city-gold-ad-for-blogger

വിജയാ ബാങ്ക് കവര്‍ച്ച: പ്രതികള്‍ തെളിവെടുപ്പിനെത്തിയത് ഒരു കൂസലുമില്ലാതെ; പുഴയിലും തെളിവെടുപ്പിന് കൊണ്ടുവരും

ചെറുവത്തൂര്‍: (www.kasargodvartha.com 14/10/2015) വിജയബാങ്ക് ചെറുവത്തൂര്‍ ശാഖയുടെ തറതുരന്ന് കവര്‍ച്ച നടത്തിയ പ്രതികളെ ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നു. ഉച്ചയ്ക്ക് ശേഷം റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ സ്ഥിചെയ്യുന്ന ബാങ്കിലേക്ക് പ്രതികളുമായി നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം എത്തിയപ്പോള്‍ വന്‍ ജനാവലിയായിരുന്നു സ്ഥലത്ത് തടിച്ച് കൂടിയത്. യാതൊരു കൂസലുമില്ലാതെയാണ് പ്രതികള്‍ പോലീസിനോട് എല്ലാ വിവരങ്ങളും വിവരിച്ചുകൊടുത്തത്.

രണ്ടു വാഹനങ്ങളിലായാണ് പോലിസ് അകമ്പടിയോടെ നാലു പ്രതികളെയും സൈറ്റില്‍ എത്തിച്ചത്. പ്രധാന പ്രതിയായ അബ്ദുല്‍ ലത്വീഫ്, കൂട്ടു പ്രതികളായ മുബഷീര്‍, സുലൈമാന്‍, രാജേഷ്  മുരളിധരന്‍ എന്നിവരെ നേരെ ബാങ്കിന്റെ താഴത്തെ ഒഴിഞ്ഞ മുറിയിലേക്കാണ് ആദ്യം പോലീസ് കൊണ്ട് പോയത്. സ്‌ട്രോങ്ങ് റൂമിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന രീതിയും മുകളിലേക്ക് കയറിയതും മുരളിയും ലത്വീഫും വിവരിച്ചുകൊടുത്തു.

ഇടുക്കി സ്വദേശി രാജേഷ് മുരളിയായിരുന്നു തറ തുരപ്പന്‍ ജോലി നിര്‍വ്വഹിച്ചത്. ലത്വീഫായിരുന്നു തുരന്ന ദ്വാരത്തില്‍ക്കൂടി മുകളിലേക്ക് കയറിയത്. പിന്നീട് ബാങ്കിന്റെ സ്‌ട്രോങ്ങ് മുറിക്കകത്തേക്ക് കൊണ്ടുപോയി. അകത്തേക്ക് കയറിയതും സെയ്ഫ് തുറന്നതും സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ രീതികളെല്ലാം ലത്തീഫ് അന്വേഷണ ചുമതലയുള്ള നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രനോട് വിവരിച്ചു. താഴത്തെ ഷട്ടര്‍ ഇട്ടശേഷം അബ്ദുല്‍ ലത്വീഫ് മാത്രമാണ് സ്‌ട്രോങ്ങ് റൂമിലേക്ക് കയറിയത്.

രണ്ടു ദിവസങ്ങളിലായി മൂന്നു തവണ സ്‌ട്രോങ്ങ് റൂമിലേക്ക് പ്രവേശിച്ചു. ആദ്യത്തെ സെയ്ഫ് കുത്തിത്തുറന്നപ്പോള്‍ അതിനകത്ത് നിന്ന് താക്കോല്‍ കൂട്ടം കിട്ടി. ഇത് രണ്ടാമത്തെ സേഫ് തുറക്കാന്‍ എളുപ്പമായി. ആദ്യ തവണ കയറിയപ്പോള്‍ അലാറം മുഴങ്ങി. തുടര്‍ന്ന് സ്ഥലത്ത് നിന്ന് പെട്ടെന്ന് തിരിച്ചു പോയി. വീണ്ടു വന്ന് അലാറത്തിന്റെ കണക്ഷന്‍ വേര്‍പെടുത്തിയശേഷമാണ് ശരിക്കുമുള്ള ഓപ്പറേഷന്‍ നടത്തിയതെന്നും ലത്തീഫ് പറഞ്ഞു.

അര മണിക്കൂറിലധികം സമയം ഇവിടെ തെളിവെടുപ്പ് നടത്തിയെങ്കിലും പൂര്‍ണ്ണമായിട്ടില്ലെന്ന് സി ഐ പറഞ്ഞു. അടുത്ത ദിവസം തന്നെ കാര്യങ്കോട് പുഴയിലും തെളിവെടുപ്പ് നടക്കും. ബാങ്കിന്റെ തറ തുരക്കാനുള്ള ഉപകരണങ്ങളും മറ്റും ഈ പുഴയില്‍ വലിച്ചെറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും തെളിവെടുപ്പിന് കൊണ്ടുവരിക. ബാങ്കിന്റെ തറ തുരന്ന് 20 കിലോയോളം സ്വര്‍ണാഭരണങ്ങളും 2.95 ലക്ഷം രൂപയുമാണ് കവര്‍ച്ച ചെയ്തത്. ബാങ്കിന്റെ സുരക്ഷ വീഴ്ചയാണ് കവര്‍ച്ചക്കാര്‍ക്ക് സൗകര്യമായതെന്ന് പോലീസിന്റെ നിരീക്ഷണം ഉറപ്പിക്കുന്നതാണ് പ്രതികളുടെ മൊഴികള്‍.
വിജയാ ബാങ്ക് കവര്‍ച്ച: പ്രതികള്‍ തെളിവെടുപ്പിനെത്തിയത് ഒരു കൂസലുമില്ലാതെ; പുഴയിലും തെളിവെടുപ്പിന് കൊണ്ടുവരും

Related News:
വിജയ ബാങ്ക് കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍

വിജയ ബാങ്ക് കൊള്ള: രണ്ടുപ്രതികള്‍ കൂടി റിമാന്‍ഡില്‍; ഇനി പിടികിട്ടാനുള്ളത് ഒരുപ്രതി
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാസര്‍കോട് പോലീസാണ് താരം

വിജയ ബാങ്ക് കവര്‍ച്ച: ജില്ലാ പോലീസിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം

വിജയ ബാങ്ക് ജീവനക്കാരെ അന്വേഷണ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് പോലീസ്


കുഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസില്‍ പ്രതികളെ പോലീസ് പിടികൂടിയത് പത്തുദിവസത്തിനകം; ചെറുവത്തൂര്‍ ബാങ്ക് കേസില്‍ ഒരാഴ്ച

വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍


വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്

വിജയ ബാങ്കില്‍ നിന്നും അലാം മുഴങ്ങിയപ്പോള്‍ 3 തവണ കവര്‍ച്ചക്കാര്‍ പുറത്തേക്കോടി

വിജയ ബാങ്ക് കൊള്ള: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു, 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, 3 പേര്‍ ഒളിവില്‍

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു


Keywords: Kasaragod, Kerala, Bank, Robbery, Accuse, Police, Investigation, Kanhangad, Vijaya Bank Robbery, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia