city-gold-ad-for-blogger
Aster MIMS 10/10/2023

വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 05/10/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ ഞായറാഴ്ച അറസ്റ്റിലായ നാല് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കര്‍ണാടക കുശാല്‍ നഗര്‍ ബൈത്തനഹള്ളിയിലെ എസ് സുലൈമാന്‍ (43), കാസര്‍കോട് സന്തോഷ് നഗറില്‍ താമസിക്കുന്ന ബളാല്‍ കല്ലഞ്ചിറ സ്വദേശി അബ്ദുല്‍ ലത്വീഫ് (35), ബല്ലയിലെ മുബഷിര്‍ (21), ബേര്‍ക്കയിലെ അ്ബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയശേഷം നാല് പ്രതികളേയും വൈകുന്നേരത്തോടെ പോലീസ് മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ഹാജരാക്കുകയായിരുന്നു. കണ്ടെടുത്ത കവര്‍ച്ചാ സ്വര്‍ണവും മറ്റു മുതലുകളും മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അതിനിടെ വിജയ ബാങ്ക് കവര്‍ച്ചാ കേസിലെ ഒരു പ്രതിയെകൂടി അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍ അറസ്റ്റുചെയ്തു. ഇടുക്കി സ്വദേശിയായ രാജേഷ് മുരളിയേയാണ് (40) തിങ്കളാഴ്ച രാവിലെ അറസ്റ്റുചെയ്തത്. രാജേഷിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. അബ്ദുല്‍ ലത്തീഫാണ് ബാങ്ക് കവര്‍ച്ചയുടെ സൂത്രധാരനെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

2011ല്‍ കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറി കൊളളയടിച്ച സംഭവത്തിന്റെ സൂത്രധാരനും ലത്തീഫായിരുന്നു. രാജധാനി ജ്വല്ലറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ കടമുറിയുടെ ചുമര് തുരന്നാണ് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചിരുന്നത്. ഇതിന് സമാനമായ രീതിയിലാണ് ചെറുവത്തൂര്‍ വിജയാ ബാങ്കിലും കവര്‍ച്ചനടന്നത്. കൊള്ളയടിക്കപ്പെട്ട 20 കിലോ സ്വര്‍ണം ബേര്‍ക്കയിലെ ഒരു പൊട്ടക്കിണറ്റില്‍നിന്നും ചേരൂര്‍കടവത്തെ ഒരു വീട്ടില്‍നിന്നുമായി പോലീസ് കണ്ടെടുത്തിരുന്നു. രാജേഷ് മുരളികൂടി അറസ്റ്റിലായതോടെ ഇനി ഈ കേസില്‍ രണ്ട് പേരെ മാത്രമാണ് പിടികിട്ടാനുള്ളത്. ഇവരെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍

Related News:
വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്

വിജയ ബാങ്കില്‍ നിന്നും അലാം മുഴങ്ങിയപ്പോള്‍ 3 തവണ കവര്‍ച്ചക്കാര്‍ പുറത്തേക്കോടി

വിജയ ബാങ്ക് കൊള്ള: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു, 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, 3 പേര്‍ ഒളിവില്‍

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു


Keywords: Kasaragod, Kerala, Kanhangad, Robbery, Arrest, Vijaya bank robbery: 4 remanded

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL