city-gold-ad-for-blogger

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

ചെറുവത്തൂര്‍: (www.kasargodvartha.com 28.09.2015) ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്നും കോടികളുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച സംഘം രക്ഷപ്പെട്ട വഴികളിലൂടെ പോലീസ് നായ മണം പിടിച്ച് ഓടി. കണ്ണൂരില്‍ നിന്നെത്തിച്ച പോലീസ് ഡോഗാണ് ബാങ്കില്‍ നിന്നും മണം പിടിച്ച് ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിയത്.

ബാങ്കില്‍ നിന്നും തൊഴിലാളികള്‍ താമസിച്ചുവന്നിരുന്ന മുറിയില്‍ നിന്നും മണം പിടിച്ച് പോലീസ് നായ ആദ്യം ബാങ്കിന് പിറകുവശത്തേക്കോടുകയും 100 മീറ്റര്‍ അകലെയുള്ള ഒരു വീട്ടുപറമ്പില്‍ ചുറ്റിക്കറങ്ങി പിന്നീട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനടുത്തേക്ക് ഓടുകയുമായിരുന്നു.

ഇവിടെയുള്ള സ്‌കൂള്‍ ഗ്രൗണ്ടിനടുത്ത് കുറ്റിക്കാട്ടില്‍ അല്‍പസമയം കറങ്ങിയ പോലീസ് നായ ഒരു പ്ലാസ്റ്റിക് കവര്‍ കടിച്ച് പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. സ്വര്‍ണം കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചതാണ് ഈ പ്ലാസ്റ്റിക്ക് കവറെന്നാണ് സൂചന.
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

keywords:  Cheruvathur, kasaragod, Kerala, Bank, Robber's visuals captured in CCTV?, Cheruvathur robbery: bank was insecure: police chief, Dog squad inspection held.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia