city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിന്റെ കാരണമെന്ത്? പ്രതികളെ ചോദ്യം ചെയ്തുവരുന്നതായി പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡോ. എ ശ്രീനിവാസ്

കാസര്‍കോട്: (www.kasargodvartha.com 23/03/2017) പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് സ്വദേശി റിയാസ് മൗലവി (30) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികളെ കൊലയിലേക്ക് നയിക്കാന്‍ കാരണം എന്താണെന്ന കാര്യം പരിശോധിച്ചു വരികയാണ്. പിടിയിലായ പ്രതികള്‍ പോലീസ് നേരത്തെ സംശയിച്ചിരുന്ന പ്രതികള്‍ തന്നെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും മറ്റും കണ്ടെടുക്കുന്നതിനായി വിശദമായി ചോദ്യംചെയ്യേണ്ടതുണ്ട്. കേസില്‍ മറ്റു പ്രതികളുണ്ടോയെന്ന കാര്യവും അന്വേഷിക്കും. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ന്നുള്ള അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണ്. പ്രതികളുടെ അറസ്റ്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് മാത്രമേ വ്യക്തമാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ട് വെച്ചുതന്നെയാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിന് ശേഷം രണ്ട് പേര്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷരായതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം ഇവരിലേക്ക് നീണ്ടത്. ഇവരെ പിടികൂടിയതിന് ശേഷമാണ് മൂന്നാമനും പോലീസ് കസ്റ്റഡിയിലായത്. കാസര്‍കോട്ട് മുമ്പുണ്ടായ അക്രമ സംഭവങ്ങളിലെ പ്രതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് കേസുമായി ബന്ധമില്ലെന്ന സൂചനയാണ് ലഭിച്ചത്.

പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയത് ബൈക്കിലാണെന്നാണ് സംശയിക്കുന്നത്. ഇവര്‍ രക്ഷപ്പെട്ട വഴികളും പോലീസിന് വ്യക്തമായിട്ടുണ്ട്. ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനും, കൊലപാതകം നടത്തുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുക്കുന്നതിനും പോലീസ് പല സ്ഥലത്തും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ വിരലടയാളങ്ങളും കൊലനടന്ന മുറിയില്‍ നിന്നും ലഭിച്ച വിരലടയാളങ്ങളും പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിന്റെ കാരണമെന്ത്? പ്രതികളെ ചോദ്യം ചെയ്തുവരുന്നതായി പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡോ. എ ശ്രീനിവാസ്

Related News:

മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍
ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍

റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ്‌ ചീഫ്

റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ

കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം

കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം

പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍

ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍

ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍

മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി

മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു

മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍

കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു


കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്

മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി

മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍

പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍

മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Keywords : Kasaragod, Choori, Murder, Madrasa, Teacher, Accuse, Police, Investigation, Riyas Maulavi, What is behind murder of Riyas Maulavi. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia