city-gold-ad-for-blogger
Aster MIMS 10/10/2023

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍: (www.kasargodvartha.com 01/10/2015) വിജയാ ബാങ്ക് കവര്‍ച്ചാ സംഘത്തില്‍പ്പെട്ട ഒരാള്‍ കോഴിക്കോട് കൊടുവള്ളിയിലെ ബിസിനസ് ഗ്രൂപ്പ് കാരനായ പ്രമുഖന് സ്വര്‍ണം വില്‍ക്കുന്നതിനായി ബന്ധപ്പെട്ടതായി വിവരം പുറത്തുവന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ബിസിനസുകാരനെ ഫോണില്‍ ബന്ധപ്പെട്ടതെന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്.

ധനകാര്യ സ്ഥാപനവും ആതുര ശുശ്രൂഷാ കേന്ദ്രവും നടത്തി വരുന്ന വന്‍കിട ബിസിനസുകാരനുമായാണ് പ്രതികളിലൊരാളെന്നു സംശയിക്കുന്ന യുവാവ് ബന്ധപ്പെട്ടതെന്നാണ് വിവരം. കൊള്ളയടിച്ച സ്വര്‍ണാഭരണങ്ങളില്‍ കുറച്ച് വില്‍പന നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. 4.95 കോടിയുടെ സ്വര്‍ണമാണ് വിജയാ ബാങ്കിന്റെ ലോക്കറുകള്‍ തകര്‍ത്ത് കൊള്ളയടിച്ചത്.

പ്രതികളില്‍ ഒരാള്‍ ബാങ്കിന്റെ താഴത്തെ നിലയിലുള്ള മുറിയില്‍നിന്നും ഒരു ചാക്കില്‍ സ്വര്‍ണം കൊണ്ടുപോകുന്നത് ബാങ്കിന് എതിര്‍വശത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വി ക്യാമറയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ചയുടെ സൂത്രധാരനായ ഇസ്മാഈലാണ് ചാക്കിലാക്കിയ സ്വര്‍ണം കൊണ്ടുപോയതെന്നാണ് വിവരം. സി സി ടി വിയുടെ സ്‌റ്റോറേജ് ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കവര്‍ച്ചാ സ്വര്‍ണം കടത്തികൊണ്ടുപോകുന്നത് വ്യക്തമായത്.

അതേസമയം വിജയാ ബാങ്കില്‍ കവര്‍ച്ചനടക്കുന്നതിന് രണ്ട് ദിവസം മുമ്പ് അപരിചിതനായ ഒരു യുവാവ് ഇതേ ബാങ്കില്‍ എത്തിയിരുന്നതായി ബാങ്കിന്റെ സി സി ടി വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ പെരുമാറ്റത്തില്‍ ചില സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. ബാങ്കിനകത്തെ സാഹചര്യങ്ങള്‍ പഠിക്കാനെത്തിയ കവര്‍ച്ചാ സംഘത്തില്‍പെട്ട യുവാവാണോ ഇയാളെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

Related News:
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു


Keywords: Kanhangad, Kasaragod, Kerala, Cheruvathur, Bank, Robbery, Police, Investigation,Visit, Vijaya Bank, Cheruvathur Bank:Robbers attempted to sell gold in Koduvally?

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL