city-gold-ad-for-blogger
Aster MIMS 10/10/2023

വിജയ ബാങ്ക് കവര്‍ച്ച: ജില്ലാ പോലീസിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം

കാസര്‍കോട്: (www.kasargodvartha.com 05/10/2015) ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ചാ കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയ ജില്ലാ പോലീസിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസനെ ഫോണില്‍ വിളിച്ചാണ് അന്വേഷണ സംഘത്തിനും എസ്പിക്കും ആഭ്യന്തര മന്ത്രി അഭിനന്ദനം അറിയിച്ചത്.

വിജയ ബാങ്ക് കവര്‍ച്ചയില്‍ തുടക്കത്തില്‍ പ്രതികളെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുകയും, മുഴുവന്‍ സ്വര്‍ണം കണ്ടെടുക്കുകയും ചെയ്ത കാസര്‍കോട് പോലീസിന് വിവിധ കോണുകളില്‍ നിന്നും പ്രശംസ ലഭിച്ചുവരുന്നുണ്ട്. നേരത്തെ കുഡ്‌ലു ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ 10 ദിവസത്തിനകം പിടികൂടിയ പോലീസ് സംഘത്തിന് അഭിവാദ്യമര്‍പിച്ച് ഫഌക്‌സ് ബോര്‍ഡുയര്‍ന്നിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി ടി.പി രഞ്ജിത്ത്, കാസര്‍കോട് സി.ഐ പി.കെ സുധാകരന്‍ എന്നിവര്‍ക്കും, അന്വേഷണ സംഘത്തിനും അഭിനന്ദനം അറിയിച്ചായിരുന്നു എരിയാലില്‍ ഉള്‍പെടെ ഫഌക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.

കുഡ്‌ലു ബാങ്ക് കൊള്ളയുടെ ഞെട്ടല്‍ മാറും മുമ്പ് നടന്ന ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ചയില്‍ ഒരാഴ്ചയോടെയാണ് ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്, നീലേശ്വരം സി.ഐ കെ.ഇ പ്രേമചന്ദ്രന്‍, കോസ്റ്റല്‍ സി.ഐ സി.കെ സുനില്‍ കുമാര്‍, ചന്തേര എസ്.ഐ എം. രാജേഷ് എന്നിവരുടെ പ്രത്യേക സംഘം പ്രതികളെ പിടികൂടിയത്.

കുഡ്‌ലു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ അന്വേഷണ സംഘത്തെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.

വിജയ ബാങ്ക് കവര്‍ച്ച: ജില്ലാ പോലീസിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം


വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്

വിജയ ബാങ്കില്‍ നിന്നും അലാം മുഴങ്ങിയപ്പോള്‍ 3 തവണ കവര്‍ച്ചക്കാര്‍ പുറത്തേക്കോടി

വിജയ ബാങ്ക് കൊള്ള: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു, 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, 3 പേര്‍ ഒളിവില്‍

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords : Kasaragod, Kerala, Bank, Robbery, Accuse, Police, Investigation, Kanhangad, Vijaya Bank Robbery. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL