city-gold-ad-for-blogger
Aster MIMS 10/10/2023

ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം(ഭാഗം അന്‍പത്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 27.04.2018) കോഴിക്കോട് ആകാശവാണിയില്‍ 'വഴിവിളക്ക്', 'തൊഴിലാളി മണ്ഡലം' തുടങ്ങിയ പരിപാടികളിലേക്ക് റിക്കാര്‍ഡിംഗിന് ചെല്ലാന്‍ സന്തോഷമാണെനിക്ക്. അറബിക്കടലോരത്ത് സ്ഥിതി ചെയ്യുന്ന രണ്ടാം നിലയിലാണ് പ്രസ്തുത പരിപാടിയുടെ പ്രോഗ്രാം എക്‌സിക്യുട്ടീവ്കളായ അബ്ദുളള നമ്മണ്ട, മെഹലി എന്നിവരുടെ ഓഫീസ്. അവിടെ കയറിയിരുന്നാല്‍ കടലിലേക്ക് നോക്കിയിരിക്കാന്‍ എന്തു രസമാണെന്നോ. തണുത്ത കടല്‍ കാറ്റേല്‍ക്കാം, ചിലപ്പോള്‍ ഡോള്‍ഫിനുകള്‍ കടലില്‍ നിന്ന് പൊങ്ങിച്ചാടുന്നത് കാണാം, റോഡിലൂടെ യാത്ര ചെയ്യുന്നവരെ കാണാം. റിക്കാര്‍ഡിംഗ് സ്റ്റുഡിയോവിലേക്ക് വിളിക്കുന്നത് വരെ ഇതൊക്കെ ആസ്വദിച്ചിരിക്കുക എന്റെ പതിവായിരുന്നു.

ഒരു ദിവസം ഇതേപോലെ കടപ്പുറത്തേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍ കടലോര പൂഴില്‍ ചമ്രം പടിഞ്ഞിരുന്നു കടലിലേക്ക് തന്നെ നോക്കിയിരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ശ്രദ്ധിച്ചു. റേഡിയോ സ്റ്റേഷനില്‍ ഞാനെത്തിയത് 10 മണിക്കായിരുന്നു. കാറ്റാടി മരത്തണലിലാണ് അങ്ങേരുടെ ഇരുത്തം. റിക്കാര്‍ഡിംഗ് കഴിയാന്‍ 12 മണിയായിക്കാണും. അപ്പോഴും അയാള്‍ അതേ ഇരിപ്പു തുടരുകയാണ്. ഒറ്റയ്ക്കാണിരിപ്പ്. ആകാശവാണിയില്‍ നിന്ന് റമുണറേഷന്‍ വാങ്ങി സ്റ്റേഷന്റെ ഗേറ്റ് കടന്നു. ആകാംക്ഷയോടെ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു. അടുത്തെത്തി. അദ്ദേഹം ചിരിക്കുകയോ പ്രതികരിക്കുകയോ ഒന്നും ചെയ്യുന്നില്ല. കുറച്ചുനേരം കൂടി അവിടെ നിന്നു. ഞാന്‍ കപ്പലണ്ടി കൊറിച്ചുകൊണ്ടാണ് നില്‍ക്കുന്നത്. ശ്രദ്ധ തിരിക്കാനായി ഞാന്‍ ചോദിച്ചു. 'കപ്പലണ്ടി തിന്നുകൂടെ' നിഷേധാര്‍ത്ഥത്തില്‍ 'ഊം... വേണ്ട' അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തോ ദു:ഖം തളം കെട്ടി നില്‍ക്കുന്നതായി തോന്നി. 'താങ്കള്‍ കുറേ സമയമായല്ലോ ഇവിടെ ഒറ്റയ്ക്ക് ഇരിക്കാന്‍ തുടങ്ങിയിട്ട്'. 'ഊം... ആയിക്കാണും'. 'ഉച്ചഭക്ഷണം കഴിക്കുന്നില്ലേ?'. 'ഊം... വേണ്ട... നിങ്ങള്‍ എന്നെ ശല്യപ്പെടുത്താതെ പോകൂ. അയാളുടെ പെരുമാറ്റവും രൂപഭാവങ്ങളും കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്നുറപ്പായി.

ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

തീരെ അപരിചിതനായ എന്റെ സ്‌നേഹാന്വേഷണത്തിന് തട്ടിക്കയറിയ മട്ടില്‍ പ്രതികരിച്ചപ്പോള്‍ കൂടുതലൊന്നും സംസാരിക്കേണ്ടെന്നു കരുതി ഞാന്‍ പിന്‍വാങ്ങി. ടൗണിലെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോഴും ആ മനുഷ്യനെക്കുറിച്ചായിരുന്നു എന്റെ ചിന്ത. ഏതായാലും അയാളെ ഒന്നുകൂടെ ശ്രദ്ധിക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞു. ഭക്ഷണത്തിന് ശേഷം വീണ്ടും കടപ്പുറത്തേക്ക് തിരിച്ചുപോയി. അദ്ദേഹത്തിന്റെ കണ്ണില്‍പെടാതെ അകലെ ഞാനിരുന്നു. സമയം 4 മണിയോടടുക്കാറായി. എന്റെ മനസ്സ് പല ചിന്തകളിലേക്കും ഇഴഞ്ഞുനീങ്ങി. അദ്ദേഹം കടപ്പുറത്ത് നിന്ന് ആളുകളൊക്കെ ഒഴിഞ്ഞുമാറാന്‍ കാത്തിരിക്കുകയാണോ?. ആത്മഹത്യ ചെയ്യുവാനുളള ഒരുക്കത്തില്‍ ആവുമോ?. ആരെയെങ്കിലും കാത്തിരിക്കുന്നതാവുമോ?. ഏതായാലും ഇതെല്ലാം ചോദിച്ചറിഞ്ഞിട്ടുതന്നെ കാര്യം. വരുന്നത് വരട്ടെ എന്ന ചിന്തയോടെ അദ്ദേഹത്തിന്റെ തൊട്ടരികിലായി വൈകുന്നേരത്തെ പത്രവും വായിച്ചുകൊണ്ട് ഞാനിരുന്നു. വൈകിട്ടത്തെ ട്രെയിനിന് എനിക്ക് തിരിച്ചുപോകണം. അതിന് മുമ്പേ ഇദ്ദേഹത്തിന്റെ ഉളളിലിരിപ്പ് അറിയുകയും വേണം.

എന്റെ കൈയ്യിലുളള പത്രം നിവര്‍ത്തി അദ്ദേഹം കേള്‍ക്കെ 'എത്ര ആത്മഹത്യകളാ ദിവസവും, മനുഷ്യരെന്താ ഇങ്ങനെ'. ഇത് കേട്ടപ്പോള്‍ മുറുമുറുപ്പോടെ ആണെങ്കിലും എന്റെ മുഖത്ത് നോക്കി. അദ്ദേഹം പ്രതിവചിച്ചതിങ്ങനെ: 'ഈ ലോകത്ത് ആത്മഹത്യയല്ലാതെ മറ്റെന്താണ് മാര്‍ഗമുളളത്?'. ഇതു കേട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചേര്‍ന്നിരുന്നു. 'അല്ല സുഹൃത്തെ, എന്ത് പ്രയാസമുണ്ടെങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും സന്തോഷമാക്കി മരണം വരെ ആസ്വദിക്കുകയല്ലെ വേണ്ടത്. ജീവന്‍ സ്വയം നശിപ്പിച്ചു കളഞ്ഞിട്ട് ആ വ്യക്തി ഒന്നും നേടുന്നില്ല. പകരം മറ്റുളളവര്‍ക്ക് ശാപമായി മാറുകയും ചെയ്യുന്നു'. 'സാറിനെ പോലുളളവര്‍ക്ക് മനോഹരമായി താത്വിക വചനങ്ങള്‍ ഉരുവിടാന്‍ കഴിയും. സാധാരണക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളോ പ്രയാസങ്ങളോ നേരിട്ടനുഭവിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ഇങ്ങനെയൊക്കെ പറയാം'. 'നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഇതേവരെ ആരോടെങ്കിലും തുറന്ന് പറഞ്ഞിട്ടുണ്ടോ?' 'ഇല്ല' 'എന്താ അതിന് കാരണം?'. 'എന്റെ സ്റ്റാറ്റസിന് അത് യോജിച്ചതല്ല'. 'ഇതാണ് പ്രശ്‌നം'.

'നാലാളറിഞ്ഞ് വഷളാവുന്നതിനേക്കാള്‍ നല്ലതല്ലേ സ്വയം ഉളളിലമര്‍ത്തി കഴിയുന്നത്'. 'താങ്കള്‍ ആരാണെന്ന് എനിക്കറിയില്ല. താങ്കളുടെ വീടോ, നാടോ, ജോലിയോ ഒന്നും എനിക്കറിയില്ല. നിങ്ങളുടെ പ്രശ്‌നങ്ങളെന്താണെന്ന് പറയാന്‍ പറ്റുമോ?'. 'പറ്റില്ല. അത് സ്വയം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമമാണ്'. 'സുഹൃത്തെ, ഇതറിയാവുന്ന നിങ്ങള്‍ മറച്ചുവെക്കാതെ തുറന്ന് പറയാനുളള മനസ്സ് കാണിക്കൂ. വ്യഥയുടെ കെട്ടഴിക്കൂ. സമാശ്വസിക്കൂ. ലോകത്ത് ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്'. 'താങ്കള്‍ എന്നോട് കാണിക്കുന്ന ദയാപരതയ്ക്ക് നന്ദിയുണ്ട്. എനിക്ക് പറയാനുളളത് എഴുതി അറിയിക്കാം. അതിന് എന്റെ വിലാസം തരട്ടെ'. 'തരണം. പക്ഷെ എന്റെ വിലാസം നിങ്ങള്‍ക്ക് തരില്ല. താങ്കള്‍ എഴുത്തുകാരനാണെന്ന് എനിക്കറിയാം. എഴുതിക്കോളൂ. ഇത്തരം പ്രശ്‌നങ്ങള്‍ മറ്റുളളവര്‍ക്കുമുണ്ടാകാമല്ലോ. ആരെങ്കിലും ഇത് വായിച്ചിട്ട് അവരുടെ നിലപാടുകള്‍ അറിയിച്ചാല്‍ അതും ഗുണകരമാവില്ലേ?'. 'തീര്‍ച്ചയായും. ഞാന്‍ ഉദ്ദേശിച്ച തലത്തിലേക്ക് താങ്കള്‍ എത്തിച്ചേര്‍ന്നതിന് നന്ദിയുണ്ട്. നമുക്ക് ഇപ്പോള്‍ ഒന്നിച്ച് പിരിയാം.

ഒരാഴ്ച്ചക്കകം താങ്കളുടെ കത്ത് പ്രതീക്ഷിക്കട്ടെ'. ഇത്രയുമായപ്പോഴേക്കും അയാളുടെ മനസ്സ് തണുത്തു. ഞങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് പരസ്പരം കൂടുതലറിയാതെ സ്റ്റേഷന്‍ ലക്ഷ്യം വെച്ച് നടന്നു. ഒരാഴ്ച കഴിഞ്ഞതേയുളളൂ. അദ്ദേഹത്തിന്റെ കത്ത് കിട്ടി. കത്ത് വായനക്കാരുമായി പങ്കിടുന്നു. പ്രിയ സാര്‍, ഇത് കത്തല്ല. കദനകഥയാണ്. ഞാന്‍ ഒരു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. യൗവ്വനകാലത്ത് അനുയോജ്യമായ വധുവിനെ തേടിനടന്നു. സാമ്പത്തിക ശേഷിയുളളതായിരുന്നു എന്റെ കുടുംബം. എന്റെ അതേ തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി ഉണ്ടെന്നറിഞ്ഞു. അവരുടെ സഹോദരങ്ങള്‍ ഡോക്ടര്‍മാരും, പ്രൊഫസര്‍മാരുമൊക്കെയാണ്. പരസ്പരം കണ്ടു, സംസാരിച്ചു, ഇഷ്ടപ്പെട്ടു, വിവാഹിതരായി.

ഇനിയാണ് പ്രശ്‌നം. വിവാഹിതരായി ആദ്യത്തെ നാലഞ്ച് വര്‍ഷം രമ്യതയോടും സന്തോഷത്തോടെയും ജീവിതം നീങ്ങി. ആയിടയ്ക്ക് മൂന്ന് മക്കള്‍ ഉണ്ടായി. ഞങ്ങള്‍ വിവാഹിതരായിട്ട് ഇപ്പോള്‍ 36 വര്‍ഷം പിന്നിട്ടു. അതില്‍ കഴിഞ്ഞ 30 വര്‍ഷവും അവള്‍ എന്നോട് സംസാരിച്ചിട്ടില്ല. കിടത്തം സെപെറേറ്റ് ആണ്. വസ്ത്രം ഞാന്‍ സ്വയം അലക്കും. ഭക്ഷണം അവള്‍ ഉണ്ടാക്കി വെക്കും. ഞാന്‍ സ്വയം എടുത്ത് കഴിക്കും. പുറത്ത് പറയാന്‍ പറ്റില്ല. അവളുടെയും എന്റെയും കുടുംബം സമൂഹത്തില്‍ മാന്യമായി കഴിയുന്നവരാണ്. ഞാന്‍ രോഗിയായി കിടപ്പിലായിട്ടുപോലും അവളുടെ ധാര്‍ഷ്ട്യം മാറിയിട്ടില്ല. ഭാര്യാ-ഭര്‍ത്തൃ ബന്ധം എന്താണെന്ന് ഞാന്‍ ആസ്വദിച്ചിട്ടില്ല. ഇതിനുളള കാരണം എന്താണെന്ന് ഇന്നേവരെ അവള്‍ പറഞ്ഞിട്ടില്ല. ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ഞാന്‍ ഒരു മാര്‍ഗ്ഗമേ കാണുന്നുളളൂ. അതിനും സാര്‍ തടസ്സമായി നിന്നു. ഇങ്ങനെയും ഭാര്യമാര്‍ ഉണ്ടോ സാര്‍?. ഞങ്ങള്‍ രണ്ടുപേരും റിട്ടയര്‍മെന്റ് ജീവിതം നയിക്കുകയാണ്. പരസ്പരം പറയാതെ, നോക്കാതെ, ചിരിക്കാതെ മൃഗതുല്യമായി ജീവിച്ചിട്ടെന്തുകാര്യം?. ഞങ്ങളുടെ മക്കളും ഇതൊന്നും അറിയാത്ത പോലെ വേറെ വീട് വെച്ച് താമസിക്കുന്നു. ജീവിതം ഹോമിക്കുന്ന മരണ വക്ത്രത്തില്‍ എത്തിനില്‍ക്കുന്ന ഈ മഹാപാപിയായ മനുഷ്യനെ ആശ്വാസമേകാനെങ്കിലും ആരെങ്കിലും തിരിഞ്ഞ് നോക്കുമോ?. വയ്യ സാര്‍, ഞാന്‍ നിര്‍ത്തുന്നു. ഈ കുറിപ്പ് അങ്ങയുടെ കൈയ്യിലെത്തുമ്പോഴേക്കും ഞാന്‍ യാത്രയായിട്ടുണ്ടാകാം. ആരെങ്കിലും കൃപാകടാക്ഷവുമായി വന്നെത്തുമെങ്കില്‍....

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookanam-Rahman, Sea, wife, Story of my foot steps part-50.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL