city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം; 10 പ്രതികളില്‍ പിടിയിലായത് മൂന്ന് പേര്‍ മാത്രം

ചെര്‍ക്കള: (www.kasargodvartha.com 26/09/2016) ചെര്‍ക്കളയില്‍ തോക്കു ചൂണ്ടി കോടികളുടെ കുഴല്‍ പണം കൊള്ളയടിച്ച കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതായി ആരോപണം. കേസില്‍ പത്ത് പ്രതികളാണുള്ളതെങ്കിലും പിടിയിലായത് മൂന്ന് പേര്‍ മാത്രമാണ്. കൂത്തുപറമ്പ് പാലത്തുങ്കരയിലെ മൃദുല്‍(23), കൂത്തുപറമ്പ് മൂരിയാട് കുനിയില്‍ പാലത്തെ പി സായൂജ്(23), മട്ടന്നൂര്‍ ഇല്ലം മൂലയിലം വി റിന്‍ഷാദ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കവര്‍ച്ചയുമായി നേരിട്ട് ബന്ധമുള്ള മൂന്നുപേരെയും പണം കൈമാറിയ നാലുപേരെയുമാണ് ഇനി പിടികൂടാനുള്ളത്. ഇവരെല്ലാം കൂത്തുപറമ്പ്, മട്ടന്നൂര്‍ ഭാഗങ്ങളില്‍ ഉള്ളവരാണ്. ഭരണ കക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ പ്രവര്‍ത്തകരായതിനാല്‍ ഇവരെ പോലീസിന് പിടി കൊടുക്കാതെ ചില നേതാക്കള്‍ സംരക്ഷിക്കുന്നതായാണ് വിവരം.

പ്രതികള്‍ മൊബൈല്‍ ഫോണ്‍പോലും ഉപയോഗിക്കാതെയാണ് ഒളിവില്‍ കഴിയുന്നത്. കവര്‍ച്ച പണം നല്‍കിവാങ്ങിയ കാറും കൂത്തുപറമ്പില്‍ നിന്ന് ബംഗളൂരുവിലേക്ക് കടക്കുന്നതിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കേസിന്റെ അന്വേഷണചുമതലയുള്ള വിദ്യാനഗര്‍ സിഐ ബാബു പെരുങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മറ്റു പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും റൈഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആഗസ്ത് ഏഴിന് വൈകുന്നേരമാണ് കാറില്‍ കോടികളുടെ കുഴല്‍പണം കടത്തുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ സംഘം തോക്കു ചൂണ്ടി പണം തട്ടിയെടുത്ത ശേഷം കടന്നു കളഞ്ഞത്.

പൂനെ സ്വദേശിയായ വികാസ് എന്നയാള്‍ക്ക് കൈമാറുന്നതിന് വേണ്ടിയാണ് കാറില്‍ കുഴല്‍ പണം കടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പണം നല്‍കി കേസ് ഒത്ത്തീര്‍പ്പാക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നിരുന്നു.

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം; 10 പ്രതികളില്‍ പിടിയിലായത് മൂന്ന് പേര്‍ മാത്രം


Related News:
ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: നേരിട്ട് പങ്കാളികളായ രണ്ട് പേര്‍ അറസ്റ്റില്‍; പണത്തിന് വേണ്ടി കൂത്തുപറമ്പ് മേഖലകളില്‍ റെയ്ഡ്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: രണ്ടുപ്രതികളുടെ വീട്ടില്‍ ഒരേസമയം റെയ്ഡ്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാര്‍ കാസര്‍കോട്ടെത്തിച്ചു, പ്രതികളായ റെനിലും സംഘവും തമിഴ്‌നാട്ടില്‍

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: റിമാന്‍ഡിലായ ഫുട്‌ബോള്‍ താരത്തെ തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പോലീസ് കോടതിയിലേക്ക്

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയില്‍ നേരിട്ട് പങ്കെടുത്ത ഫുട്‌ബോള്‍ താരം അറസ്റ്റില്‍; പ്രതിഫലം ലഭിച്ചത് 20 ലക്ഷമെന്ന് മൊഴി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ളയ്ക്ക് പദ്ധതിയിട്ട സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല; കേസില്‍ പോലീസിന് വ്യക്തമായ തെളിവുകള്‍ കിട്ടി

ചെര്‍ക്കളയിലെ കോടികളുടെ കൊള്ള: പണം പ്രതികള്‍ വീതിച്ചെടുത്തതായി വിവരം

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് കോടികള്‍ തട്ടിയ സംഭവത്തില്‍ ഉന്നത ബന്ധമുള്ളതായി സൂചന; പ്രതികള്‍ തലശ്ശേരി സ്വദേശികളായ ആറംഗസംഘം


Keywords: Cherkala, Kasaragod, Case, Mobile Phone, Robbery, Police, Investigation, Car, Black Money, Arrest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia