city-gold-ad-for-blogger
Aster MIMS 10/10/2023

വിജയ ബാങ്കില്‍ നിന്നും അലാം മുഴങ്ങിയപ്പോള്‍ 3 തവണ കവര്‍ച്ചക്കാര്‍ പുറത്തേക്കോടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 04/10/2015) വിജയ ബാങ്കില്‍ നിന്നും കോടികളുടെ സ്വര്‍ണവും പണവും കൊള്ളയടിച്ച മോഷ്ടാക്കള്‍ അലാം മുഴങ്ങിയപ്പോള്‍ മൂന്നു തവണ പുറത്തേക്കോടിയതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ മോഷ്ടാക്കള്‍ വെളിപ്പെടുത്തി. ശനിയാഴ്ച രാവിലെ അലാം മുഴങ്ങിയപ്പോള്‍ മോഷ്ടാക്കള്‍ പേടിച്ച് പുറത്തേക്കോടി. ആരും ശ്രദ്ധിച്ചില്ലെന്ന് കണ്ട് വീണ്ടും സീലിംഗ് തുരന്ന ഭാഗത്തും കൂടി സ്‌ട്രോങ്ങ് റൂമിന് അകത്തെത്തിയിരുന്നു.

ഇവിടെ വെച്ചാണ് ഇവര്‍ ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയത്. അപ്പോഴും അലാം മുഴങ്ങിയിരുന്നു. വീണ്ടും പേടിച്ച് ഇവര്‍ താഴേക്ക് ഇറങ്ങിപ്പോയി. പിന്നീട് അല്‍പം കഴിഞ്ഞ് മടങ്ങിയെത്തിയാണ് ഇവര്‍ ലോക്കര്‍ താക്കോലിട്ട് തുറന്ന് കോടികളുടെ സ്വര്‍ണവും പണവും കൈക്കലാക്കി സ്ഥലം വിട്ടത്. ഈ സമയത്തും അലാം മുഴങ്ങിയിരുന്നു.

വിജയ ബാങ്കിന് തൊട്ടുമുന്നിലുള്ള ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് ബാങ്കിന്റെ ഹാളില്‍ കവര്‍ച്ച നടന്ന ദിവസം ഒരു വിവാഹനിശ്ചയം നടന്നിരുന്നു. ഈ വിവാഹനിശ്ചയത്തിന് നിരവധി കാറുകളില്‍ ആളുകളെത്തിയിരുന്നു. കാര്‍ റിവേഴ്‌സ് എടുക്കുമ്പോഴും മറ്റും സൈറണ്‍ മുഴങ്ങിയതിനാല്‍ ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാര്‍ക്ക് വിജയബാങ്കില്‍ നിന്നാണ് സൈറണ്‍ മുഴങ്ങിയിരുന്നതെന്ന് വ്യക്തമായിരുന്നില്ല. ഇത് കവര്‍ച്ചക്കാര്‍ക്ക് അനുഗ്രഹമായി.

വിജയബാങ്കിന്റെ ലോക്കറിന്റെ രണ്ടാമത്തെ താക്കോല്‍ മോഷ്ടാക്കള്‍ക്ക് ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതികളുടെ അറസ്റ്റ് വിവരം പ്രഖ്യാപിച്ച ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് പറഞ്ഞു.
വിജയ ബാങ്കില്‍ നിന്നും അലാം മുഴങ്ങിയപ്പോള്‍ 3 തവണ കവര്‍ച്ചക്കാര്‍ പുറത്തേക്കോടി


Related News:
വിജയ ബാങ്ക് കൊള്ള: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു, 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, 3 പേര്‍ ഒളിവില്‍

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു


Keywords:  Kasaragod, Kerala, Kanhangad, Robbery, Vijaya bank robbery: security alarm triggered 3 times.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL