും. ശഅബാനില്‍ തന്നെ വീട്ടുകാര്‍ റമദാനിനെ പ്രതീക്ഷിച്ച് നില്‍ക്കും. പട്ടിണിയുടെയും ദാരിദ്രത്തിന്റെയും കാലമായിരുന്നു അത്. മൂന്ന് നേരം തിന്നാന്‍ കിട്ടിയിരുന്ന വീടുകള്‍ അപൂര്‍വമാണ്. നോമ്പിന് രണ്ട് നേരം മാത്രമാണ് തിന്നാനുണ്ടായിരുന്നെങ്കിലും അതും കഷ്ടിച്ചാണ് കിട്ടിയിരുന്നതെന്നാണ് തങ്ങള്‍ പറയുന്നത്. പള്ളിയില്‍ നിന്ന് ബാങ്ക് കേള്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ബാങ്കിന്റെ നേരം അറിയാന്‍ സമയം ഒപ്പിച്ച് വെക്കും. അതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് മുറിക്കും. നോമ്പ് തുറക്ക് പച്ചവെള്ളമാണ് ഉണ്ടായിരുന്നത്. സുലഭമായി കിട്ടിയിരുന്നത് പച്ചവെള്ളം മാത്രം. പട്ടിണി നോമ്പായിരുന്നു കൂടുതലും. നോമ്പ് തുറ കഴിഞ്ഞാല്‍ കഞ്ഞിയുണ്ടാകും. യഥേഷ്ടം കുടിക്കാന്‍ കിട്ടും. പള്ളിയിലും ആ കഞ്ഞിയായിരുന്നു നോമ്പ് തുറക്കുണ്ടായിരുന്നത്. കോരിക്കുടിക്കുന്ന കഞ്ഞിയെന്നാണ് അതിന്റെ പേര്. എല്ലാവര്‍ക്കും കോരിക്കുടിക്കുന്ന കഞ്ഞിയോട് പെരുത്തിഷ്ടമാണ്.

തങ്ങളുടെ ഓര്‍മവെക്കുമ്പോള്‍ തയത്തവളപ്പിലെ വീട്ടില്‍ നോമ്പ് തുറക്കായി പത്തിലേറെ പേര്‍ ഉണ്ടാകും. സന്ദര്‍ശകരും കുടുംബക്കാരുമായി ഒരു പാട് പേരുണ്ടാകും. നല്ല സല്‍ക്കാരവും ഉണ്ടാകും. കോഴിക്കറിയും മീന്‍കറിയും വീട്ടിലെ ഭക്ഷണത്തിന് കൂട്ടുണ്ടാകും. നോമ്പ് തുറ കഴിഞ്ഞ് നല്ലോണം തിന്ന് എല്ലാവരും പള്ളിയില്‍ പോകും. വീട്ടിലാണെങ്കില്‍ എല്ലാവര്‍ക്കും താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. ചിലര്‍ വീട്ടുതിണ്ണയില്‍ കിടന്നുറങ്ങും.

തറാവീഹ് കഴിഞ്ഞാല്‍ പള്ളിയില്‍ വയള് കേള്‍ക്കാനിരിക്കും. ളുഹ്‌റിനാണ് കൂടുതലും വയളുണ്ടാവുക. നോമ്പിനുള്ള നിയ്യത്ത് ഉമ്മാമയാണ് ചൊല്ലിത്തരാറ്. മറ്റ് കാര്യങ്ങളെല്ലാം ഉമ്മാമയാണ് ചൊല്ലിത്തരാറ്. വിപുലമായ നോമ്പ്തുറ ഉണ്ടായിരുന്നില്ല. ഇല്ലായ്മയാണ് പ്രധാന കാരണം. വേനല്‍ കാലത്തെ പെരും ചൂടിലും ജനങ്ങള്‍ ഭക്തിയോടെയും പ്രതിഫലാഗ്രഹത്തോടെയും വ്രതമനുഷ്ഠിച്ചിരുന്നുവെന്നാണ് ആറ്റുതങ്ങള്‍ പറയുന്നത്. റമദാന്‍ 27 ആയാല്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടക്കും. കുടുംബത്തില്‍ നിന്ന് മരണപ്പെട്ടു പോയവരുടെ ഖബറിന്‍ പുറത്ത് പോയി യാസീനോതി ദുആ ചെയ്യും. ആദൂര്‍ മഖ്ബറയില്‍ നല്ല തിരക്കായിരിക്കും. റമദാന്‍ മുഴുവനും ആരാധന കൊണ്ട് സമ്പുഷ്ടമാക്കിയാലേ വിജയം കൈവരിക്കാന്‍ സാധിക്കുള്ളൂവെന്നാണ് ആദൂര്‍ തങ്ങള്‍ക്ക് പറയാനുള്ളത്.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച


അറ്റിങ്ങളെ പോറ്റിയങ്കല്ലേ സുബര്‍ഗൊം

Related Articles:
പത്തിരിയെന്ന വി ഐ പി ഫുഡ്


പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

മടവൂരിനൊപ്പം ഒരു നോമ്പ് തുറ

മാസം കണ്ടൂ...മാസം കണ്ടൂ

കുമ്പോല്‍ തറവാട്ടിലെ നോമ്പ് കാലം
Keywords : Article, Ramadan, Sayyid Aloor Thangal, NKM Belinja.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia