city-gold-ad-for-blogger
Aster MIMS 10/10/2023

കുഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസില്‍ പ്രതികളെ പോലീസ് പിടികൂടിയത് പത്തുദിവസത്തിനകം; ചെറുവത്തൂര്‍ ബാങ്ക് കേസില്‍ ഒരാഴ്ച

കാസര്‍കോട്: (www.kasargodvartha.com 05/10/2015) കുഡ്‌ലു സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ സൂത്രധാരന്‍ അടക്കമുള്ള അഞ്ചുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് കവര്‍ച്ച നടന്ന് പത്തുദിവസത്തിനകം. അതേ സമയം ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയടിച്ച് 20 കിലോ സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികളെ ഒരാഴ്ച കൊണ്ടുതന്നെ കുടുക്കാന്‍ പോലീസിന് കഴിഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഒരുമാസത്തിനകം നടന്ന ഈ രണ്ടു വന്‍ ബാങ്ക് കൊള്ളക്കേസുകളിലും പ്രതികളെ പിടികൂടാന്‍ ജില്ലാ പോലീസിന് സാധിച്ചത് കേരള പോലീസിന് തന്നെ അഭിമാനമായി മാറി.

കുഡ്‌ലു ബാങ്ക് കവര്‍ച്ചയുടെയും വിജയ ബാങ്ക് കൊള്ളയുടെയും അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസാണ്. കാസര്‍കോട് ഡി വൈ എസ് പിയായിരുന്ന ടി പി രഞ്ജിത്ത്, സി ഐ പി കെ സുധാകരന്‍, തീരദേശ പോലീസ് സി ഐ സി കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇതുവരെ കുഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസില്‍ അന്വേഷണം നടത്തിയത്. ടി പി രഞ്ജിത്തിനെ സ്ഥലം മാറ്റിയതോടെ ഇപ്പോള്‍ ഈ കേസിന്റെ പൂര്‍ണമായ അന്വേഷണചുമതല സി ഐ പി കെ സുധാകരനാണ്.

ഇതുപോലെ തന്നെ മികച്ച പോലീസ് ടീമാണ്  ചെറുവത്തൂര്‍ വിജയാബാങ്ക് കവര്‍ച്ചാക്കേസിലും അന്വേഷണം നടത്തുന്നത്. ജില്ലാപോലീസ് മേധാവിയുടെ മേല്‍ നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായിക്, നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍, കാസര്‍കോട് തീരദേശ പോലീസ് സി ഐ സി കെ സുനില്‍കുമാര്‍ എന്നിവരാണ് വിജയബാങ്ക് കവര്‍ച്ചാക്കേസില്‍ അന്വേഷണം നടത്തുന്നത്. ഇവര്‍ അടക്കം പതിനൊന്നംഗ സ്‌ക്വാഡാണ് സൂത്രധാരന്‍ അടക്കമുള്ള പ്രതികളെ കെണിയില്‍ വീഴ്ത്തിയത്.

കണ്ണൂര്‍ എസ് പിയുടെ സ്‌ക്വാഡിലെ അംഗങ്ങളും കാസര്‍കോട് എസ് പിയുടെ ഷാഡോ പോലീസും അന്വേഷണസംഘത്തെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസുപോലെതന്നെ വളരെ പെട്ടെന്ന് ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസും തെളിയിക്കാനായത് പോലീസ് സേനയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.
കുഡ്‌ലു ബാങ്ക് കവര്‍ച്ചാക്കേസില്‍ പ്രതികളെ പോലീസ് പിടികൂടിയത് പത്തുദിവസത്തിനകം; ചെറുവത്തൂര്‍ ബാങ്ക് കേസില്‍ ഒരാഴ്ച

Keywords: Kasaragod, Police, Cheruvathur, Kudlu, Bank, Robbery, Kudlu and Cheruvathur bank robbery accused trapped within weeks

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL