city-gold-ad-for-blogger

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍: (www.kasargodvartha.com 30/09/2015) ചെറുവത്തൂര്‍ വിജയ ബാങ്കില്‍നിന്നും 4.95 കോടിയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിഷ് ചന്ദ്രനായിക്കിന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി ഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. അതേസമയം കവര്‍ച്ചചെയ്ത സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു.

അന്യസംസ്ഥാന ജോലിക്കാരാണ് കവര്‍ച്ചയില്‍ പങ്കാളികളായതെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിലെ ഒരുവിഭാഗം ബംഗാളിലേക്ക് പോയിട്ടുണ്ട്. ബംഗാള്‍, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മഞ്ചേശ്വരം സ്വദേശിയാണെന്ന് പറയുന്ന ഇസ്മായിലിനെ കെട്ടിട ഉടമയായ അപ്പുനായര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്ത തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ യൂസഫില്‍നിന്നും കവര്‍ച്ചക്കാരെകുറിച്ച് വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്മാഇലിനെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമമാണ് പോലീസ് നടത്തിവരുന്നത്. 

വിജയ ബാങ്കിന് തൊട്ട് എതിര്‍വശത്തുള്ള ചെറുവത്തൂര്‍ ഫാമേഴ്‌സ് ബാങ്കിന്റെ പുറത്തുള്ള സി സി ടി വി ക്യാമറയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെകുറിച്ചുള്ള അന്വേഷണം നടത്തിവരുന്നത്. കവര്‍ച്ചനടന്നതായി കരുതുന്ന ശനിയാഴ്ച രാവിലെ 11 മണിക്ക് ബാങ്കിന്റെ സീലിംഗ് തുരന്ന കടമുറിക്കുള്ളില്‍നിന്നും പോലീസ് പുറത്തുവിട്ട രേഖാചിത്രത്തിലുള്ളയാളും മറ്റൊരാളും റോഡിലേക്ക് ഇറങ്ങിവരുന്നതും സ്‌കൂട്ടറിന് സമീപം നിന്ന് സംസാരിക്കുന്നതും മറ്റുമുള്ള ദൃശ്യങ്ങളുണ്ട്. സൂത്രധാരന്‍ ഒരു കവര്‍ സ്‌കൂട്ടറിന്റെ സീറ്റ് തുറന്ന് അതില്‍വെക്കുന്നതും സ്‌കൂട്ടര്‍ ചെറുവത്തൂര്‍ റെയില്‍വേ മേല്‍പാലം ഭാഗത്തേക്ക് ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. 

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി


Related News:
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords: Kanhangad, Kasaragod, Kerala, Cheruvathur, Bank, Robbery, Police, Investigation,Visit, Vijaya Bank, Airline Travels

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia